യുകെ അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളില്‍ പുട്ടിന്‍ അണുബോംബിടുമോ...? റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റെ ആണവഭീഷണി ഓലപ്പാമ്പല്ലെന്ന മുന്നറിയിപ്പുമായി റഷ്യന്‍ പ്രതിപക്ഷ നേതാവ്; പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെയും ഉക്രയിനെതിരേയും ഏത് നിമിഷവും ആക്രമക്രമണമുണ്ടായേക്കാം

യുകെ അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളില്‍ പുട്ടിന്‍ അണുബോംബിടുമോ...? റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റെ ആണവഭീഷണി ഓലപ്പാമ്പല്ലെന്ന മുന്നറിയിപ്പുമായി റഷ്യന്‍ പ്രതിപക്ഷ നേതാവ്; പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെയും ഉക്രയിനെതിരേയും ഏത് നിമിഷവും ആക്രമക്രമണമുണ്ടായേക്കാം
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുട്ടിന്‍ മുഴക്കുന്ന ആണവഭീഷണി ഓലപ്പാമ്പല്ലെന്നും അഥവാ വെറുതെ പറയുന്നതല്ലെന്നും അത് ശരിക്കുള്ള ഭീഷണിയാണെന്നുമുള്ള കടുത്ത മുന്നറിയിപ്പുമായി റഷ്യന്‍ പ്രതിപക്ഷ രാഷ്ട്രീയനേതാവായ ഗ്രിഗറി യാവ്‌ലിന്‍സ്‌കി രംഗത്തെത്തി. റഷ്യയിലെ പ്രമുഖ പ്രതിപക്ഷമായ ലിബറല്‍ യാബ്ലോക്കോ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഈ മുന്നറിയിപ്പിനെ ലോകം ആശങ്കയോടെയാണ് ശ്രവിച്ചിരിക്കുന്നത്. യുകെ അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ നിരന്തരം ആണവഭീഷണി മുഴക്കുന്ന പുട്ടിന്റെ നയത്തിന്റെ പശ്ചാത്തലത്തില്‍ യാവ് ലിന്‍സ്‌കിയുടെ മുന്നറിയിപ്പിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ യുകെ അടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കടുത്ത ആശങ്കയിലായിട്ടുമുണ്ട്. പുട്ടിന്‍ ഭരണകൂടത്തിന്റെ എക്കാലത്തെയും വിമര്‍ശകനായ 70 കാരനും ഉക്രയിനില്‍ ജനിച്ചയാളുമായ യാവ്‌ലിന്‍സ്‌കി ന്യൂസ് വീക്കിനോട് സംസാരിക്കവേയാണ് പുട്ടിന്റെ ആണവഭീഷണി യാഥാര്‍ത്ഥ്യമാണെന്ന് തുറന്ന് കാട്ടിയിരിക്കുന്നത്.

ക്രിമിയ തിരിച്ച് പിടിക്കാന്‍ ഉക്രയിന്‍ ശ്രമിക്കുകയാണെങ്കില്‍ റഷ്യ അണ്വായുധങ്ങള്‍ തീര്‍ച്ചയായും പ്രയോഗിക്കുമെന്നാണ് യാവ്‌ലിന്‍സ്‌കി തറപ്പിച്ച് പറയുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിനായി വെടിനിര്‍ത്തലിനായി യാവ്‌ലിന്‍സ്‌കി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. ഇല്ലെങ്കില്‍ പുട്ടിന്‍ ഉക്രയിന് എതിരേ അണ്വായുധം പ്രയോഗിക്കുമെന്ന ആശങ്കയും അദ്ദേഹം ഇടക്കിടെ രേഖപ്പെടുത്താറുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള കലഹങ്ങള്‍ക്കിടെ പലവട്ടം അണ്വായുധങ്ങള്‍ പ്രയോഗിക്കുമെന്ന ഭീഷണിയും സന്നദ്ധതയും പുട്ടിന്‍ മുഴക്കിയിരുന്നു.

റഷ്യക്കും യുഎസിനുമിടയില്‍ ആണവായുധങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പദ്ധതിയായ ന്യൂ സ്റ്റാര്‍ട്ട് പ്രോഗ്രാം പുട്ടിന്‍ കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരേ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് പുട്ടിന്‍ വെറുതെ പറയുകയല്ലെന്ന മുന്നറിയിപ്പുമായി റഷ്യന്‍ പ്രൊപ്പഗാണ്ടിസ്റ്റായ വ്‌ലാദിമര്‍ സോളോവ്‌യോവ് രംഗത്തെത്തിയിരുന്നു.ശീതസമരത്തിന് ശേഷം റഷ്യ വന്‍ തോതില്‍ അണ്വായുധങ്ങള്‍ സംഭരിച്ച് കൊണ്ടിരിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്.

പത്ത് കിലോടണ്ണിനും 100 കിലോ ടണ്ണിനും ഇടയില്‍ ഭാരമുള്ള റഷ്യന്‍ ടാക്ടിക്കല്‍ ന്യൂക്ക്‌സുകള്‍ ശത്രുരാജ്യങ്ങളെ ലക്ഷ്യം വച്ച് ചീറിപ്പായാന്‍ സജ്ജമാക്കി വച്ചിട്ടുമുണ്ട്. 1945ല്‍ ഹിരോഷിമയില്‍ കടുത്ത നാശം വിതച്ച ആറ്റം ബോംബിന് വെറും 18 കിലോടണ്‍ ശേഷി മാത്രമായിരുന്നു എന്നറിയുമ്പോഴാണ് റഷ്യയുടെ അണ്വായുധ ശേഷി എത്രത്തോളം അപകടം വിതയ്ക്കാന്‍ ശേഷിയുള്ളതാണെന്ന് വ്യക്തമാകുന്നത്. അണ്വായുധങ്ങള്‍ പ്രയോഗിക്കപ്പെടുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നീണ്ട് നില്‍ക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് ദിമിത്രി മെഡ്‌വെഡേവ് രംഗത്തെത്തിയിരുന്നു. ഉക്രയിന്‍ സഖ്യകക്ഷികള്‍ക്ക് നേരെ റഷ്യയുടെ അണ്വായുധ ആക്രമമുണ്ടാകാനുള്ള സാധ്യത എടുത്ത് കാട്ടവേയായിരുന്നു ദിമിത്രി ഇത്തരത്തില്‍ മുന്നറിയിപ്പേകിയിരുന്നത്.


Other News in this category



4malayalees Recommends