തുടര്‍ച്ചയായ എട്ടാം മാസവും ജോബ് വേക്കന്‍സികളുടെ എണ്ണം ഇടിഞ്ഞു; നികുതി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുമ്പോള്‍ ബജറ്റുമായി ചാന്‍സലര്‍; പാപ്പരാകുന്ന കമ്പനികളുടെ എണ്ണവും ഇരട്ടിയായി ഉയര്‍ന്നു; ജെറമി ഹണ്ടിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് രാജ്യം

തുടര്‍ച്ചയായ എട്ടാം മാസവും ജോബ് വേക്കന്‍സികളുടെ എണ്ണം ഇടിഞ്ഞു; നികുതി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുമ്പോള്‍ ബജറ്റുമായി ചാന്‍സലര്‍; പാപ്പരാകുന്ന കമ്പനികളുടെ എണ്ണവും ഇരട്ടിയായി ഉയര്‍ന്നു; ജെറമി ഹണ്ടിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് രാജ്യം

ബ്രിട്ടനിലെ തൊഴിലവസരങ്ങളുടെ എണ്ണം തുടര്‍ച്ചയായ എട്ടാം മാസത്തിലും ഇടിഞ്ഞു. ഇതോടൊപ്പം തകരുന്ന കമ്പനികളുടെ എണ്ണം ഇരട്ടിയായി ഉയരുകയും ചെയ്തു. ചാന്‍സലര്‍ ജെറമി ഹണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങവെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഈ അവസ്ഥയില്‍ ബജറ്റില്‍ നികുതി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്.


ഫെബ്രുവരി വരെയുള്ള മൂന്ന് മാസങ്ങളില്‍ യുകെയിലെ വേക്കന്‍സികള്‍ 1.12 മില്ല്യണില്‍ നിന്നും 51,000 ഇടിഞ്ഞതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. റെക്കോര്‍ഡ് ഉയരത്തിലാണെങ്കിലും പോലും ഈ ഇടിവ് വിവിധ മേഖലകളിലെ അനിശ്ചിതാവസ്ഥയുടെയും, സാമ്പത്തിക സമ്മര്‍ദങ്ങളുടെയും പ്രതിഫലനമാണെന്ന് ഒഎന്‍എസ് പറയുന്നു.

അതേസമയം കഴിഞ്ഞ മാസം 158 നിര്‍ബന്ധിത ലിക്വിഡേഷനുകള്‍ നടന്നതായി ഇന്‍സോള്‍വന്‍സി സര്‍വ്വീസില്‍ നിന്നുള്ള കണക്കുകളും വ്യക്തമാക്കുന്നു. 2022 ഫെബ്രുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടി കമ്പനികളാണ് പാപ്പരായത്.

ഏപ്രില്‍ മാസത്തില്‍ കോര്‍പ്പറേഷന്‍ ടാക്‌സുകള്‍ 25 ശതമാനം ഉയരുകയും, ടാക്‌സ് ബ്രേക്ക് അവസാനിക്കുകയും ചെയ്യുമ്പോള്‍ സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തിരിച്ചടിയാണ് നേരിടേണ്ടത്. എന്നാല്‍ ടാക്‌സ് പദ്ധതികളില്‍ മാറ്റം വരുത്തുമെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട് യാതൊരു സൂചനയും നല്‍കുന്നില്ല.

ടാക്‌സ് ബ്രേക്കിന് പകരം ബിസിനസ്സുകള്‍ക്കായി പുതിയ നയം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒഎന്‍എസ് കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ കേവലം 3.7 ശതമാനത്തില്‍ തുടരുകയാണ്. എന്നാല്‍ ശമ്പള വളര്‍ച്ചയ്ക്ക് വേഗക്കുറവുണ്ട്.
Other News in this category



4malayalees Recommends