വര്‍ഷങ്ങളോളം ഉപയോഗിച്ചിരുന്ന മരുന്നുകള്‍ പെട്ടെന്ന് നിരോധിച്ചു, 20 വ്യത്യസ്ത പനി ജലദോഷ മരുന്നുകളാണ് വിപണിയില്‍ അപ്രത്യക്ഷമായത് ; പാര്‍ശ്വ ഫലമെന്നു ചൂണ്ടിക്കാട്ടി മുന്നറിയിപ്പ്

വര്‍ഷങ്ങളോളം ഉപയോഗിച്ചിരുന്ന മരുന്നുകള്‍ പെട്ടെന്ന് നിരോധിച്ചു, 20 വ്യത്യസ്ത പനി ജലദോഷ മരുന്നുകളാണ് വിപണിയില്‍ അപ്രത്യക്ഷമായത് ; പാര്‍ശ്വ ഫലമെന്നു ചൂണ്ടിക്കാട്ടി മുന്നറിയിപ്പ്
20 ഓളം വ്യത്യസ്ത പനി ജലദോഷ മരുന്നുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഡേ ആന്‍ഡ് നൈറ്റ് നഴ്‌സ്, കോവോണിയ എന്നിവയുടെ ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ മരുന്നുകള്‍ നിരോധിച്ചവയില്‍ ഉണ്ട്. പലരും വര്‍ഷങ്ങളായി ഈ മരുന്ന് ഉപയോഗിക്കുന്നവരാണ്. പാര്‍ശ്വ ഫലമുണ്ടാകുമെന്ന പേരിലാണ് നിരോധനം. നടപടിക്കെതിരെ ഒരു വിഭാഗം രംഗത്തുവന്നിട്ടുമുണ്ട്. ഇതുവരെ ഉപയോഗിച്ചിട്ടും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും നിരോധനം മോശമായി ബാധിക്കുമെന്നും സോഷ്യല്‍മീഡിയയില്‍ ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ചിലര്‍ ഇതിനെ വിഡ്ഢിത്തമെന്ന് വിമര്‍ശിക്കുന്നു.

ഫോള്‍കോഡിന്‍ അടങ്ങിയ മരുന്നുകള്‍ പാര്‍ശ്വ ഫലമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി എജന്‍സി (എം എച്ച് ആര്‍ എ) ആണ് നിരോധനം ഏര്‍പ്പെടുത്തിയത്. തല്‍ക്കാലം മുന്നറിയിപ്പിന്റെ ഭാഗമാണ് നിരോധനം.സുരക്ഷ ഉറപ്പാക്കാും ഗുണ നിലവാരം മെച്ചമുള്ളതാക്കാനുമാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

ന്യുറോമസ്‌കുലാര്‍ ബ്ലോക്കിംഗ് ഏജന്റ്‌സ് ഉള്ള ജനറല്‍ അനെസ്‌തെറ്റിക് പ്രയോഗിക്കുന്ന രോഗികള്‍ അതിനു മുന്‍പ് ഫോള്‍കോഡിന്‍ അടങ്ങിയ മരുന്നുകള്‍ കഴിച്ചാലുള്ള ഫലങ്ങളായിരുന്നു കമ്മിറ്റി വിശകലനം ചെയ്തത്.ശസ്ത്രക്രിയകള്‍ക്ക് മുന്‍പ് മാംസപേശികള്‍ക്ക് അയവു കിട്ടാനായിട്ടാണ് സാധാരണ ഇത് നല്‍കുന്നത്.

ഈ അനസ്‌തെറ്റിക് നല്‍കുന്നതിന് 12 മാസങ്ങള്‍ക്ക് മുന്‍പ് വരെ ഫോള്‍കോഡിന്‍ കഴിച്ചവര്‍ക്ക് ജീവാപായമുണ്ടാകുന്ന തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തുകയായിരുന്നു. അനാഫിലാക്‌സിസ് എന്നൊരു പ്രതിപ്രവര്‍ത്തനമാണ് ഇതുമൂലം ഉണ്ടാവുക. രക്തസമ്മര്‍ദ്ദം താഴുകയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നതാണ് കണ്ടെത്താനായത്.





Other News in this category



4malayalees Recommends