കെട്ടിടത്തിന്റെ 20ാം നിലയിലെ ജനലില്‍ നിന്ന് വീണ് അഞ്ചു വയസ്സുള്ള പ്രവാസി ബാലന്‍ മരിച്ചു

കെട്ടിടത്തിന്റെ 20ാം നിലയിലെ ജനലില്‍ നിന്ന് വീണ് അഞ്ചു വയസ്സുള്ള പ്രവാസി ബാലന്‍ മരിച്ചു
യുഎഇയില്‍ അഞ്ചു വയസ്സുകാരന്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ഷാര്‍ജയില്‍ കെട്ടിടത്തിന്റെ 20ാം നിലയില്‍ നിന്ന് വീണാണ് നേപ്പാള്‍ സ്വദേശിയായ ബാലന്‍ മരിച്ചത്.

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ മൂന്നു മണിയോടെയാണ് സംഭവം ഉണ്ടായത്. ഷാര്‍ജയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്ന് വീണാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു. എമിറേറ്റിലെ ബു ദാനിഗ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഒരു ടവറിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ജനാലയില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്. ജനാലയ്ക്ക് സമീപം വെച്ചിരുന്ന കസേരയില്‍ കുട്ടി കയറിയതാണെന്നാണ് കരുതുന്നത്. വിവരം അറിഞ്ഞ ഉടന്‍ അല്‍ ഗര്‍ബ് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘവും ഫോറന്‍സിക് വിദഗ്ധരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു

Other News in this category



4malayalees Recommends