യുഎഇയില്‍ ഇന്ന് മുതല്‍ കനത്ത മഴയും കാറ്റും

യുഎഇയില്‍ ഇന്ന് മുതല്‍ കനത്ത മഴയും കാറ്റും
ഇന്നു മുതല്‍ ഞായര്‍ വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. രാജ്യത്തെ എല്ലാ മലയോര മേഖലകളിലേക്കും താഴ്വരകളിലേക്കുള്ള റോഡുകള്‍ ഇന്നു മുതല്‍ അടയ്ക്കും.

കാലാവസ്ഥ മോശമാകുമെന്നതിനാല്‍ ഈ വാരാന്ത്യം യാത്രകള്‍ കുറയ്ക്കുന്നതാണ് നല്ലത്. അത്യാവശ്യ യാത്രകള്‍ അല്ലെങ്കില്‍ വീടുകളില്‍ തന്നെ കഴിയണം.

ആലിപ്പഴം വീഴാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യണം. ഞായറാഴ്ച ഉച്ചവരെ അസ്ഥിര കാലാവസ്ഥ തുടരും. കാറ്റിന് സാധ്യതയുണ്ട്.

Other News in this category



4malayalees Recommends