മഴയ്ക്ക് ശമനം ; യുഎഇയില്‍ കാലാവസ്ഥ മെച്ചപ്പെടുന്നു
കനത്ത മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ശേഷം ശേഷം യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് വിരാമമായി. യുഎഇയിലെ കഠിനമായ കാലാവസ്ഥ അവസാനിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി
സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ജാഗ്രത തുടരുകയാണെന്നും ദുരന്ത നിവാരണ അതോറിറ്റി സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ അറിയിച്ചു. ഇന്നു മുതല്‍ ഈ ആഴ്ച അവസാനിക്കുന്നത് വരെയുള്ള കാലാവസ്ഥാ അറിയിപ്പ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും (എന്‍സിഎം) പുറത്തുവിട്ടിട്ടുണ്ട്.