യാചകര്‍ക്കെതിരെ കര്‍ശന നടപടി ; റമദാന്‍ ആദ്യദിനം പിടിയിലായത് 17 പേര്‍

യാചകര്‍ക്കെതിരെ കര്‍ശന നടപടി ; റമദാന്‍ ആദ്യദിനം പിടിയിലായത് 17 പേര്‍
എമിറേറ്റില്‍ യാചകര്‍ക്കെതിരെ നടപടി കര്‍ശനമാക്കി ദുബൈ പൊലീസ്. റമദാന്‍ ആദ്യദിനമായ തിങ്കളാഴ്ച മാത്രം 17 പേരെ വിവിധ ഭാഗങ്ങളില്‍ നിന്നായി പൊലീസ് പിടികൂടി.

വിശുദ്ധ മാസത്തില്‍ ഭിക്ഷാടനം നിയന്ത്രിക്കുന്നതിന് പൊലീസ് യാചകനെതിരെ പൊരുതുക എന്ന കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള പരിശോധനയിലാണ് 17 പേര്‍ പിടിയിലായത്. പിടിയിലായവരില്‍ 13 പേര്‍ പുരുഷന്മാരും നാലു പേര്‍ സ്ത്രീകളുമാണെന്ന് പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends