യുകെ ഡിഫന്‍സ് സെക്രട്ടറി സഞ്ചരിച്ച വിമാനത്തിന്റെ സിഗ്നല്‍ 'ജാമാക്കി' റഷ്യ; ജിപിഎസും, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും തടസ്സപ്പെട്ടു; സംഭവം ആര്‍എഎഫ് ഫാല്‍ക്കണ്‍ ജെറ്റ് നാറ്റോ അഭ്യാസങ്ങളില്‍ നിന്നും മടങ്ങവെ

യുകെ ഡിഫന്‍സ് സെക്രട്ടറി സഞ്ചരിച്ച വിമാനത്തിന്റെ സിഗ്നല്‍ 'ജാമാക്കി' റഷ്യ; ജിപിഎസും, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും തടസ്സപ്പെട്ടു; സംഭവം ആര്‍എഎഫ് ഫാല്‍ക്കണ്‍ ജെറ്റ് നാറ്റോ അഭ്യാസങ്ങളില്‍ നിന്നും മടങ്ങവെ
ബ്രിട്ടീഷ് ഡിഫന്‍സ് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സിന്റെ വിമാനത്തിന്റെ സിഗ്നലുകള്‍ റഷ്യ ജാമാക്കിയെന്ന് സംശയം. 30 മിനിറ്റോളം യുദ്ധവിമാനത്തിന്റെ ജിപിഎസ്, മറ്റ് സിഗ്നലുകള്‍ എന്നിവ തടസ്സപ്പെട്ടതായി ആര്‍എഎഫ് പൈലറ്റുമാര്‍ പറയുന്നു.

പോളണ്ടിന് സമീപമുള്ള റഷ്യന്‍ മേഖലയായ കാലിനിന്‍ഗ്രാഡിലൂടെ പറക്കവെയാണ് ഗ്രാന്റ് ഷാപ്‌സിന്റെ വിമാനത്തിന് ബുദ്ധിമുട്ടുകള്‍ നേരിട്ടത്. യോഗ്യതയുള്ള പൈലറ്റ് കൂടിയായ ഷാപ്‌സിനെ 'ജാമാക്കല്‍' പ്രതിസന്ധി സൃഷ്ടിക്കില്ലെന്ന് അറിയിച്ചിരുന്നു. റഷ്യയുടെ ഭാഗത്ത് നിന്നുള്ള ഇലക്ട്രോണിക് യുദ്ധമെന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവം വിമാനത്തിന്റെ സുരക്ഷയെ ബാധിക്കില്ലെന്നും വ്യക്തമാക്കി.

ശീതയുദ്ധത്തിന് ശേഷം നാറ്റോ നടത്തുന്ന ഏറ്റവും വലിയ യുദ്ധാഭ്യാസങ്ങളായ സ്‌റ്റെഡ്ഫാസ്റ്റ് ഡിഫന്‍ഡറില്‍ പങ്കെടുക്കുന്ന ബ്രിട്ടീഷ് സൈനികരെ സന്ദര്‍ശിച്ച ശേഷം പോളണ്ടിലെ സിമാനി എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങുകയായിരുന്നു ഷാപ്‌സ്.

ആര്‍എഎഫ് ഇത്തരം കാര്യങ്ങള്‍ നേരിടാന്‍ പര്യാപ്തമാണെങ്കിലും ഇതുപോലുള്ള ഇടപെടല്‍ സിവിലിയന്‍ വിമാനങ്ങളെയും അനാവശ്യമായി അപകടത്തിലാക്കുമെന്ന് ഡിഫന്‍സ് ശ്രോതസ്സുകള്‍ കുറ്റപ്പെടുത്തി. ഇത് റഷ്യയുടെ ഭാഗത്ത് നിന്നുള്ള നിരുത്തരവാദപരമായ നീക്കമാണ്. ഇതാദ്യമായല്ല യൂറോപ്പില്‍ വ്‌ളാദിമര്‍ പുടിന്‍ ഇലക്ട്രോണിക് യുദ്ധതന്ത്രം പയറ്റുന്നത്.


Other News in this category



4malayalees Recommends