ഹോം ഓഫീസ് ഇമിഗ്രേഷന്‍ ഡാറ്റാബേസില്‍ ഗുരുതര പിശക്; 76,000 പേരുടെ പേരുവിവരങ്ങളും, ഫോട്ടോയും, മൈഗ്രേഷന്‍ സ്റ്റാറ്റസിലും തെറ്റുകള്‍; ജോലി മുതല്‍ ഹൗസിംഗ് നേടുന്നതിന് വരെ കുടിയേറ്റക്കാര്‍ ബുദ്ധിമുട്ടുന്നു

ഹോം ഓഫീസ് ഇമിഗ്രേഷന്‍ ഡാറ്റാബേസില്‍ ഗുരുതര പിശക്; 76,000 പേരുടെ പേരുവിവരങ്ങളും, ഫോട്ടോയും, മൈഗ്രേഷന്‍ സ്റ്റാറ്റസിലും തെറ്റുകള്‍; ജോലി മുതല്‍ ഹൗസിംഗ് നേടുന്നതിന് വരെ കുടിയേറ്റക്കാര്‍ ബുദ്ധിമുട്ടുന്നു
കുടിയേറ്റക്കാരെ കുരുക്കിലാക്കി ഹോം ഓഫീസ് ഇമിഗ്രേഷന്‍ ഡാറ്റാബേസില്‍ ഗുരുതര പിഴവുകള്‍. തെറ്റായ പേരുകള്‍, ഫോട്ടോഗ്രാഫുകള്‍, ഇമിഗ്രേഷന്‍ സ്റ്റാറ്റസ് എന്നിങ്ങനെ പോകുന്നു പിഴവുകളുടെ പട്ടിക. ഇതോടെ 76,000-ഓളം പേരാണ് കുരുക്കിലായത്.

ഇമിഗ്രേഷന്‍ ആപ്ലിക്കേഷന്‍ പ്രൊസസിംഗിലെ കാലതാമസം, അതിര്‍ത്തികളിലെ നീളമേറിയ ക്യൂ, തെറ്റായ ഐഡന്റിറ്റി കാര്‍ഡുകളുടെ വിതരണം എന്നിവയുടെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ ശേഷമാണ് ഡാറ്റാബേസിലെ പിഴവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ഡാറ്റാബേസിലെ ഗുരുതര പിഴവുകളെ ഐടി പ്രശ്‌നങ്ങള്‍ മാത്രമായി തരംതാഴ്ത്തി ഒതുക്കുന്നതാണ് ഹോം ഓഫീസിന്റെ രീതി. ബോര്‍ഡര്‍ ഉദ്യോഗസ്ഥരും, ഇമിഗ്രേഷന്‍ ഓഫീസര്‍മാരും ഡാറ്റാബേസ് തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന അറ്റ്‌ലസ് ടൂളിന് പ്രശ്‌നങ്ങളില്ലെന്നാണ് മന്ത്രിമാരുടെ നിലപാട്. എന്നാല്‍ തികച്ചും അജ്ഞാതരുടെ വിവരങ്ങളുമായാണ് ആളുകളുടെ വിവരങ്ങള്‍ കൂടിക്കുഴയുന്നത്.

ബയോഗ്രാഫിക്കല്‍, ബയോമെട്രിക്കല്‍ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തുന്നതോടെ ആളുകളുടെ ജോലി ചെയ്യാനുള്ള അവകാശം തെളിയിക്കാനും, വീട് വാടകയ്ക്ക് എടുക്കാനും, സൗജന്യ എന്‍എച്ച്എസ് ചികിത്സയ്ക്കുള്ള സൗകര്യങ്ങളും നേടാന്‍ പാടുപെടുകയാണ്. വിസാ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ യുകെ ഇമിഗ്രേഷന്‍ സിസ്റ്റം പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യാനുള്ള പ്രൊജക്ടിന്റെ ഭാഗമാണ് ഈ പദ്ധതി.

Other News in this category



4malayalees Recommends