വിസ നിയന്ത്രണം ; മലയാളികള്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ; എന്‍എച്ച്എസിനെ ഒഴിവാക്കിയതോടെ ആശ്രിത വിസ നിയന്ത്രണങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആശ്വാസം

വിസ നിയന്ത്രണം ; മലയാളികള്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ; എന്‍എച്ച്എസിനെ ഒഴിവാക്കിയതോടെ ആശ്രിത വിസ നിയന്ത്രണങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആശ്വാസം
യുകെയിലെ വിസ നിയന്ത്രണ വാര്‍ത്തയില്‍ മലയാളി സമൂഹം ആശങ്കയിലായിരുന്നു. കുടിയേറ്റ നിയന്ത്രണത്തില്‍ വീസ നിയന്ത്രണം കൊണ്ടുവരുന്നത് കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു.

How much are nurses paid in the UK? Salaries and bands explained - Mirror  Online

എന്നാല്‍ പുതിയ വിസ നയം നഴ്‌സുമാരുടെ യുകെയിലേക്കുള്ള കുടിയേറ്റത്തെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മികച്ച മലയാളി നഴ്‌സുമാര്‍ക്ക് എന്‍എച്ച്എസില്‍ തങ്ങളുടെ കരിയര്‍ കണ്ടെത്താം. ആശ്രിത വിസ ലഭിക്കുന്നതിന് ഏര്‍പ്പെടുത്തിയ ശമ്പള പരിധിയില്‍ നിന്ന് എന്‍എച്ച്എസിനെ ഒഴിവാക്കിയത് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആശ്വാസമായി. പ്രത്യേകിച്ച് മലയാളി നഴ്‌സുമാര്‍ക്ക്.

എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഭര്‍ത്താവിനെയോ കുട്ടികളെയോ വിദേശത്തേക്ക് കൊണ്ടുപോകുന്നതില്‍ തടസ്സമില്ല. പുതിയ നിയന്ത്രണം നഴ്‌സുമാര്‍ക്ക് ബാധ്യതയാകില്ലെന്ന് ചുരുക്കം. ഇതോടെ നഴ്‌സുമാരുടെ കുടിയേറ്റത്തിന് പുതിയ വീസ നിയമം ബാധിക്കില്ലെന്ന് വ്യക്തമായി.

Other News in this category



4malayalees Recommends