ഓസ്‌ട്രേലിയയില്‍ ഉടമയെ ആക്രമിച്ച റോട്ട് വീലേഴ്‌സ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കി

ഓസ്‌ട്രേലിയയില്‍ ഉടമയെ ആക്രമിച്ച റോട്ട് വീലേഴ്‌സ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കി
ഉടമയെ ആക്രമിച്ച രണ്ടു റോട്ട്വീലേഴ്‌സ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കി. നികിത പാല്‍ എന്ന 31 കാരിയാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. സെപ്തംബര്‍ 16ന് പെര്‍ത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള സക്‌സസ് ഹോമില്‍ വച്ച് ഹാര്‍ലെമും ബ്രോങ്കും എന്ന പേരുള്ള നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.

അയല്‍പക്കത്തുണ്ടായ ഒരു സംഭവത്തെ തുടര്‍ന്ന് നായ്ക്കളെ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നായ്ക്കളെ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നായ്ക്കള്‍ ഉടമയ്‌ക്കെതിരെ തിരിഞ്ഞത്. കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ നികിതയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് അഞ്ച് ശസ്ത്രക്രിയകളാണ് നടത്തിയത്. ആക്രമണ സമയത്ത് നായയുടെ ശ്രദ്ധ തിരിക്കാനായി പൊലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതോടെ ബ്രോങ്കിനെ പൊലീസ് വെടിവച്ചു. തുടര്‍ന്ന് മൃഗ ഡോക്ടര്‍മാര്‍ ബ്രോങ്കിന് ദയാവധം നല്‍കി. ഇതിന് ശേഷം ആറാഴ്ച കഴിഞ്ഞ് ഹാര്‍ലെമിനെ സിറ്റി ഓഫ് കോക്ക്‌ബേണിന്റെ അനിമല്‍ മാനേജ്‌മെന്റ് സെന്ററിലെത്തിക്കാന്‍ ്അധികൃതര്‍ നിശ്ചയിച്ചു. അവിടെ വച്ച് ഹാര്‍ലെമിനും ദയാവധം നടപ്പാക്കി.

ഹൃദയം തകരുന്ന വേദന പ്രകടിപ്പിക്കാനാകുന്നില്ലെന്ന് നികിത സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

Other News in this category



4malayalees Recommends