ഏജ്ഡ് കെയര്‍ രംഗത്തുള്ളവര്‍ക്ക് 28.5 ശതമാനം ശമ്പള വര്‍ധന നടപ്പാക്കും ; ഹെല്‍ത്ത് സര്‍വീസ് യൂണിയന്റെ ആവശ്യം നടപ്പിലാകുന്നു

ഏജ്ഡ് കെയര്‍ രംഗത്തുള്ളവര്‍ക്ക് 28.5 ശതമാനം ശമ്പള വര്‍ധന നടപ്പാക്കും ; ഹെല്‍ത്ത് സര്‍വീസ് യൂണിയന്റെ ആവശ്യം നടപ്പിലാകുന്നു
ഏജ്ഡ് കെയര്‍ രംഗത്തുള്ളവര്‍ക്ക് 28.5 ശതമാനം ശമ്പള വര്‍ധന നടപ്പാക്കും. പേഴ്‌സണല്‍ കെയറര്‍മാര്‍ക്കു 18 ശതമാനം മുതല്‍ 28 ശതമാനം വരെ ശമ്പളം ഉയരുന്നു.

ഹോം കെയറര്‍മാര്‍ക്ക് 15 ശതമാനം മുതല്‍ 26 ശതമാനം വരെയാണ് ശമ്പള വര്‍ധനവ്.

ഹെല്‍ത്ത് സര്‍വീസ് യൂണിയന്‍ ആവശ്യപ്പെട്ട മാറ്റമാണ് നടപ്പാക്കുന്നത്.

2022 ല്‍ 15 ശതമാനം വരെ ശമ്പള വര്‍ദ്ധനവ് വരെ താല്‍ക്കാലിക നടപടി എന്ന പേരില്‍ നിര്‍ദ്ദേശിച്ചിരുന്നത്. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായിരുന്നു ഹെല്‍ത്ത് സര്‍വീസ് യൂണിയന്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടത്. എന്നാല്‍ 15 ശതമാനം വര്‍ദ്ധനവെന്ന നിര്‍ദ്ദേശം യൂണിയന്‍ അംഗീകരിച്ചില്ല. 28.5 ശതമാനമാണ് ഉയരുന്നത്. പ്രായമേറിയവര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ശമ്പള വര്‍ദ്ധനവ് സഹായിക്കും.

Other News in this category



4malayalees Recommends