ഓസ്ട്രേലിയയിലെ ബാങ്കിങ് പലിശ നിരക്കില്‍ മാറ്റമില്ല.ഇന്ന് ചേര്‍ന്ന യോഗത്തില്‍ പലിശ നിരക്ക് 4.35 ശതമാനത്തില്‍ തുടരുമെന്ന് ആര്‍ബിഎ ഗവര്‍ണര്‍ വ്യക്തമാക്കി.
ഓസ്ട്രേലിയയിലെ ബാങ്കിങ് പലിശ നിരക്ക് കഴിഞ്ഞ 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഇന്നത്തെ ആര്‍ബിഎ യോഗത്തിലെ തീരുമാനത്തെ ട്രഷറര്‍ ജിം ചാമേഴ്സ് സ്വാഗതം ചെയ്തു. അതേസമയം എപ്പോള്‍ പലിശ കുറയുമെന്ന കാര്യത്തില്‍ വ്യക്തത നല്കാന് ആര്‍ബിഎ ഗവര്‍ണര്‍ മിഷല്‍ ബുളക്ക് തയ്യാറായിട്ടില്ല.
പണപ്പെരുപ്പത്തിന്റെ നിരക്ക് കുറഞ്ഞുവരുന്ന പ്രവണതയാണ് കണ്ടുവരുന്നതെങ്കിലും ആര്‍ബിഎ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വളരെയധികം ഉയര്‍ന്നു തന്നെയാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതെന്ന് അവര്‍ പറഞ്ഞു.