ഓസ്‌ട്രേലിയയില്‍ വിവിധ ഇടങ്ങളില്‍ ജൂലൈ 1 മുതല്‍ വൈദ്യുതി നിരക്ക് കുറയും

ഓസ്‌ട്രേലിയയില്‍ വിവിധ ഇടങ്ങളില്‍ ജൂലൈ 1 മുതല്‍ വൈദ്യുതി നിരക്ക് കുറയും
ഓസ്‌ട്രേലിയയില്‍ വിവിധ ഇടങ്ങളില്‍ ജൂലൈ 1 മുതല്‍ വൈദ്യുതി നിരക്ക് കുറയുമെന്ന് റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ നീണ്ട വൈദ്യുതി ബില്‍ വര്‍ദ്ധനയ്ക്ക് ശേഷം, ദശലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാരെ തേടി ആശ്വാസകരമായ വാര്‍ത്തയെത്തിയിരിക്കുകയാണ്.

ഓസ്‌ട്രേലിയന്‍ എനര്‍ജി റെഗുലേറ്ററും (എഇആര്‍) വിക്ടോറിയയുടെ അവശ്യ സേവന കമ്മീഷനും (ഇഎസ്‌സി)പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

സിഡ്‌നി, ന്യൂകാസില്‍, ഹണ്ടര്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് ജൂലൈ 1 മുതല്‍ വൈദ്യുതിക്ക് 3 മുതല്‍ 3.4 ശതമാനം വരെ കുറവ് നല്‍കും, വെസ്റ്റേണ്‍ സിഡ്‌നി, ഇല്ലവാര, സൗത്ത് കോസ്റ്റ് എന്നിവിടങ്ങളിലുള്ളവര്‍ക്ക് അവരുടെ ബില്ലുകളില്‍ 1.9 മുതല്‍ 7.1 ശതമാനം വരെ കുറയും, സൗത്ത് ഓസ്‌ട്രേലിയക്കാര്‍ക്ക് 0.5 മുതല്‍ 2.5 ശതമാനം വരെ കുറയും.

ചെറുകിട ബിസിനസ് ഉപഭോക്താക്കള്‍ക്കുള്ള ഡിഫോള്‍ട്ട് ഓഫറിലും കുറവുകളുണ്ട്: സിഡ്‌നി, ന്യൂകാസില്‍, ഹണ്ടര്‍ എന്നിവയ്ക്ക് 9.7 ശതമാനം; പടിഞ്ഞാറന്‍ സിഡ്‌നിയിലും സൗത്ത് കോസ്റ്റിലും 4.4 ശതമാനം; സൗത്ത്ഈസ്റ്റ് ക്വീന്‍സ്‌ലാന്റിന് 0.3 ശതമാനം; ദക്ഷിണ ഓസ്‌ട്രേലിയക്ക് 8.2 ശതമാനം; വിക്ടോറിയയ്ക്ക് 7 ശതമാനവും കുറവുണ്ടാകും.

Other News in this category



4malayalees Recommends