24 കോടി രൂപയുടെ വീട് കത്തിച്ച് റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ അബദ്ധം

24 കോടി രൂപയുടെ വീട് കത്തിച്ച് റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ അബദ്ധം
മൂന്ന് ദശലക്ഷം ഡോളര്‍ (24 കോടി രൂപ) വിലമതിക്കുന്ന വീട് അബദ്ധത്തില്‍ കത്തിച്ച് ഓസ്‌ട്രേലിയന്‍ റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് . സിഡ്‌നിയിലെ റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് ജൂലി ബണ്ടോക്ക് അവലോണ്‍ ബീച്ചിലെ നാല് കിടപ്പുമുറികളുള്ള വീട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. വീട്ടിലെ നിലവിലെ വാടകക്കാര്‍ കുറച്ച് കിടക്കകള്‍ ഉണങ്ങാന്‍ ഡെക്കില്‍ വച്ചിരിക്കുന്നു. ജൂലി ബണ്ടോക്ക് ഈ കിടക്കകളും ബെഡ് ഷീറ്റുകളും എടുത്ത് താഴത്തെ നിലയിലെ മുറിയില്‍ ചുവരില്‍ ഘടിപ്പിച്ച ലെറ്റിന് അടുത്തുള്ള ഷെല്‍ഫില്‍ വച്ചു. എന്നിട്ട് ലൈറ്റ് ഓണാക്കി. ഇരുപത് മിനിറ്റിന് ശേഷം തീപിടിത്തവും പെട്ടിത്തൊറിയുമുണ്ടായി വീടുമുഴുവന്‍ കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും നശിച്ചു.

ലൈറ്റ് ഓണാക്കിയതോടെ ഷെല്‍ഫും കിടക്കയും ചൂടായി തീ പിടിക്കുകയായിരുന്നു. വസ്തുവിന്റെ ഉടമ പീറ്റര്‍ അലന്‍ ബുഷും സാധനങ്ങള്‍ കത്തി നശിച്ച നാലു വാടകക്കാരും സംഭവത്തില്‍ ജൂലി ബണ്ടോക്കിനെതിരെ കോടതിയെ സമീപിച്ചു. ' വീട് വൃത്തിയാക്കുന്നതായി ഞാന്‍ വരാന്തയില്‍ ഉണങ്ങിക്കിടക്കുന്ന ഷീറ്റുകള്‍ ശേഖരിച്ച് പടിക്കെട്ടിന് താഴെയുള്ള കിടപ്പുമുറിയിലെ ഫ്രീസ്റ്റാന്‍ഡിങ് മെറ്റല്‍ ഷെല്‍ഫില്‍ വച്ചു. ചുമരിലെ ലൈറ്റ് ഓണാക്കിയതോടെ ഷീറ്റും കിടക്കയും ചൂടായി തീപിടിച്ചതാണെന്ന് കരുതുന്നു, ജൂലി കോടതിയെ അറിയിച്ചു.

ഉടമയ്ക്കും വാടകക്കാര്‍ക്കും സംഭവിച്ച നഷ്ടത്തിന് ജൂലി ഉത്തരവാദിയാണെന്ന് കേസിന്റെ ചീഫ് ജഡ്ജിയായ ഡേവിഡ് ഹാമര്‍ഷ്‌ലാഗ് കണ്ടെത്തി. ലെറ്റിന് സമീപം കിടക്ക ഇടുകയോ വലിച്ചെറിയുകയോ ചെയ്യുന്നത് തീ പിടിക്കുന്നതിന് കാരണമാകും.

Other News in this category



4malayalees Recommends