ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് കള്ളത്തരത്തില്‍ പാസായ 148 നഴ്‌സുമാര്‍ക്ക് പണികിട്ടി ; രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ എന്‍എംസിയുടെ നിര്‍ദ്ദേശം ; തട്ടിപ്പ് നടത്തിയതില്‍ അധികവും മലയാളികളെന്ന് സൂചന

ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് കള്ളത്തരത്തില്‍ പാസായ 148 നഴ്‌സുമാര്‍ക്ക് പണികിട്ടി ; രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ എന്‍എംസിയുടെ നിര്‍ദ്ദേശം ; തട്ടിപ്പ് നടത്തിയതില്‍ അധികവും മലയാളികളെന്ന് സൂചന
മലയാളി നഴ്‌സുമാര്‍ എന്നും എന്‍എച്ച്എസിന് അഭിമാനമായിരുന്നു. ജോലിയിലെ ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവുമാണ് കാരണം. അതിനിടയില്‍ കല്ലുകടിയായി പുതിയ റിപ്പോര്‍ട്ടു പുറത്തുവന്നിരിക്കുകയാണ്.

ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഒടി) പരീക്ഷയില്‍ തട്ടിപ്പ് നടത്തി പാസായി ബ്രിട്ടനിലെത്തിയ 148 നഴ്‌സുമാര്‍ക്ക് തിരിച്ചടി. 2022 ആഗസ്തിന് ശേഷം ചണ്ഡീസ്ഗഡിലെ ഒഇടി കേന്ദ്രത്തില്‍ നിന്ന് പാസായവരോടാണ് എന്‍എംസി വിശദീകരണം തേടിയത്. രണ്ടാഴ്ചക്കുള്ളില്‍ ഓണ്‍ലൈന്‍ ഹിയറിങ്ങിലൂടെ വിശദീകരണം നല്‍കണമെന്നാണ് എന്‍എംസിയുടെ ആവശ്യം. അല്ലെങ്കില്‍ പിന്‍ നമ്പര്‍ റദ്ദാക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പില്‍ പറയുന്നു. നോട്ടീസ് ലഭിച്ച 148 പേരില്‍ അധികവും മലയാളികളാണ്. പിന്‍ നമ്പര്‍ നഷ്ടമായാല്‍ ജോലിയില്‍ നിന്നും പുറത്തായി നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന അവസ്ഥയിലും പലരും ഇതിന് വിശദീകരണം നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഒഇടി ട്രെയ്‌നിങ് സെന്ററുകാരും ഒഇടി പരീക്ഷാ കേന്ദ്രവും ചേര്‍ന്ന് തട്ടിപ്പ് നടത്തിയപ്പോള്‍ പല നഴ്‌സുമാരും തട്ടിപ്പു നടത്തിയതായി റിപ്പോര്‍ട്ട്. പണം നല്‍കി ചോദ്യപേപ്പര്‍ ചോരുന്നത് ഉള്‍പ്പെടെ പരീക്ഷയില്‍ തിരിമറിയുണ്ടായി. സൂചനകള്‍ ലഭിച്ചതോടെ ഒഇടി അധികൃതര്‍ അവരുടെ തന്നെ ഒരാളെ വിദ്യാര്‍ത്ഥിയായി അയച്ച് പരീക്ഷാ സെന്റററിന്റെ തട്ടിപ്പ് കൈയ്യോടെ പിടികൂടുകയായിരുന്നു. തട്ടിപ്പ് കാലാവധി വിലയിരുത്തി 148 പേരും എഴുതിയ പരീക്ഷ റദ്ദാക്കും. എങ്കിലും ഒരു തവണ സൗജന്യമായി പരീക്ഷ എഴുതാന്‍ അവസരം നല്‍കാമെന്ന് കാണിച്ച് ഒഇടി മെയില്‍ സന്ദേശമയച്ചിട്ടുണ്ട്. പരീക്ഷാ സെന്ററിന്റെ തട്ടിപ്പ് എന്നു തിരിച്ചറിഞ്ഞാണ് ഇളവ്.

Other News in this category



4malayalees Recommends