ഋഷി സുനാകിന് പുതിയ തെരഞ്ഞെടുപ്പ് ആശങ്ക! വെയില്‍സില്‍ ടോറികളുടെ വോട്ട് വിഹിതം ഏറ്റവും താഴേക്ക്; കണ്‍സര്‍വേറ്റീവുകള്‍ രാഷ്ട്രീയ രംഗത്തെ 'ബേബിയായ' റിഫോം യുകെയ്ക്ക് ഒരു പോയിന്റ് മാത്രം മുന്നില്‍

ഋഷി സുനാകിന് പുതിയ തെരഞ്ഞെടുപ്പ് ആശങ്ക! വെയില്‍സില്‍ ടോറികളുടെ വോട്ട് വിഹിതം ഏറ്റവും താഴേക്ക്; കണ്‍സര്‍വേറ്റീവുകള്‍ രാഷ്ട്രീയ രംഗത്തെ 'ബേബിയായ' റിഫോം യുകെയ്ക്ക് ഒരു പോയിന്റ് മാത്രം മുന്നില്‍
അടുത്തിടെ മാത്രം രൂപപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അപേക്ഷിച്ച് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് പല മേധാവിത്വങ്ങളും അവകാശപ്പെടാന്‍ കഴിയും. എന്നാല്‍ ഈ മേധാവിത്വം വോട്ടര്‍മാര്‍ അംഗീകരിക്കാത്ത അവസ്ഥ വന്നാല്‍ എത്ര പാരമ്പര്യം പ്രസംഗിച്ചിട്ടും കാര്യമില്ലാതാകും.

ലേബര്‍ പാര്‍ട്ടിക്ക് എതിരെ ഏറെ പിന്നിലുള്ള ടോറികള്‍ വെയില്‍സില്‍ പുതിയ പാര്‍ട്ടിയായ റിഫോം യുകെയുമായി ഒരു പോയിന്റ് മാത്രം വ്യത്യാസത്തിലാണെന്നാണ് പുതിയ സര്‍വ്വെ. വെയില്‍സില്‍ ടോറികളുടെ ഏറ്റവും മോശം വോട്ട് വിഹിതമാണിത്. റെഡ്ഫീല്‍ഡ് & വില്‍ടണ്‍ സ്ട്രാറ്റജീസ് സര്‍വ്വെ പ്രകാരം 16 ശതമാനം വെയില്‍സ് വോട്ടര്‍മാര്‍ മാത്രമാണ് പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകളെ തുണയ്ക്കുക.

കഴിഞ്ഞ മാസത്തെ കണക്കുകളില്‍ നിന്നും ആറ് ശതമാനം പോയിന്റ് വീഴ്ചയാണിത്. ഇതോടെ ലേബര്‍ പാര്‍ട്ടിക്ക് 33 പോയിന്റിന്റെ ശക്തമായ ലീഡും സാധ്യമായി. വെയില്‍സിലെ പകുതി വോട്ടര്‍മാരും കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടിയ്ക്ക് പിന്തുണ നല്‍കുന്നു. അതേസമയം വെയില്‍സിലെ റിഫോം യുകെയുമായി കേവലം ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് ടോറികള്‍ക്കുള്ളത്.

2019 പൊതുതെരഞ്ഞെടുപ്പില്‍ ലേബരിന് 41 ശതമാനം വോട്ട് വിഹിതമാണ് വെയില്‍സിലുണ്ടായിരുന്നത്. ടോറികള്‍ക്ക് 36 ശതമാനവും വോട്ട് ലഭിച്ചു. എന്നാല്‍ ഇതിന്റെ പകുതി വോട്ട് വിഹിതം മാത്രമാണ് ഈ വര്‍ഷം ടോറികള്‍ക്ക് ലഭിക്കുകയെന്നതാണ് സവിശേഷത. ഇതില്‍ നല്ലൊരു ശതമാനവും റിഫോം യുകെ പിടിച്ചെടുക്കുമെന്നാണ് മുന്നറിയിപ്പ്.

Other News in this category



4malayalees Recommends