അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സമ്പൂര്‍ണ്ണ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ആന്തണി ആല്‍ബനീസിന്റെ 'ട്രംപ് സ്റ്റൈല്‍' പ്രഖ്യാപനത്തിന് എതിരെ അന്താരാഷ്ട്ര തലത്തില്‍ രോഷം; ബ്ലാക്ക്‌ലിസ്റ്റില്‍ റഷ്യയും

അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സമ്പൂര്‍ണ്ണ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ആന്തണി ആല്‍ബനീസിന്റെ 'ട്രംപ് സ്റ്റൈല്‍' പ്രഖ്യാപനത്തിന് എതിരെ അന്താരാഷ്ട്ര തലത്തില്‍ രോഷം; ബ്ലാക്ക്‌ലിസ്റ്റില്‍ റഷ്യയും
ട്രംപ് മാതൃകയില്‍ സമ്പൂര്‍ണ്ണ യാത്രാ നിരോധനം പ്രഖ്യാപിച്ച് ആല്‍ബനീസ് ഗവണ്‍മെന്റ്. ചില വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ പൂര്‍ണ്ണമായി വിലക്കാനുള്ള നിയമനിര്‍മ്മാണമാണ് തിടുക്കത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുന്നത്.

ഇറാന്‍, ഇറാഖ്, റഷ്യ, സൗത്ത് സുഡാന്‍, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് ഓസ്‌ട്രേലിയ ബ്ലാക്ക് ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നവ. ഓസ്‌ട്രേലിയയില്‍ നിന്നും നാടുകടത്തുന്ന പൗരന്‍മാരെ സ്വീകരിക്കാന്‍ ഈ രാജ്യങ്ങള്‍ തയ്യാറാകുന്നില്ല. യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതോടെ ഈ നിലപാടിന് മാറ്റം വരുമെന്നാണ് ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നത്.

പാര്‍ലമെന്റില്‍ കുടുങ്ങി കിടക്കുന്ന ഈ പദ്ധതി അന്താരാഷ്ട്ര തലത്തില്‍ ഗവണ്‍മെന്റിന് നയതന്ത്ര തലവേദനയായി മാറുകയാണ്. നിയമനിര്‍മ്മാണത്തില്‍ റഷ്യയെ ഉള്‍പ്പെടുത്താനുള്ള നീക്കം അതിരുകടന്നതാണെന്ന് കാന്‍ബെറയിലെ റഷ്യന്‍ എംബസി വക്താവ് പ്രതികരിച്ചു. തങ്ങളുടെ പൗരന്‍മാരെ നീക്കം ചെയ്യുന്നതില്‍ ഒരു ബുദ്ധിമുട്ടും നേരിട്ടിട്ടില്ലെന്ന് വക്താവ് രോഷം പ്രകടിപ്പിച്ചു.

ഇതിന് പുറമെ ഇമിഗ്രേഷന്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഗവണ്‍മെന്റ് ഹൈക്കോടതിയില്‍ കേസ് നേരിടുകയാണ്. 149 തടങ്കലുകാരെ വിട്ടയയ്ക്കാന്‍ ഇതിന് മുന്‍പ് ഗവണ്‍മെന്റ് നിര്‍ബന്ധിതമായിരുന്നു.

Other News in this category



4malayalees Recommends