ഓസ്‌ട്രേലിയന്‍ വൈന്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരായ നികുതി ഉപേക്ഷിച്ച് ചൈന; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതോടെ ബീജിംഗ് അടിച്ചേല്‍പ്പിച്ചത് 20 ബില്ല്യണ്‍ ഡോളറിന്റെ നികുതികള്‍

ഓസ്‌ട്രേലിയന്‍ വൈന്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരായ നികുതി ഉപേക്ഷിച്ച് ചൈന; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതോടെ ബീജിംഗ് അടിച്ചേല്‍പ്പിച്ചത് 20 ബില്ല്യണ്‍ ഡോളറിന്റെ നികുതികള്‍
ഓസ്‌ട്രേലിയന്‍ വൈന്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരായ നികുതികള്‍ ഉപേക്ഷിക്കാന്‍ ചൈന. മാസങ്ങള്‍ നീണ്ട പുനരാലോചനയ്ക്ക് ശേഷമാണ് ഈ നടപടി. അമിത നികുതിക്ക് എതിരെ ഓസ്‌ട്രേലിയ ലോക വ്യാപാര സംഘടനയെ സമീപിച്ചിരുന്നു. ഈ നീക്കം പിന്‍വലിക്കുന്നതിന് പകരമായി നികുതി വിഷയത്തില്‍ പുനരാലോചന നടത്താമെന്നാണ് ചൈന സമ്മതിച്ചത്.

നികുതികള്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് 2019-ല്‍ പ്രതിവര്‍ഷം 1.1 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതോടെ ഇത് വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. നികുതി ഒഴിവാക്കിയ നടപടി മറ്റ് ഉത്പന്നങ്ങളുടേത് പോലെ വര്‍ദ്ധിച്ച വില്‍പ്പനയ്ക്ക് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പ്രതികരിച്ചു.

ചൈനയ്ക്ക് മികച്ച ഗുണമേന്മയുള്ള വൈന്‍ ആവശ്യമാണ്. ഓസ്‌ട്രേലിയ ഇത് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു, പ്രധാനമന്ത്രി പറഞ്ഞു. ഓസ്‌ട്രേലിയന്‍ വൈന്‍ ഇറക്കുമതിയില്‍ 220% നികുതിയാണ് ചൈന അടിച്ചേല്‍പ്പിച്ചത്. 2020-ല്‍ നയതന്ത്ര പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഓസ്‌ട്രേലിയന്‍ ഉത്പന്നങ്ങള്‍ക്ക് എതിരെ 20 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ഉപരോധം ഏര്‍പ്പെടുത്തിയത്.

ഇപ്പോഴും ഓസ്‌ട്രേലിയന്‍ ലോബ്‌സ്റ്റര്‍, ബീഫ് എന്നിവയില്‍ നിയന്ത്രണം തുടരുന്നുണ്ട്.

Other News in this category



4malayalees Recommends