ഈസ്റ്റ് കോസ്റ്റില്‍ ശക്തമായ മഴയ്ക്ക് സാധ്യത രൂപപ്പെട്ടതോടെ കാലാവസ്ഥാ മുന്നറിയിപ്പ്; സിഡ്‌നി, എന്‍എസ്ഡബ്യു, ക്യൂന്‍സ്‌ലാന്‍ഡ് നദികളില്‍ വെള്ളപ്പൊക്ക ജാഗ്രത

ഈസ്റ്റ് കോസ്റ്റില്‍ ശക്തമായ മഴയ്ക്ക് സാധ്യത രൂപപ്പെട്ടതോടെ കാലാവസ്ഥാ മുന്നറിയിപ്പ്; സിഡ്‌നി, എന്‍എസ്ഡബ്യു, ക്യൂന്‍സ്‌ലാന്‍ഡ് നദികളില്‍ വെള്ളപ്പൊക്ക ജാഗ്രത
അടുത്ത 48 മണിക്കൂറില്‍ ഈസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ സുപ്രധാന തോതില്‍ മഴ പെയ്യുമെന്ന് മീറ്റിയോറോളജി ബ്യൂറോ. ഇതോടെ സതേണ്‍ ക്യൂന്‍സ്‌ലാന്‍ഡ് മുതല്‍ എന്‍എസ്ഡബ്യു സൗത്ത് കോസ്റ്റ് വരെ വെള്ളപ്പൊക്ക നിരീക്ഷണം ശക്തമാക്കി.

വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ശനിയാഴ്ച വരെ ഗ്രേറ്റര്‍ സിഡ്‌നിയില്‍ 200 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. ഇതോടെ ഹോക്ക്‌സ്ബറി-നേപിയാന്‍ നദികള്‍ക്ക് സമീപം വെള്ളപ്പൊക്ക സാധ്യത രൂപപ്പെട്ടു. ബ്രിസ്‌ബെയിന്‍, കാന്‍ബെറ എന്നിവിടങ്ങളും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നേരിടുന്നത്.

സതേണ്‍ ക്യൂന്‍സ്‌ലാന്‍ഡിനും, നോര്‍ത്തേണ്‍ എന്‍എസ്ഡബ്യുവിനും മുകളില്‍ ശക്തമായ മേഘങ്ങള്‍ രൂപ്പെടുന്നുണ്ട്. ഇതോടെ ബ്ലാക്കാള്‍ മുതല്‍ റോമയിലും, ബ്രിസ്‌ബെയിന്‍ വരെ മേഖലകളിലും 100 എംഎം വരെ മഴയാണ് അര്‍ദ്ധരാത്രിയോടെ പ്രതീക്ഷിക്കുന്നത്.

ഇതിന് ശേഷം മഴ മേഘങ്ങള്‍ വെള്ളിയാഴ്ചയോടെ എന്‍എസ്ഡബ്യുവിലെ മറ്റ് പ്രദേശങ്ങളിലേക്ക് നീങ്ങും. ഗ്രേറ്റര്‍ സിഡ്‌നി മുതല്‍ സൗത്ത് കോസ്റ്റ് വരെ ഭാഗങ്ങളില്‍ മൂന്ന് മണിക്കൂര്‍ മഴ പെയ്യുമെന്നാണ് കരുതുന്നത്.

Other News in this category



4malayalees Recommends