UK News
വീണ്ടുമൊരു ക്രിസ്മസ് കാല പണിമുടക്ക് നടത്തി റോയല്‍ മെയില്‍. കത്തുകളും, പാഴ്‌സലുകളും നല്‍കുന്നത് നിര്‍ത്തിവെച്ച് കൊണ്ടാണ് സമരം 17-ാം ദിവസത്തിലേക്ക് കടന്നത്. സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ക്ക് മാത്രം മുന്‍ഗണന നല്‍കിയായിരുന്നു സേവനം. കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്‌സ് യൂണിയനിലെ 115,000 അംഗങ്ങളാണ് പണിമുടക്കിന് ഇറങ്ങിയത്. ഇതിനകം തന്നെ പോസ്റ്റല്‍ സമരം 100 മില്ല്യണ്‍ പൗണ്ടിന്റെ നഷ്ടം സൃഷ്ടിച്ചിട്ടുണ്ട്. പണിമുടക്ക് ഇന്നും തുടരുന്നതിനാല്‍ അവസാന നിമിഷം അയച്ച കത്തുകളും, സമ്മാനങ്ങളും പ്രിയപ്പെട്ടവരുടെ കൈകളില്‍ എത്തിച്ചേരില്ല. അടിയന്തര പദ്ധതികള്‍ തയ്യാറാക്കി വെച്ചിരുന്നെങ്കിലും ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍ സമ്പൂര്‍ണ്ണമായി സമരത്തില്‍ പങ്കെടുത്തതോടെ ഇവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പമെത്താന്‍ കഴിഞ്ഞില്ലെന്ന് റോയല്‍ മെയില്‍
ഇന്ത്യക്കാര്‍ക്കും, നായകള്‍ക്കും പ്രവേശനമില്ലെന്ന് എഴുതിവെച്ച പാരമ്പര്യമുള്ള പ്രധാനമന്ത്രിമാര്‍ ഭരിച്ച ഡൗണിംഗ് സ്ട്രീറ്റിലെ അടുക്കളയില്‍ കയറി ഭാര്യക്കും, മക്കള്‍ക്കുമൊപ്പം കുക്കീസ് തയ്യാറാക്കി ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്. ബ്രിട്ടീഷ് പ്രധാനമന്ത്രി പുറത്തുവിട്ട ക്രിസ്മസ് കാര്‍ഡിലാണ് ഭാര്യ അക്ഷത, പെണ്‍മക്കളായ കൃഷ്ണ, അനൗഷ്‌ക
ബ്രിട്ടനിലെ റോഡുകളില്‍ യാത്രക്കിറങ്ങുന്നത് സൂക്ഷിച്ച് മതിയെന്ന് മുന്നറിയിപ്പ്. ആഘോഷ സീസണില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ റോഡില്‍ യാത്ര ചെയ്യുന്ന ഘട്ടത്തിലാണ് ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അതിശക്തമായ മഴ മൂലം രാജ്യത്തെ റോഡുകളില്‍ വന്‍ ഗതാഗത കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്. ആംബര്‍ ട്രാഫിക് അലേര്‍ട്ടാണ് എഎ പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച
അതിശൈത്യത്തില്‍ ശ്വാസം മുട്ടുകയാണ് അമേരിക്ക. ശൈത്യ കാറ്റും മഞ്ഞുവീഴ്ചയും ജനജീവിതത്തെ കാര്യമായി ബാധിച്ചു കഴിഞ്ഞു. നിരവധി വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. അഞ്ചു ലക്ഷം വീടുകളില്‍ വൈദ്യുതി പ്രതിസന്ധിയുണ്ട്. ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങിയ രാജ്യത്തിന് തിരിച്ചടിയാണ് മഞ്ഞുപെയ്ത്. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ലക്ഷക്കണക്കിന് പേരുടെ ഒഴിവുകാല ആഘോഷമാണ് ഇല്ലാതായത്.
ബ്രിട്ടനില്‍ കൂടുതല്‍ ആംബുലന്‍സ് സമരങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. ജോലിക്കാര്‍ കൂടുതല്‍ പണിമുടക്കുകള്‍ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയതോടെയാണ് കൂടുതല്‍ ബുദ്ധിമുട്ടേറിയ ദിനങ്ങളാണ് ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന് വ്യക്തമായത്. ശമ്പളവര്‍ദ്ധനയും, തൊഴില്‍സാഹചര്യവും മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുണീഷന്‍ യൂണിയനിലെ അംഗങ്ങളാണ് ജനുവരി 11, 23 തീയതികളില്‍ പണിമുടക്ക്
അതിശൈത്യം ബ്രിട്ടനെ കാര്യമായി ബാധിച്ചുകഴിഞ്ഞു. ശീതകാറ്റും മഞ്ഞുവീഴ്ചയും ക്രിസ്മസ് നാളുകളെ ബാധിച്ചു കഴിഞ്ഞു. ക്രിസ്മസിന് അടുത്ത ദിവസം മുതല്‍ പുതിയ വര്‍ഷത്തിലേക്കു നീളുന്ന നീണ്ട മഞ്ഞുവീഴ്ച ദിവസങ്ങളാണ് വരാനിരിക്കുന്നത്. മഞ്ഞുവീഴ്ചയും ശീത കാറ്റും ജനുവരി 4 വരെ തുടരുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. മൈനസ് 11 ഡിഗ്രിവരെയാകും ചില ഭാഗങ്ങളില്‍ താപനില.വാരാന്ത്യം കാലാവസ്ഥ മോശമാകും,
ശൈത്യകാലം തുടങ്ങിയതോടെ ജനജീവിതം പ്രതിസന്ധിയിലായി. ഫ്‌ളൂ ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ 60 മടങ്ങാണ് വര്‍ധന. കഴിഞ്ഞാഴ്ച ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്തത് 1939 കേസുകളാണ്. മുന്‍ ആഴ്ചയേക്കാള്‍ 67 ശതമാനം വര്‍ധിച്ചു. 2021 ല്‍ രേഖപ്പെടുത്തിയതു വച്ചു നോക്കിയാല്‍ 57 ഇരട്ടിയായി. ഫ്‌ളൂ ലക്ഷണങ്ങളുള്ളവരുടെ എണ്ണമേറുന്നത് വലിയ ആശങ്കയാകുകയാണ്. രോഗ ബാധിതരായി
ദീര്‍ഘകാലം രാജ്യത്തെ അടച്ചിട്ട് പരീക്ഷിച്ച ചൈനയ്ക്ക് കനത്ത തിരിച്ചടി. 'തെര്‍മോന്യൂക്ലിയര്‍' കോവിഡ് തരംഗമാണ് കനത്ത നിയന്ത്രണങ്ങള്‍ നീക്കിയതോടെ ചൈന അഭിമുഖീകരിക്കുന്നതെന്ന് വ്യക്തമാക്കിയ വിദഗ്ധര്‍ ഒരു മില്ല്യണ്‍ ജനങ്ങളെങ്കിലും മരിക്കുമെന്നാണ് പ്രവചിക്കുന്നത്. സീറോ കോവിഡ് നിലപാടുമായി പിടിവാശി പിടിച്ചുനിന്ന ബീജിംഗ് പെട്ടെന്ന് ഇത് അവസാനിപ്പിച്ചതോടെയാണ് കോവിഡ്
12 വര്‍ഷത്തിനിടെ യുകെയില്‍ ഏറ്റവും കൂടുതല്‍ മഞ്ഞുപെയ്യുന്ന ദിനങ്ങള്‍ വരുന്നു. മറ്റൊരു ആര്‍ട്ടിക് ബ്ലാസ്റ്റിന്റെ ബലത്തിലാണ് കനത്ത മഞ്ഞും, ഐസും, തണുത്തുറഞ്ഞ താപനിലയും രൂപപ്പെടുന്നത്. ക്രിസ്മസിന് ശേഷമാണ് കാലാവസ്ഥ വീണ്ടും മാറിമറിയുകയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. -11 സെല്‍ഷ്യസ് വരെ തണുപ്പുള്ള കാറ്റാണ് ആര്‍ട്ടിക്കില്‍ നിന്നും വീശുകയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍