UK News

ഡെവണ്‍ ഉള്‍പ്പെടെ തെക്കന്‍ ഇംഗ്ലണ്ടില്‍ മഞ്ഞുവീഴ്ച , പെരുമഴയും ;ഗ്ലാഡിസ് കൊടുങ്കാറ്റിനിടെ ബ്രിട്ടന്റെ പല ഭാഗത്തും ഇടിയോടുകൂടിയ മഴയും മഞ്ഞുവീഴ്ചയും ; യാത്രയ്ക്കിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം
ബ്രിട്ടനില്‍ കാലാവസ്ഥ വ്യതിയാനം ജനജീവിതത്തെ മോശമായി ബാധിച്ചു കഴിഞ്ഞു.കൊടും തണുപ്പില്‍ വിറക്കുകയാണ് പല ഭാഗവും. ഗ്ലാഡിസ് കൊടുങ്കാറ്റ് പലയിടത്തും ആഞ്ഞടിക്കുന്നതിനിടെ ശക്തമായ മഴയും മഞ്ഞുവീഴ്ചയും കൂടിയെത്തുന്നതോടെ ഗതാഗത സംവിധാനങ്ങള്‍ പ്രതിസന്ധിയിലാകും. വാഹനവുമായി പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്. സ്‌കോട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഉള്‍പ്പെടെ പലയിടങ്ങളിലും വൈകീട്ട് എട്ടുമണിവരെ യോല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുകയാണ് മെറ്റ് ഓഫീസ്. മഞ്ഞുവീഴ്ചയും കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കണമെന്നും പുറത്തിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു. സ്‌കൂളുകള്‍ പലതും സ്‌കോട്ടിഷ് കൗണ്‍സില്‍ അവധി പ്രഖ്യാപിച്ചു. ഹൈലാന്‍ഡ് കൗണ്‍സിലില്‍ 15 സ്‌കൂളുകള്‍ക്കാണ് അവധി.

More »

റഷ്യന്‍ ബാങ്കുകള്‍ക്ക് ട്രേഡിങ് വിലക്കേര്‍പ്പെടുത്തി യുകെ ; പുടിന്‍ ഉള്‍പ്പെടെ വിവിധ നേതാക്കള്‍ക്ക് വിലക്ക് ; യുക്രെയ്‌ന്റെ രക്തക്കറ പുടിന് മേല്‍ എന്നും കരിനിഴല്‍ വീഴ്ത്തും ; സാമ്പത്തിക വാണിജ്യ മേഖലകളില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ബോറിസ്‌
യുക്രെയ്‌ന് നേര്‍ക്കുള്ള സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തി ബ്രിട്ടന്‍. നീതീകരിക്കാനാകാത്ത യുദ്ധമാണ് യുക്രെയ്‌നില്‍ നടക്കുന്നത്. റഷ്യയുടെ അധിനിവേശത്തിനെതിരെ ശക്തമായ ഉപരോധങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയിടുന്നത്. റഷ്യയെ അനുകൂലിച്ച് ചൈന മാത്രമാണ് രംഗത്തുവന്നത്. എന്നാല്‍ തങ്ങള്‍ ഒറ്റപ്പെടുകയാണെന്നും യുഎസും

More »

കോവിഡ് നിയന്ത്രണങ്ങള്‍ അപ്പാടെ ഉപേക്ഷിച്ച് സ്വാതന്ത്ര്യത്തിലേക്ക് മടങ്ങി ഇംഗ്ലണ്ട്; സെല്‍ഫ് ഐസൊലേഷന്‍ ഇനിയൊരു നിയമമല്ല; വൈറസിനൊപ്പം ജീവിക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമായി; ഇംഗ്ലണ്ടിന്റെ വഴി പിന്തുടരാതെ സ്‌കോട്ട്‌ലണ്ടും, വെയില്‍സും
 കോവിഡില്‍ നിന്നും സ്വാതന്ത്ര്യം നേടാനുള്ള നടപടികളിലേക്ക് നീങ്ങി ബ്രിട്ടന്‍. കോവിഡ് നിയന്ത്രണങ്ങളില്‍ നിന്നും മോചനം നേടാനുള്ള ആദ്യ പടിയായി സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങളാണ് ഇംഗ്ലണ്ടില്‍ ഇല്ലാതായത്. ഇതോടെ വൈറസ് പോസിറ്റീവാകുന്നവരും നിര്‍ബന്ധമായി ഐസൊലേറ്റ് ചെയ്യണമെന്ന നിബന്ധനയും, ഇത് അനുസരിക്കാത്തവര്‍ക്ക് പിഴ ശിക്ഷ നല്‍കുമെന്ന നിയമവുമാണ് റദ്ദായത്.  ബ്രിട്ടനിലെ

More »

പുടിന്‍ തെരഞ്ഞെടുത്തിരിക്കുന്നത് രക്തച്ചൊരിച്ചിലിന്റെയും, നാശത്തിന്റെയും പാത! ഉക്രെയിന്‍ അധിനിവേശത്തെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി; ഭീകരമായ അക്രമത്തില്‍ യുകെ പ്രതികരണം ചര്‍ച്ച ചെയ്യാന്‍ കോബ്രാ യോഗം വിളിച്ചു
 ഉക്രെയിനില്‍ രക്തച്ചൊരിച്ചിലും, നാശവും വിതയ്ക്കാനുള്ള പാതയാണ് റഷ്യ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അയല്‍ക്കാര്‍ക്ക് നേരെ റഷ്യ ഭീകരമായ അക്രമം അഴിച്ചുവിട്ടതോടെ യൂറോപ്പ് ഉറക്കം ഉണര്‍ന്നത് യുദ്ധത്തിലേക്കാണ്.  അധിനിവേശം തുടങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി ഉക്രെയിന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെ ഫോണില്‍ വിളിച്ചു.

More »

വര്‍ഷങ്ങള്‍ നീണ്ട കാന്‍സര്‍ പോരാട്ടം അവസാനിപ്പിച്ച് കോട്ടയം സ്വദേശിയായ നഴ്‌സ് ഷിജി മരണത്തിന് കീഴടങ്ങി ; ബ്ലാക് ബേണിലെ മലയാളി സമൂഹത്തിന് വേദനയായി വിയോഗം ; മൂന്നു മക്കളുള്‍പ്പെടെ കുടുംബത്തെ ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവര്‍
ബ്ലാക്ക് ബേണ്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായ കോട്ടയം സ്വദേശിയായ മലയാളി നഴ്‌സ് ഷിജി ഒടുവില്‍ മരണത്തിന് കീഴടങ്ങി. നാലു വര്‍ഷമായി കാന്‍സര്‍ ബാധിതയായിരുന്നു. രോഗം ഭേദമായി ആശ്വാസത്തിലിരിക്കേ വീണ്ടും രോഗം പിടിമുറുക്കുകയായിരുന്നു.  ബ്ലാക്ക് ബേണ്‍ ആശുപത്രിയിലെ നഴ്‌സ് കൂടിയായ ഷിജിയുടെ വിയോഗം പ്രിയപ്പെട്ടവര്‍ക്കും വേദനയാകുകയാണ്. പെന്തക്കോസ്ത് വിശ്വാസികളായ കുടുംബം

More »

യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ്‌സിന്റെ ശമ്പളം 25,000 പൗണ്ടിലെത്തിയാല്‍ സ്റ്റുഡന്റ് ലോണ്‍ റീപേയ്‌മെന്റ് തുടങ്ങണം; നിലവിലെ 27,000 പൗണ്ടില്‍ നിന്നും നിരക്ക് മാറ്റുന്നു; തിരിച്ചടവ് കാലാവധി 30ല്‍ നിന്നും 40 വര്‍ഷമായി വര്‍ദ്ധിപ്പിക്കും
 യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ്‌സിന് ശമ്പളം 25,000 പൗണ്ടില്‍ തൊട്ടാല്‍ സ്റ്റുഡന്റ് ലോണുകള്‍ തിരിച്ചടയ്ക്കാന്‍ തുടങ്ങണം. നിലവിലെ ശമ്പള പരിധിയായ 27,295 പൗണ്ടില്‍ നിന്നുമാണ് സര്‍ക്കാര്‍ പരിധി താഴ്ത്താന്‍ ഒരുങ്ങുന്നതെന്ന് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.  അതേസമയം കടം വാങ്ങിയ പണം ഗ്രാജുവേറ്റ്‌സിന് തിരിച്ചടയ്ക്കാനുള്ള സമയപരിധി വര്‍ദ്ധിപ്പിച്ച് 40 വര്‍ഷമാക്കി മാറ്റാനും സര്‍ക്കാര്‍

More »

ട്യൂബിലും, ട്രെയിനിലും, ബസിലും മാസ്‌ക് നിബന്ധന ഇന്ന് അവസാനിക്കും; പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ നിര്‍ബന്ധിത മാസ്‌ക് റദ്ദാക്കി ടിഎഫ്എല്‍; മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് ലണ്ടന്‍ മേയര്‍
 ലണ്ടനിലെ ട്യൂബുകളിലും, ബസുകളിലും ഇന്ന് മുതല്‍ മാസ്‌കുകള്‍ നിര്‍ബന്ധമാകില്ല. എന്നാല്‍ സഹയാത്രികരോട് ബഹുമാനം കാണിക്കാന്‍ യാത്രക്കാര്‍ മാസ്‌ക് ധരിക്കുന്നത് തുടരാനാണ് ലണ്ടനിലെ ജനങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. തങ്ങളുടെ സേവനങ്ങളില്‍ യാത്ര ചെയ്യാന്‍ മാസ്‌ക് ഇനിയൊരു നിബന്ധനയാകില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വ്യക്തമാക്കി. ഇംഗ്ലണ്ടില്‍

More »

ഇംഗ്ലണ്ടില്‍ കെയര്‍ ഹോം സന്ദര്‍ശനത്തിന് ഇനി പണം ചെലവാകും; കോവിഡ് ടെസ്റ്റുകളുടെ ചെലവ് സന്ദര്‍ശകര്‍ വഹിക്കണം; എന്‍എച്ച്എസ്, കെയര്‍ ജീവനക്കാര്‍ക്ക് ടെസ്റ്റ് സൗജന്യമാക്കാന്‍ ലക്ഷണങ്ങള്‍ വേണം
 ഏപ്രില്‍ മുതല്‍ ഇംഗ്ലണ്ടിലെ കെയര്‍ ഹോമുകളില്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ കോവിഡ് ടെസ്റ്റിനുള്ള ചെലവ് വഹിക്കണമെന്ന് ഡൗണിംഗ് സ്ട്രീറ്റ്. ഓരോ മൂന്ന് ദിവസത്തിലും ഒരു പാക്ക് മാത്രമാണ് ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുക. കിറ്റുകള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.  ഏപ്രില്‍ 1 മുതല്‍ ചാര്‍ജ്ജ് ഈടാക്കുന്നതിന് മുന്‍പായി ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റുകള്‍ നടത്താനുള്ള

More »

മാര്‍ച്ച് 21ന് കോവിഡ് നിബന്ധനകള്‍ സമ്പൂര്‍ണ്ണമായി നീക്കാന്‍ സ്‌കോട്ട്‌ലണ്ട്; ബസിലും, ഷോപ്പിലും മാസ്‌ക് ധരിക്കുന്നത് അവസാനിപ്പിക്കും; സൗജന്യ ടെസ്റ്റ് നിര്‍ത്തലാക്കില്ലെന്ന് സ്റ്റര്‍ജന്‍; കോവിഡ് പോസിറ്റീവായാല്‍ ഐസൊലേഷന്‍ അനിവാര്യം
 സ്‌കോട്ട്‌ലണ്ടില്‍ അടുത്ത ആഴ്ചയുടെ അവസാനത്തോടെ നൈറ്റ്ക്ലബിലും, സ്‌പോര്‍ട്‌സ് വേദികളിലുമുള്ള നിര്‍ബന്ധിത വാക്‌സിന്‍ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് നിക്കോള സ്റ്റര്‍ജന്‍. ബസുകളിലും, ഷോപ്പുകളിലും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന നിബന്ധനയും ഫസ്റ്റ് മിനിസ്റ്റര്‍ നീക്കി.  ഒമിക്രോണ്‍ വേരിയന്റ് മൂലമുള്ള ആരോഗ്യ, സാമൂഹിക പ്രത്യാഘാതങ്ങള്‍ കുറഞ്ഞ തോതിലാണെന്ന്

More »

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി

മദ്യപാനം രാജ്യത്തിന് ഹാനികരം! 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ബ്രിട്ടീഷുകാര്‍; ബ്രിട്ടന്റെ മദ്യപാന ആസക്തിയില്‍ എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്; അമിത മദ്യപാനം ആരോഗ്യം നശിപ്പിക്കുന്നതിന് പുറമെ ധനനഷ്ടവും വരുത്തുന്നു

അമിതമായാല്‍ അമൃതും വിഷമെന്ന് പറയാറുണ്ട്. വിഷമാണെന്ന് എഴുതിവെച്ചിട്ടുള്ള മദ്യത്തിന്റെ കാര്യത്തില്‍ ഇത് ഏറെ പ്രസക്തമാണ്. ഇംഗ്ലണ്ടിന്റെ മദ്യപാനാസക്തി ഏറ്റവും വലിയ പ്രതിസന്ധിയായി മാറുകയാണെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മദ്യപാന ദുരുപയോഗം വര്‍ഷത്തില്‍ 27.4

അനധികൃത കുടിയേറ്റക്കാരുടെ വരവില്‍ റെക്കോര്‍ഡ്; ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയത് 9681 ആളുകള്‍; കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധന; റുവാന്‍ഡ നാടുകടത്തല്‍ സ്‌കീം തുടങ്ങിയിട്ടും പിന്‍മാറുന്നില്ല?

ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ബ്രിട്ടന് പുതിയ റെക്കോര്‍ഡ്. കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. വ്യാഴാഴ്ച 117 പേരാണ് തീരങ്ങളില്‍

ഋഷി സുനാകിന്റെയും, അക്ഷത മൂര്‍ത്തിയുടെയും ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന! ധനികരുടെ പട്ടികയില്‍ മുന്നേറി ബ്രിട്ടന്റെ പ്രഥമ ദമ്പതികള്‍; തെരഞ്ഞെടുപ്പില്‍ 'ദുരുപയോഗം' ചെയ്യാന്‍ ലേബര്‍

ഋഷി സുനാക്, ഭാര്യ അക്ഷത മൂര്‍ത്തി എന്നിവരുടെ വ്യക്തിപരമായ ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. പൊതുതെരഞ്ഞെടുപ്പിന് വേദി ഒരുങ്ങുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പ്രഥമ ദമ്പതികളുടെ വരുമാനം വര്‍ദ്ധിച്ചതായി വ്യക്തമാകുന്നത്. സണ്‍ഡേ ടൈംസിന്റെ

ഞങ്ങള്‍ ജയിച്ചാല്‍ നികുതി താഴും, ലേബര്‍ ജയിച്ചാല്‍ ഏറും! പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം നികുതിയുടെ പേരിലാകുമെന്ന് ചാന്‍സലര്‍; കീര്‍ സ്റ്റാര്‍മര്‍ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പകലും, രാത്രിയും പോലെ ഉറപ്പ്

അടുത്ത പൊതുതെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന വ്യത്യാസം നികുതിയുടെ പേരിലാകുമെന്ന് ജെറമി ഹണ്ട്. ടോറികള്‍ മറ്റൊരു കാലാവധി കൂടി നേടിയാല്‍ ഭാരം കുറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതേസമയം എതിരാളികളായ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ നികുതി ഭാരം പകലും, രാത്രിയും