UK News

കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം ; ബ്രിട്ടനില്‍ മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍ ; കോട്ടയം രാമപുരം സ്വദേശിയായ 24 കാരന്‍ പെട്ടത്‌ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സംഘത്തിന്റെ സ്റ്റിംങ് ഓപ്പറേഷനില്‍
ബാലികാ പീഡന ശ്രമ കേസില്‍ ബ്രിട്ടനില്‍ മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍. കോട്ടയം രാമപുരം സ്വദേശിയായ 24 കാരനായ യുവാവാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തിന് നാണക്കേടായി കുറ്റകൃത്യത്തിന് പിടിയിലായത്. സോഷ്യല്‍മീഡിയയിലൂടെ പൊലീസും ചൈല്‍ഡ്  പ്രൊട്ടക്ഷന്‍ സംഘവും ചേര്‍ന്നു നടത്തിയ സിറ്റിങ് ഓപ്പറേഷനിലാണ് മലയാളി വിദ്യാര്‍ത്ഥി കുടുങ്ങിയത്. 14 വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചായിരുന്നു സംഘത്തിന്റെ ഓപ്പറേഷന്‍. രഹസ്യാന്വേഷണ സംഘം സോഷ്യല്‍മീഡിയയില്‍ നിര്‍മ്മിച്ച പ്രൊഫൈലിലൂടെ യുവാവ് കുട്ടിയെ ലൈംഗീകാവശ്യത്തിനായി സമീപിക്കുകയും ചാറ്റിങ്ങിലൂടെ ബന്ധം സ്ഥാപിച്ച് ലണ്ടനിലെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ചാറ്റിംങ്ങിലൂടെ ഒരുക്കിയ കെണിയില്‍ നല്‍കിയ വിലാസത്തില്‍ നിന്ന് കുട്ടിയെ

More »

24 മണിക്കൂറിനുള്ളില്‍ റഷ്യ ഉക്രെയിനെ അക്രമിക്കുമെന്ന് ഭീതി? അവസാനവട്ട നയതന്ത്ര ചര്‍ച്ചകള്‍ക്ക് വാതിലുകള്‍ തുറന്നിട്ട് ബോറിസും, ബൈഡനും; റഷ്യന്‍ കരസേനയുടെ 60 ശതമാനം അതിര്‍ത്തിയില്‍ നിരന്നു; ചര്‍ച്ച തുടരാമെന്ന് വിദേശകാര്യ മന്ത്രി
 റഷ്യന്‍ സേന ഉക്രെയിനില്‍ കടന്നുകയറാന്‍ 48 മണിക്കൂറില്‍ താഴെ മാത്രം അവശേഷിക്കുന്നുവെന്ന് ആശങ്ക. ഇതിനിടെ ഏതെങ്കിലും തരത്തിലുള്ള യുദ്ധത്തിലേക്ക് നീങ്ങുന്നത് ഒഴിവാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉക്രെയിന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ഫോണില്‍ വിളിച്ചു.  പ്രതീക്ഷ ഇപ്പോഴും ബാക്കിയുണ്ടെന്ന് സഖ്യനേതാക്കള്‍ സമ്മതിച്ചു. ഈസ്‌റ്റേണ്‍

More »

സുന്ദരിയായ വനിതാ റോയല്‍ നേവി ഓഫീസറുമായി സെക്‌സ്; യുവതിയെ വളച്ചെടുത്തെന്ന് സുഹൃത്തുക്കളോട് വീമ്പടിക്കാന്‍ ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിച്ച് പുരുഷ ലെഫ്റ്റനന്റ് സ്‌നാപ്ചാറ്റില്‍ അപ്‌ലോഡ് ചെയ്തു; ഓഫീസര്‍ കുറ്റക്കാരനാണെന്ന് സൈനിക കോടതി
 സുന്ദരിയായ വനിതാ ഓഫീസറുമായി സെക്‌സില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിച്ച് സുഹൃത്തുക്കളോട് വീമ്പടിക്കാന്‍ സ്‌നാപ്ചാറ്റില്‍ അപ്‌ലോഡ് ചെയ്ത റോയല്‍ നേവി ഓഫീസര്‍ കുറ്റക്കാരനെന്ന് കോടതി. വനിതാ ഓഫീസര്‍ തന്റെ പട്ടികയില്‍ വരില്ലെന്ന് പരിഹസിച്ച സഹജീവനക്കാരോട് അവകാശവാദം ഉന്നയിക്കാനാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.  കോര്‍ട്ട് മാര്‍ഷല്‍ നേരിട്ട സബ്

More »

മാലാഖക്കുഞ്ഞ് അമല മോള്‍ക്ക് യുകെ മലയാളികളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാഞ്ജലി; സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ട നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു ; മൃത സംസ്‌കാര ശുശ്രൂഷകളെ തുടര്‍ന്ന് അലെര്‍ട്ടര്‍ സിമിത്തേരിയില്‍ അന്ത്യവിശ്രമം
ലിവര്‍പൂള്‍:  യു കെ മലയാളി സമൂഹത്തിനെ പ്രത്യേകിച്ച് ലിവര്‍പൂളിലെ മലയാളികളെ കണ്ണീരിലാഴ്ത്തി കടന്നു പോയ കുഞ്ഞു മാലാഖ അമല മോള്‍ക്ക് ലിവര്‍പൂളില്‍ നാടിന്റെ നാനാഭാഗത്തു നിന്നും എത്തിച്ചേര്‍ന്ന നിരവധിയാളുകള്‍ ഉചിതമായ യാത്രയപ്പു നല്‍കി. ജീവിച്ചിരുന്ന വളരെക്കുറച്ചു നാളുകളില്‍ തന്നെ എല്ലാവര്‍ക്കും നല്ല ഓര്‍മ്മകള്‍ ബാക്കി വച്ച് ദൈവസന്നിലേക്ക് മുന്‍പേ പറന്നകന്ന അമല മോളുടെ

More »

ബ്രിട്ടനിലെ റോഡുകളില്‍ സര്‍വ്വത്ര ആശയക്കുഴപ്പം! റോഡിന് നടുവിലൂടെ സഞ്ചരിക്കുന്ന സൈക്കിളുകാരെ സൃഷ്ടിച്ചതിന് പിന്നാലെ വീണ്ടും ഹൈവേ കോഡില്‍ ഈ വര്‍ഷം മാറ്റം വരുന്നു; ഉദ്ദേശം ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലെത്തിക്കാന്‍!
 ബ്രിട്ടനിലെ റോഡുകളില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ച് കൊണ്ടാണ് ഈയടുത്ത് ഹൈവേ കോഡുകളില്‍ മാറ്റം വരുത്തിയത്. ചില ഘട്ടങ്ങള്‍ സൈക്കിളില്‍ സഞ്ചരിക്കുന്നവര്‍ക്ക് റോഡിന്റെ നടുവിലൂടെ സഞ്ചരിക്കാന്‍ അനുമതി നല്‍കിയതോടെ പല ഭാഗങ്ങളിലും വാഹനങ്ങളുടെ നീണ്ട ക്യൂ സൃഷ്ടിക്കപ്പെടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.  ഇതിന് പിന്നാലെയാണ് ഹൈവേ കോഡില്‍ ഈ വര്‍ഷം തന്നെ മറ്റൊരു മാറ്റം കൂടി

More »

റഷ്യന്‍ സൈന്യം ഉക്രെയ്‌നെ ആക്രമിക്കാന്‍ അധിക താമസമുണ്ടാകില്ലെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ; സമാധാന ശ്രമവുമായി ബ്രിട്ടനും ; യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയോടെ റഷ്യയെ അനുനയിപ്പിക്കാന്‍ നീക്കം
വ്‌ളാഡിമിര്‍ പുട്ടിന്റെ സൈന്യം ബുധനാഴ്ചയ്ക്ക് മുമ്പായി തന്നെ ഉക്രെയിന്‍ അതിര്‍ത്തി കടക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ബോറിസ് ജോണ്‍സണ്‍ യൂറോപ്യന്‍ യാത്രയിലാണ്. സഖ്യകക്ഷികളുമായി ചേര്‍ന്ന് റഷ്യയെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് ബോറിസ്. ഇതിനിടെ ഉക്രയിന് സാമ്പത്തിക സഹായം വാഗ്ദാനം

More »

രണ്ട് പെണ്‍കുട്ടികളുടെ പരിശോധന, എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ഡോക്ടറെ ലൈംഗിക പീഡനത്തിന് അറസ്റ്റ് ചെയ്ത് പോലീസ്; 2018ല്‍ പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഡോക്ടര്‍ തെളിവില്ലാത്തതിനാല്‍ ജോലിയില്‍ തിരികെയെത്തി അക്രമം തുടര്‍ന്നു?
 2018ല്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിട്ടും, തെളിവില്ലാത്തതിന്റെ പേരില്‍ ജോലിയില്‍ തിരികെ പ്രവേശിച്ച എന്‍എച്ച്എസ് ഡോക്ടര്‍ കുട്ടികള്‍ക്ക് നേരെ നടത്തിയ ലൈംഗിക പീഡനത്തില്‍ അറസ്റ്റിലായി. ഒന്‍പത് ഇരകളെയെങ്കിലും പോലീസ് ഇതിനകം തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്.  നാല് വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടിയെ ഡോക്ടര്‍ പരിശോധിച്ചതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍

More »

ഇനി ഡഡ്‌ലി കൊടുങ്കാറ്റിനെ വരവേല്‍ക്കാം! രണ്ട് ദിവസത്തെ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; ബുധനാഴ്ച യുകെയില്‍ ആഞ്ഞടിക്കുന്നത് 90 എംപിഎച്ച് വേഗത്തില്‍ കാറ്റും, കനത്ത മഴയും
 ബ്രിട്ടനിലെ കാലാവസ്ഥയെ തകിടംമറിച്ച് അറ്റ്‌ലാന്റിക് നിന്നും അതിശക്തമായ ജെറ്റ് സ്ട്രീം ഒഴുകുന്നതായി കാലാവസ്ഥാ പ്രവചനക്കാരുടെ മുന്നറിയിപ്പ്. കനത്ത മഴയും, അപകടകരമായ തോതിലുള്ള കാറ്റുമാണ് ബ്രിട്ടനില്‍ ആഞ്ഞടിക്കുകയെന്നാണ് വ്യക്തമായിട്ടുള്ളത്.  ബുധനാഴ്ച മുതല്‍ നോര്‍ത്ത് ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലുമായി അതിശക്തമായ കാറ്റും, മഴയ്ക്കുമുള്ള കാലാവസ്ഥാ മുന്നറിയിപ്പാണ്

More »

യുകെയിലെ കോവിഡ് കേസുകളില്‍ ഒരാഴ്ചയ്ക്കിടെ കാല്‍ശതമാനം കുറവ്; 46,025 പേര്‍ കൂടി പോസിറ്റീവായി, 167 രോഗികള്‍ മരിച്ചു; വാക്‌സിനേഷന്‍ രക്ഷിച്ചു; അഞ്ച് വയസ്സ് മുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയേക്കും?
 യുകെയിലെ കോവിഡ് കേസുകളില്‍ കാല്‍ശതമാനത്തോളം ഇടിവ്. ഒരാഴ്ച മുന്‍പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ പ്രകടമായ മാറ്റമുള്ളത്. 46,025 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ പോസിറ്റീവായി കണ്ടെത്തിയത്. ഏഴ് ദിവസം മുന്‍പ് 63,493 പേരാണ് വൈറസ് പിടിപെട്ടതായി സ്ഥിരീകരിച്ചവര്‍.  കൊറോണാവൈറസ് ബാധിച്ച് 167 പേര്‍ കൂടി രാജ്യത്ത് മരണമടഞ്ഞു. ഫെബ്രുവരി 5ന് 259 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ

More »

മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്

ഫോട്ടോ ഐഡി ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ഈ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ് ബോറിസ്. ഇദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോള്‍ നടപ്പാക്കിയ നിയമം തെറ്റിക്കാന്‍

തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍

ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കി മേയര്‍ തെരഞ്ഞെടുപ്പ്. ലണ്ടനില്‍ മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് ഈ വോട്ട് ബാങ്ക് തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന

ബ്രക്‌സിറ്റ് എക്‌സ്പ്രസ് ഓടിത്തുടങ്ങി! അനധികൃത കുടിയേറ്റക്കാര്‍ വ്യാജ ടിക്കറ്റില്‍ രാജ്യം വിടുന്നു; യുകെയില്‍ നിന്നും ഡബ്ലിനിലെത്തി കാനഡ വരെ ഓടിരക്ഷപ്പെടുന്നതായി റിപ്പോര്‍ട്ട്; റുവാന്‍ഡ പദ്ധതി ഏറ്റുതുടങ്ങി

ബെല്‍ഫാസ്റ്റില്‍ നിന്നും ഡബ്ലിനിലേക്കുള്ള ബസുകളില്‍ കയറി യുകെയില്‍ നിന്നും രക്ഷപ്പെടാന്‍ അനധികൃത കുടിയേറ്റക്കാര്‍ നെട്ടോട്ടത്തില്‍. ഇതോടെ ബ്രക്‌സിറ്റ് എക്‌സ്പ്രസ് എന്ന വിളിപ്പേരാണ് ഈ കോച്ചുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും

ലണ്ടനില്‍ സാദിഖ് ഖാന്റെ പടയോട്ടം, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ആന്‍ഡി സ്ട്രീറ്റ് മേയര്‍ സ്ഥാനത്ത് നിന്നും പുറത്ത്; ലോക്കല്‍ തെരഞ്ഞെടുപ്പില്‍ 470 കൗണ്‍സില്‍ സീറ്റുകള്‍ നഷ്ടം; ഋഷി സുനാകിനും, ടോറികള്‍ക്കും തിരിച്ചടിയുടെ തെരഞ്ഞെടുപ്പ്

ടോറികളുടെ പടക്കുതിരയും, മേയര്‍ തെരഞ്ഞെടുപ്പിലെ പ്രധാന പ്രതീക്ഷയുമായിരുന്ന ആന്‍ഡി സ്ട്രീറ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ പൊരുതി വീണതോടെ പ്രധാനമന്ത്രി ഋഷി സുനാകിനും, ടോറികള്‍ക്കും കനത്ത ആഘാതം. മുന്‍ ജോണ്‍ ലൂയിസ് മേധാവി സ്ഥാനം നിലനിര്‍ത്താന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍

ഇംഗ്ലണ്ടിലും, വെയില്‍സിലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഇടിമിന്നലും, ശക്തമായ മഴയും കഴിഞ്ഞതിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ കടുപ്പമാകും; വെസ്റ്റ് സസെക്‌സില്‍ കെയര്‍ ഹോമിന് ഇടിമിന്നലേറ്റ് നാശനഷ്ടം

ഇംഗ്ലണ്ടിലും, വെയില്‍സിലുമായി കൂടുതല്‍ കൊടുങ്കാറ്റ് സാധ്യതകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ച രാത്രിയോടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും, ഇടിമിന്നലും നേരിട്ടതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വരുന്നത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ

ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കാനെത്തിയില്ല, വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് ക്രിക്കറ്റ് താരം മരിച്ച നിലയില്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി കൈയടി വാങ്ങിയതിന് പിന്നാലെ 20-ാം വയസ്സില്‍ ഞെട്ടിക്കുന്ന വിടവാങ്ങല്‍

ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീട്ടിലെത്തിയ 20 വയസ്സ് മാത്രമുള്ള താരം മരിച്ച നിലയില്‍. സോമര്‍സെറ്റിന് എതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം മൈതാനത്ത് വരാതിരുന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് ജോഷ് ബേക്കറിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍