Oman

ഒമാന്‍ ഭരണാധികാരിയും ഖത്തര്‍ അമീറും ചര്‍ച്ച നടത്തി
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഔദ്യോഗിക ഖത്തര്‍ സന്ദര്‍ശനം ആരംഭിച്ചു. ദോഹയിലെത്തിയ ഒമാന്‍ ഭരണാധികാരിയെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സ്വീകരിച്ചു. ഇരു നേതാക്കളും ചര്‍ച്ച നടത്തി. ഇന്നും നാളെയുമാണ് ഒമാന്‍ ഭരണാധികാരിയുടെ ഖത്തര്‍ സന്ദര്‍ശനം. ഒമാനും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നത് ചര്‍ച്ചയാകും. വിവിധ സഹകരണ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കും. വിവിധ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ഖത്തറിലെ ഒമാന്‍ അംബാസഡര്‍ എന്നിവരും സുല്‍ത്താനെ അനുഗമിക്കുന്നുണ്ട്.   

More »

ഒമാന്‍ ദേശീയ ആഘോഷത്തില്‍ ; പൊതുപരിപാടികള്‍ക്ക് വിലക്ക്
ദേശീയ ദിനാഘോഷത്തില്‍ സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ േേനതൃത്വത്തതിന് കീഴില്‍ രാജ്യം ഇന്ന് 51ാം ദേശീയ ദിനാഘോഷത്തിലാണ്.  നാടും നഗരവും സ്വദേശികളും വിദേശികളും ദേശീയ ദിനം ആഘോഷപൂര്‍വം കൊണ്ടാടുന്നു  

More »

ഒമാന്‍ ദേശീയ ദിനം: പരേഡിന് സുല്‍ത്താന്‍ നേതൃത്വം നല്‍കും
ഒമാന്റെ 51ാമത് ദേശീയ ദിനാഘോഷ ഭാഗമായി വ്യാഴാഴ്ച നടക്കുന്ന സൈനിക പരേഡിന് സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് നേതൃത്വം നല്‍കും. അല്‍മുതഫ ക്യാമ്പിലാണ് സൈനിക പരേഡ് നടക്കുക. സുല്‍ത്താന്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സൈനിക പരേഡാണ് ഈ വര്‍ഷം നടക്കാന്‍ പോകുന്നത്.  കോവിഡിന്റെ പിടിയിലമര്‍ന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ പരേഡ് ഒഴിവാക്കിയിരുന്നു. റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സ്, റോയല്‍ നേവി

More »

യുഎന്‍ അംഗത്വം നേടിയതിന്റെ 50ാം വാര്‍ഷികാഘോഷ ഭാഗമായി ഒമാന്‍ സ്റ്റാമ്പ് പുറത്തിറക്കി
ഐക്യരാഷ്ട്ര സഭയില്‍ ഒമാന്‍ അംഗത്വം നേടിയതിന്റെ 50ാം വാര്‍ഷികാഘോഷ ഭാഗമായി സ്റ്റാമ്പ് പുറത്തിറക്കി. വിദേശകാര്യ മന്ത്രാലയം ഒമാന്‍ പോസ്റ്റുമായി സഹകരിച്ചാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി, ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എന്‍ജിനിയര്‍ സൈദ് ഹമൗദ് അല്‍ മവാലി, വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടര്‍

More »

ഒമാനില്‍ പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങി
ഒമാനില്‍ പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങി. ഫൈസര്‍ബയോടെക് വാക്‌സിനാണ് മൂന്നാംഡോസായി നല്‍കുന്നത്. പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി വടക്കന്‍ ബത്തിന ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വിസസ് അറിയിച്ചു.  രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിച്ച് മൂന്ന് മാസം

More »

മലയാളി യുവതിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലയാളി യുവതിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് തുണ്ടില്‍ വീട്ടില്‍ ബിജിലി ബേബി (29) ആണ് മരിച്ചത്. മസ്‌കത്ത് അസൈബയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ജോണ്‍ കോശി ഒമാനിലെ പ്രമുഖ കമ്പനിയില്‍ ഓട്ടോമോട്ടീവ് വിഭാഗം ജീവനക്കാരനാണ്.  രണ്ടാഴ്ച മുമ്പാണ് ബിജിലി ബേബി നാട്ടില്‍ നിന്ന് ഒമാനിലെത്തിയത്. നടപടിക്രമങ്ങള്‍

More »

ഒരു വര്‍ഷേത്തക്ക് ഒമാനിലെ വാഹന ഉപഭോക്താക്കളെ എണ്ണവില വര്‍ദ്ധനവ് ബാധിക്കില്ല
ഒമാനില്‍ ഇന്ധന വില സ്ഥിരപ്പെടുത്താന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് ഉത്തരവിറക്കി. വില കഴിഞ്ഞ മാസത്തെ വിലയുടെ ശരാശരിയില്‍ നിജപ്പെടുത്തണമെന്നാണ് ഉത്തരവിലെ നിര്‍ദേശം.ഈ വിഷയത്തില്‍ വരുന്ന അധിക ചെലവുകള്‍ അടുത്തവര്‍ഷം അവസാനംവരെ സര്‍ക്കാര്‍ വഹിക്കും.  സുല്‍ത്താന്റെ ഉത്തരവനുസരിച്ച് എം. 91 വില 229 ബൈസയിലും എം. 95ന്റെ വില 239 ബൈസയിലും ഡീസര്‍ വില 258 ബൈസയിലും സഥിരമായി നില്‍ക്കാനാണ്

More »

പള്ളികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഒമാന്‍
പള്ളികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശവുമായി ഒമാന്‍. മതകാര്യ മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പള്ളികളിലെത്തുന്നവര്‍ കൃത്യമായി മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും വേണം. പള്ളികള്‍ക്കും ആരാധനാലയങ്ങള്‍ക്കുമായി സുപ്രീം കമ്മിറ്റി നിര്‍ദേശിച്ച കൊവിഡ് പ്രതിരോധ നടപടികള്‍ എല്ലാവരും നിര്‍ബന്ധമായും

More »

റോയല്‍ ഒമാന്‍ നേവിയുടെ കപ്പല്‍ അന്താരാഷ്ട്ര യാത്ര തുടങ്ങി
റോയല്‍ ഒമാന്‍ നേവിയുടെ കപ്പല്‍ 'ഷബാബ് ഒമാന്‍ രണ്ട്' അന്താരാഷ്ട്ര യാത്രക്കായി പുറപ്പെട്ടു. ലോകത്തിന് സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നല്‍കാനും ഒമാനി നാഗരികതയെ വിവിധ ലോക സമൂഹങ്ങള്‍ക്ക് പരിചയപ്പെടുപ്പെടുത്തുന്നതുമാണ് കപ്പലിന്റെ ദൗത്യം. കപ്പലിന്റെ യാത്രയയപ്പ് ചടങ്ങില്‍ സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തിയാസിന്‍ ബിന്‍ ഹൈതം അല്‍

More »

ഒമാനില്‍ മഴ ശക്തമാകും

ഒമാനില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചില ഭാഗങ്ങളില്‍ സജീവമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനുമൊപ്പം മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോര്‍ത്ത് ഷര്‍ഖിയ, സൗത്ത്

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി

ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തി ഒമാന്‍ സുല്‍ത്താന്‍

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇ അതിര്‍ത്തിയിലെത്തിയ സുല്‍ത്താന്റെ വിമാനത്തെ സ്വാഗത സൂചകമായി നിരവധി സൈനിക വിമാനങ്ങള്‍ അനുഗമിച്ചു. യുഎഇ വൈസ്

130 ലധികം പാക്കറ്റ് ഹാഷിഷുമായി ഒമാനില്‍ പ്രവാസി പിടിയില്‍

130 ലധികം പാക്കറ്റ് ഹാഷിഷുമായി ഒമാനില്‍ പ്രവാസി പിടിയിലായി. സൗത്ത് ബാത്തിന ഗവര്‍ണറേറ്റില്‍വെച്ച് ഏഷ്യന്‍ പൗരനെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് ബാത്തിന ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ