Indian

മറ്റൊരു വിദ്യാര്‍ത്ഥിയോട് സംസാരിച്ചെന്ന പേരില്‍ അഞ്ചു വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു ; അധ്യാപകന്‍ അറസ്റ്റില്‍
ബിഹാറില്‍ അഞ്ചു വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകന്‍ അറസ്റ്റില്‍.  കുട്ടിയെ അധ്യാപകന്‍ ക്രൂരമായി തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മറ്റൊരു വിദ്യാര്‍ത്ഥിനിയുമായി സംസാരിക്കുന്നത് കണ്ടു എന്ന പേരിലാണ് അധ്യാപകന്‍ വിദ്യാര്‍ഥിയെ തല്ലിയത്. കുട്ടി ബോധ രഹിതനാകുന്നത് വരെ ഇയാള്‍ തല്ലിയതായി രക്ഷിതാക്കള്‍ പറയുന്നു.  ബീഹാറിലെ ഒരു കോച്ചിംഗ് സെന്ററിലെ അധ്യാപകന്‍ അഞ്ച് വയസ്സുള്ള വിദ്യാര്‍ത്ഥിയെ നിഷ്‌കരുണം മര്‍ദിക്കുന്ന വീഡിയോ തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മര്‍ദ്ദനമേറ്റ് ബോധരഹിതനായ കുട്ടിയെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പട്‌ന ജില്ലയിലെ ധനരുവ ബ്ലോക്കിലാണ് സംഭവം നടന്നത്. ഒരു സ്വകാര്യ കോച്ചിംഗ് സെന്ററിലെ ഒരു യുവ അധ്യാപകന്‍ അഞ്ച് വയസ്സുള്ള വിദ്യാര്‍ത്ഥിയെ ചൂരല്‍ കൊണ്ട്

More »

തൂക്കിക്കൊല്ലുമോ, അതോ ജീവപര്യന്തം ശിക്ഷ ലഭിക്കുമോ ; ഉദയ്പൂര്‍ കൊലപാതക കേസില്‍ പിടിയിലായവര്‍ക്ക് അന്വേഷണ സംഘത്തോട് ചോദിക്കാനുള്ള ഏക ചോദ്യം ഇതുമാത്രം ; ക്രൂര കൊലപാതകത്തില്‍ പ്രതികള്‍ക്ക് പശ്ചാത്താപമില്ലെന്നും എന്‍ഐഎ
എന്‍ഐഎ ചോദ്യം ചെയ്യലിനിടെ ഒരു ചോദ്യം മാത്രമാണ് ഉദയ്പൂര്‍ കൊലപാതക കേസില്‍ പിടിയിലായവര്‍ക്ക് ഉണ്ടായിരുന്നത്. തങ്ങളെ തൂക്കിക്കൊല്ലുമോ, അതോ ജീവപര്യന്തം ശിക്ഷ ലഭിക്കുമോ എന്നായിരുന്നു പ്രതികളായ റിയാസ് അത്താരിയുടെയും മുഹമ്മദ് ഗൗസിന്റെയും ചോദ്യമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. പ്രവാചകനിന്ദ നടത്തിയ നുപൂര്‍ ശര്‍മയെ പിന്തുണച്ചെന്ന് ആരോപിച്ച് തയ്യല്‍ക്കടക്കാരനായ കനയ്യ ലാലിനെ

More »

ഷാജഹാന്‍ താജ്മഹല്‍ നിര്‍മിച്ചില്ലായിരുന്നുവെങ്കില്‍ പെട്രോള്‍ 40 രൂപയ്ക്ക് കിട്ടിയേനെ' : പരിഹാസവുമായി ഒവൈസി
രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മുഗള്‍ രാജാക്കന്മാരെ കുറ്റപ്പെടുത്തുന്നതിന് കേന്ദ്രത്തിനെതിരെ പരിഹാസവുമായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഒവൈസി. രാജ്യത്ത് പെട്രോള്‍ വില വര്‍ധിയ്ക്കാന്‍ കാരണം ഷാജഹാന്‍ ആണെന്നും അദ്ദേഹം താജ്മഹല്‍ നിര്‍മിച്ചില്ലായിരുന്നുവെങ്കില്‍ പെട്രോള്‍ 40 രൂപയ്ക്ക് കിട്ടിയേനെയെന്നും ഒരു

More »

ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറില്‍ ചിക്കന്‍ പൊതിയുന്നുവെന്ന് പരാതി ; യുപിയില്‍ വ്യാപാരി അറസ്റ്റില്‍
ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറില്‍ ചിക്കന്‍ പൊതിഞ്ഞുവെന്ന പരാതിയെത്തുടര്‍ന്ന് യുപിയില്‍ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ സംഭാല്‍ സ്വദേശിയായ താലിബ് ഹുസൈന്‍ ആണ് അറസ്റ്റിലായത്. ഹുസൈന്‍ ചിക്കന്‍ പൊതിയുന്നത് ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറിലാണെന്നും ഇത് മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ച് ജൂലൈ 3നാണ് പോലീസില്‍ പരാതിയെത്തുന്നത്.

More »

അധികാരത്തിലേറി രണ്ട് മാസത്തിനകം പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 37.36 കോടി രൂപ
അധികാരത്തിലേറി രണ്ട് മാസത്തിനകം പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 37.36 കോടി രൂപ. ടിവി ചാനല്‍, റേഡിയോ, ദിനപത്രങ്ങള്‍ വഴിയാണ് ഈ പരസ്യങ്ങള്‍ നല്‍കിയത്. വിവരാവകാശ രേഖ വഴിയാണ് ഈ വിവരം ലഭിച്ചത്. ഗുജറാത്ത് ജനങ്ങളെ ഉദ്ദേശിച്ചാണ് ഈ പരസ്യങ്ങള്‍ കൂടുതലും. അത് കൊണ്ട് തന്നെ പരസ്യങ്ങള്‍ കൂടുതലും ലഭിച്ചത് ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന

More »

വെയിലില്‍ നഗ്ന പാദയായി സൈക്കിള്‍ റിക്ഷക്കാരന്‍ ; പുതിയ ചെരിപ്പ് നല്‍കി പൊലീസുകാരന്‍ ; സോഷ്യല്‍മീഡിയയുടെ കൈയ്യടി
പൊരിവെയിലില്‍ റോഡിലൂടെ നഗ്‌നപാദനായി നീങ്ങിയ സൈക്കിള്‍ റിക്ഷക്കാരന് പുത്തന്‍ ചെരിപ്പ് നല്‍കി പോലീസ് കോണ്‍സ്റ്റബിള്‍. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്നാണ് ഹൃദയത്തെ സ്പര്‍ശിക്കുന്ന കാഴ്ച. ചെരുപ്പില്ലാത്ത റിക്ഷാക്കാരന് പോലീസുകാരന്‍ ചെരിപ്പ് സമ്മാനിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. യുപി പോലീസ് സേനാംഗമായ ശിവാംഗ് ശേഖര്‍ ഗോസ്വാമിയാണ്

More »

മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ ആറു മാസത്തിനുള്ളില്‍ വീഴും, ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങണം ; പവാര്‍
 മഹാരാഷ്ട്രയില്‍ പുതിയതായി ഭരണമേറ്റ ഷിന്‍ഡെ സര്‍ക്കാരിനെ പരിഹസിച്ച് എന്‍സിപി മേധാവി ശരദ് പവാര്‍. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ആറു മാസത്തിനകം താഴെ വീഴും എന്നാണ് ശരദ് പവാര്‍ പറഞ്ഞത്. 'മഹാരാഷ്ട്രയില്‍ പുതിയതായി ഭരണം ഏറ്റെടുത്ത ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ആറുമാസത്തിനുള്ളില്‍ താഴെ വീഴും. അതുകൊണ്ടു തന്നെ, ഒരു ഇടക്കാല തെരഞ്ഞെടുപ്പിനെ

More »

കൂട്ടത്തോടെ അവധിയെടുത്ത് ഇന്‍ഡിഗോ ജീവനക്കാര്‍ എയര്‍ ഇന്ത്യ ഇന്റര്‍വ്യൂവിന് പോയി; ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ വൈകി
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പകുതിയിലധികം സര്‍വീസുകളും ശനിയാഴ്ച വൈകിയതായി പരാതി. ഭൂരിഭാഗം ക്യാബിന്‍ ക്രൂ ജീവനക്കാരും ലീവെടുത്ത് എയര്‍ ഇന്ത്യയുടെ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പോയതോടെയാണ് സര്‍വീസുകള്‍ വൈകിയതെന്നാണ് വിവരം.ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ നല്ലൊരു പങ്ക് ജീവനക്കാരും അഭിമുഖത്തില്‍ പങ്കെടുത്തുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാംഘട്ട അഭിമുഖമാണ് ശനിയാഴ്ച

More »

ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല ; ഗര്‍ഭിണിയായിരുന്ന അധ്യാപിക കുത്തേറ്റ് മരിച്ച സംഭവത്തില്‍ 17കാരന്‍ അറസ്റ്റില്‍
ഗര്‍ഭിണിയായിരുന്ന അധ്യാപിക കുത്തേറ്റ് മരിച്ച സംഭവത്തില്‍ 17കാരന്‍ അറസ്റ്റില്‍. ജൂണ്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 30കാരിയായ അധ്യാപികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അധ്യാപികയുമായി വിദ്യാര്‍ഥി അടുപ്പത്തിലായിരുന്നു. എന്നാല്‍ ബന്ധം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥി ആവശ്യപ്പെട്ടിരുന്നെങ്കിലും

More »

അടുത്ത സര്‍ക്കാര്‍ ശതകോടീശ്വരന്മാരുടേതോ,140കോടി ഇന്ത്യക്കാരുടേതോ?: എല്ലാവരും വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി രാഹുല്‍ ഗാന്ധി

സംസ്ഥാനത്ത് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും. ജനാധിപത്യത്തെ സംരക്ഷിക്കാനായി വോട്ട് രേഖപ്പെടുത്തണം. അടുത്ത സര്‍ക്കാര്‍ ശതകോടീശ്വരന്മാരുടേതാണോ 140 കോടി ഇന്ത്യക്കാരുടേതാണോ എന്ന്

യുപിയില്‍ ബിജെപിയെ നേര്‍ക്കുനേര്‍ വെല്ലുവിളിച്ച് എസ്പി; കനൗജില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് അഖിലേഷ് യാദവ്

ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിട്ട് വെല്ലുവിളിച്ച് സമാജ് വാദി പാര്‍ട്ടി. പാര്‍ട്ടി അധ്യക്ഷനായ അഖിലേഷ് യാദവ് തന്നെ നേരിട്ട് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാന്‍ തീരുമാനിച്ചു. യു.പിയിലെ കനൗജില്‍ നിന്ന് ജനവധി തേടാനാണ് അദേഹം തീരുമാനിച്ചിരിക്കുന്നത്. ഇന്നു ഉച്ചക്ക് 12ന് നാമനിര്‍ദേശ

രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചത് മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് അനുകൂലം തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട്

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു

തെളിവായ 170 ഫോണുകള്‍ നശിപ്പിച്ചു, ചോദ്യം ചെയ്യലിന് ഹാജരായില്ല; കെജ്‌രിവാളിനെതിരെ ഇഡി സുപ്രീം കോടതിയില്‍

ദില്ലി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം. കേസിലെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണ ഏജന്‍സി

ഓരോ വര്‍ഷം ഓരോ പ്രധാനമന്ത്രി, 'ഇന്‍ഡ്യ' സഖ്യം പ്രധാനമന്ത്രിപദം ലേലം ചെയ്യുന്ന തിരക്കിലെന്ന് മോദി

ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി, അങ്ങനെ അഞ്ച് വര്‍ഷം അഞ്ച് പ്രധാനമന്ത്രി എന്ന സൂത്രവാക്യമാണ് 'ഇന്‍ഡ്യ' മുന്നണി ആലോചിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ലോകത്തിന് മുന്നില്‍ എത്രമാത്രം പരിഹാസ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ സംഘങ്ങളുടെ നേതൃത്വ പ്രശ്‌നം

രാജ്യത്ത് ഒരു മതവിഭാഗത്തില്‍ മാത്രമല്ല കുട്ടികള്‍ കൂടുന്നത്, അതിനെ മതപരമായ വേര്‍തിരിച്ചു കാണരുത് ; പ്രധാനമന്ത്രിയുടെ വിവാദ വാക്കുകള്‍ക്ക് രൂക്ഷ മറുപടിയുമായി ഖാര്‍ഗെ

മോദി ഒരു പെറ്റി പൊളിറ്റീഷ്യനാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കോണ്‍ഗ്രസിന് വോട്ടര്‍മാരില്‍ നിന്ന് മികച്ച പിന്തുണ കിട്ടുന്നുണ്ടെന്നും മോദി ഇതില്‍ ഭയപ്പെടുകയാണെന്നും ഖര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് ഒന്നുമല്ലെങ്കില്‍ എന്തിനാണ് മോദി നിരന്തരം