Indian

ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല ; ഗര്‍ഭിണിയായിരുന്ന അധ്യാപിക കുത്തേറ്റ് മരിച്ച സംഭവത്തില്‍ 17കാരന്‍ അറസ്റ്റില്‍
ഗര്‍ഭിണിയായിരുന്ന അധ്യാപിക കുത്തേറ്റ് മരിച്ച സംഭവത്തില്‍ 17കാരന്‍ അറസ്റ്റില്‍. ജൂണ്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 30കാരിയായ അധ്യാപികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അധ്യാപികയുമായി വിദ്യാര്‍ഥി അടുപ്പത്തിലായിരുന്നു. എന്നാല്‍ ബന്ധം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥി ആവശ്യപ്പെട്ടിരുന്നെങ്കിലും അധ്യാപിക സമ്മതിച്ചില്ലായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവ സമയത്ത് അവര്‍ വീട്ടില്‍ തനിച്ചായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അധ്യാപികയും വിദ്യാര്‍ഥിയും ഒരേ പ്രദേശത്താണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. 'അധ്യാപികയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആണ്‍കുട്ടി ആഗ്രഹിച്ചിരുന്നു. എന്നാല്‍, യുവതി ഇതിന് എതിരായിരുന്നു. ബന്ധം തുടരാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു.

More »

16കാരിയെ പീഡിപ്പിച്ച പ്രതി ആറുമാസത്തിനകം പുറത്തിറങ്ങി; വെട്ടിക്കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ അച്ഛനും സഹോദരന്മാരും
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചയാളെ പെണ്‍കുട്ടിയുടെ അച്ഛനും രണ്ടു സഹോദരന്മാരും ചേര്‍ന്നു വെട്ടിക്കൊന്നു. തമിഴ്‌നാട് തിരുവണ്ണാമല സീയാര്‍ സ്വദേശിയായ ബസ് ഡ്രൈവര്‍ മുരുകനെയാണ് കൊലപ്പെടുത്തിയത്. ബന്ധുവായ 16കാരിയെ തനിച്ചായ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മുരുകന്‍ അറസ്റ്റിലായത്. പിന്നീട്

More »

ക്രൂരമായി കൊലപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ച ഉദയ്പൂര്‍ കൊലപാതകം ; മുഖ്യ പ്രതികള്‍ക്ക് നേരെ കൈയ്യേറ്റം
ഉദയ്പൂര്‍ കൊലപാതകത്തില്‍ അറസ്റ്റിലായ മുഖ്യപ്രതികളെ കൈയ്യേറ്റം ചെയ്തു. ജയ്പൂര്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്ത് കൊണ്ടുവരുന്നതിനിടെയാണ് അഭിഭാഷകര്‍ അടക്കം ഒരു കൂട്ടമാളുകള്‍ കൈയ്യേറ്റം ചെയ്തത്.കേസിലെ നാല് പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പത്ത് ദിവസത്തേക്കാണ് കസ്റ്റഡി.  പ്രതികള്‍ക്ക് പിന്നിലെ പാക് പങ്കിന് തെളിവ് ലഭിച്ചതായി എന്‍ഐഎ

More »

വീണ്ടും ജീവിപ്പിക്കാമെന്ന പ്രതീക്ഷയില്‍ 14 കാരിയുടെ മൃതദേഹം നാലു ദിവസം വീട്ടില്‍ സൂക്ഷിച്ച് മന്ത്രവാദം ചെയ്തു
മന്ത്രവാദത്തിലൂടെ പുനരുജ്ജീവിപ്പിക്കാമെന്ന പ്രതീക്ഷയില്‍ ഒരു പതിനാല് വയസുകാരിയുടെ മൃതദേഹം വീട്ടുകാര്‍ സൂക്ഷിച്ചത് നാല് ദിവസം. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ ഗ്രാമമായ ദിഹയിലാണ് സംഭവം. മരിച്ച പെണ്‍കുട്ടിയ്ക്ക് നാല് സഹോദരങ്ങള്‍ കൂടിയുണ്ട്. മന്ത്രവാദ ചടങ്ങുകളുടെ പേരും പറഞ്ഞ് വീട്ടുകാര്‍ കഴിഞ്ഞ നാല് ദിവസമായി ബാക്കിയുള്ള നാല് മക്കള്‍ക്കും കഴിക്കാന്‍ ആഹാരമൊന്നും

More »

ഉദയ്പൂര്‍ സംഭവത്തിന് ഉത്തരവാദി നുപൂര്‍ ശര്‍മ്മ ; കോടതി പരിഗണനയിലുള്ള വിഷയം ചാനലില്‍ ചര്‍ച്ച ചെയ്തത് എന്തിന് ; രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം കാരണമായി ; നുപൂറിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി
നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരെ ൃആഞ്ഞടിച്ച് സുപ്രീംകോടതി. നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട കോടതി, ഉദയ്പൂര്‍ സംഭവത്തിന് ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും കുറ്റപ്പെടുത്തി. കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലില്‍ ചര്‍ച്ച ചെയ്തത് എന്തിനെന്ന് ചോദിച്ച സുപ്രീംകോടതി, പരാമര്‍ശം പിന്‍വലിക്കാന്‍

More »

ചാവേര്‍ ആക്രമണങ്ങള്‍ പദ്ധതിയിട്ടിരുന്ന ചില ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ പ്രതികള്‍ അംഗങ്ങള്‍ ; ഉദയ്പൂര്‍ കൊലപാതക കേസിലെ പ്രതികളെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും; പ്രതിയായ മുഹമ്മദ് ഗൂസെയുടെ പാക് സന്ദര്‍ശനം സംശയകരമെന്നാണ് പൊലീസ്
ഉദയ്പൂര്‍ കൊലപാതക കേസിലെ പ്രതികളെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും. ചാവേര്‍ ആക്രമണങ്ങള്‍ പദ്ധതിയിട്ടിരുന്ന ചില ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ പ്രതികള്‍ അംഗങ്ങളായിരുന്നുവെന്ന് കണ്ടെത്തലുണ്ട്. പ്രതിയായ മുഹമ്മദ് ഗൂസെയുടെ പാക് സന്ദര്‍ശനം സംശയകരമെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ആകെ ഏഴ് പേര്‍ കസ്റ്റഡിയിലുണ്ട്.  ഉദയ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

More »

ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യുതിക്കമ്പി പൊട്ടിവീണു; അഞ്ച് മരണം
ആന്ധ്രാപ്രദേശില്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യുതിക്കമ്പി പൊട്ടിവീണ് അഞ്ചു പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കര്‍ഷക തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ വൈദ്യുതിക്കമ്പി പൊട്ടിവീഴുകയായിരുന്നു. പതിനൊന്ന് കെവിയുടെ

More »

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി; വിമത എംഎല്‍എമാര്‍ ഉടന്‍ തിരിച്ചെത്തില്ല
ഉദ്ധവ് താക്കറെ രാജിവെച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബിജെപി. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകും. ബിജെപി നേതൃയോഗം ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവിയുടെ അധ്യക്ഷതയില്‍ ചേരും. മന്ത്രിസഭാ രൂപീകരണത്തിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുമായി നടത്തിക്കഴിഞ്ഞു. സര്‍ക്കാര്‍

More »

യൂണിഫോം ധരിച്ച് ഒരു സ്‌കൂട്ടറില്‍ പറന്നത് 5 വിദ്യാര്‍ത്ഥികള്‍, വീഡിയോ വൈറലായതോടെ പിന്നാലെ വണ്ടി ഓടിച്ചയാളുടെ ലൈസന്‍സ് റദാക്കി, ഒപ്പം പിഴയും
കോളേജ് യൂണിഫോം ധരിച്ച് ഒരു സ്‌കൂട്ടറില്‍ അഞ്ചുപേര്‍ ഒരുമിച്ച് നടത്തിയ യാത്രയും തുടര്‍ന്ന് സ്വീകരിച്ച നടപടിയുമാണ് വൈറല്‍ ആവുന്നത്. വീഡിയോ ശ്രദ്ധയില്‍പെട്ട ഉടനെ ഇടുക്കി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുരിക്കാശ്ശേരിയിലെത്തി അന്വേഷണം നടത്തി. ശേഷം, വാഹനമോടിച്ചയാളുടെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കി. ഒപ്പം പിഴയും ഇട്ടു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന അഞ്ചുപേരെയും

More »

ഉപയോഗ ശൂന്യമായ കാറിനുള്ളില്‍ കളി ; സഹോദരങ്ങളായ കുട്ടികളെ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സഹോദരങ്ങളായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ആന്റോപ് ഹില്ലിലാണ് സംഭവം. അഞ്ചും ഏഴും വയസുള്ള സാദിജ് മുസ്‌കാന്‍ എന്നിവരാണ് മരിച്ചത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കളിച്ച് കൊണ്ടിരുന്ന കുട്ടികളെ കാണാതായത്. രക്ഷിതാക്കളും

അടുത്ത സര്‍ക്കാര്‍ ശതകോടീശ്വരന്മാരുടേതോ,140കോടി ഇന്ത്യക്കാരുടേതോ?: എല്ലാവരും വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി രാഹുല്‍ ഗാന്ധി

സംസ്ഥാനത്ത് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും. ജനാധിപത്യത്തെ സംരക്ഷിക്കാനായി വോട്ട് രേഖപ്പെടുത്തണം. അടുത്ത സര്‍ക്കാര്‍ ശതകോടീശ്വരന്മാരുടേതാണോ 140 കോടി ഇന്ത്യക്കാരുടേതാണോ എന്ന്

യുപിയില്‍ ബിജെപിയെ നേര്‍ക്കുനേര്‍ വെല്ലുവിളിച്ച് എസ്പി; കനൗജില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് അഖിലേഷ് യാദവ്

ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിട്ട് വെല്ലുവിളിച്ച് സമാജ് വാദി പാര്‍ട്ടി. പാര്‍ട്ടി അധ്യക്ഷനായ അഖിലേഷ് യാദവ് തന്നെ നേരിട്ട് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാന്‍ തീരുമാനിച്ചു. യു.പിയിലെ കനൗജില്‍ നിന്ന് ജനവധി തേടാനാണ് അദേഹം തീരുമാനിച്ചിരിക്കുന്നത്. ഇന്നു ഉച്ചക്ക് 12ന് നാമനിര്‍ദേശ

രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചത് മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് അനുകൂലം തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട്

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു

തെളിവായ 170 ഫോണുകള്‍ നശിപ്പിച്ചു, ചോദ്യം ചെയ്യലിന് ഹാജരായില്ല; കെജ്‌രിവാളിനെതിരെ ഇഡി സുപ്രീം കോടതിയില്‍

ദില്ലി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം. കേസിലെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണ ഏജന്‍സി

ഓരോ വര്‍ഷം ഓരോ പ്രധാനമന്ത്രി, 'ഇന്‍ഡ്യ' സഖ്യം പ്രധാനമന്ത്രിപദം ലേലം ചെയ്യുന്ന തിരക്കിലെന്ന് മോദി

ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി, അങ്ങനെ അഞ്ച് വര്‍ഷം അഞ്ച് പ്രധാനമന്ത്രി എന്ന സൂത്രവാക്യമാണ് 'ഇന്‍ഡ്യ' മുന്നണി ആലോചിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ലോകത്തിന് മുന്നില്‍ എത്രമാത്രം പരിഹാസ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ സംഘങ്ങളുടെ നേതൃത്വ പ്രശ്‌നം