ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കവും, കടുപ്പമേറിയ കാലാവസ്ഥയും തുടരുന്നു; രക്ഷാപ്രവര്‍ത്തനത്തിന് ഉത്തരവ്; ഹണ്ടര്‍ നദിയുടെ സമീപത്തുള്ള ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം; ജാഗ്രത

ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കവും, കടുപ്പമേറിയ കാലാവസ്ഥയും തുടരുന്നു; രക്ഷാപ്രവര്‍ത്തനത്തിന് ഉത്തരവ്; ഹണ്ടര്‍ നദിയുടെ സമീപത്തുള്ള ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം; ജാഗ്രത

ന്യൂ സൗത്ത് വെയില്‍സിന്റെ ചില ഭാഗങ്ങളിലുള്ള താമസക്കാരെ ഒഴിപ്പിക്കാന്‍ ഉത്തരവ്. സിംഗിള്‍ടണിലെ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയയില്‍ പെടുന്ന ജനങ്ങളോടാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


ഹണ്ടര്‍ നദിയ്ക്ക് സമീപത്തുള്ള വിറ്റിംഗ്ഹാം, സ്‌കോട്‌സ് ഫ്‌ളാറ്റ്, ഗ്ലെന്റിഡിംഗ്, ഡുണോളി, കോംബോ മേഖലകളില്‍ വെള്ളം അപകടകരമായ നിലയിലേക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ രാത്രി 7 മണിയ്ക്കകം പ്രദേശത്ത് നിന്നും മാറാനാണ് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സിംഗിള്‍ടണ്‍ ഗേജില്‍ വെള്ളം 11 മീറ്റര്‍ പിന്നിട്ടാല്‍ റോഡുകളും അടച്ച് തുടങ്ങും. വെള്ളം മേഖലയില്‍ ഉയര്‍ന്ന് തുടങ്ങിയാല്‍ റോഡ് ഗതാഗതത്തിന് പുറമെ കുടിവെള്ളം, സ്യൂവേജ്, വൈദ്യുതി, ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധവും നഷ്ടപ്പെടുമെന്ന് എസ്ഇഎസ് വക്താവ് അറിയിച്ചു.

ഈ ഘട്ടത്തില്‍ മേഖലയില്‍ തുടര്‍ന്നാല്‍ കുടുങ്ങുമെന്നും, ഇതോടെ എസ്എഎസിന് രക്ഷപ്പെടുത്തുന്നത് അപകടകരമായി മാറുകയും ചെയ്യും. അതിനാല്‍ ആളുകള്‍ എത്രയും പെട്ടെന്ന് മറ്റിടങ്ങളിലേക്ക് മാറണമെന്നാണ് നിര്‍ദ്ദേശം.

എല്‍റോയ് കോംപ്ലക്‌സ്, ഡോര്‍സ്മാന്‍ ഡ്രൈവ്, സിംഗിള്‍ടണ്‍ ഹൈറ്റ്‌സ് എന്നിവിടങ്ങളില്‍ ഇവാക്യുവേഷന്‍ സെന്ററും തയ്യാറാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വീടുള്ളവര്‍ വീട്ടിലെ വസ്തുവകകള്‍ ഉയര്‍ത്തിവെയ്ക്കാന്‍ ശ്രദ്ധിക്കണം.
Other News in this category



4malayalees Recommends