കോളേജ് അധ്യാപികയെ വേശ്യയായി ചിത്രീകരിച്ച് മൊബൈല്‍ നമ്പറും ഫോട്ടോയും അടങ്ങുന്ന പോസ്റ്റര്‍ ബസ് സ്റ്റാന്‍ഡിലും പൊതുടോയ്‌ലറ്റിലും പതിപ്പിച്ചു ; കൂടെ ജോലി ചെയ്യുന്ന മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

കോളേജ് അധ്യാപികയെ വേശ്യയായി ചിത്രീകരിച്ച് മൊബൈല്‍ നമ്പറും ഫോട്ടോയും അടങ്ങുന്ന പോസ്റ്റര്‍ ബസ് സ്റ്റാന്‍ഡിലും പൊതുടോയ്‌ലറ്റിലും പതിപ്പിച്ചു ; കൂടെ ജോലി ചെയ്യുന്ന മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍
മംഗളൂരുവിലെ കോളേജ് അധ്യാപികയെ വേശ്യയായി ചിത്രീകരിച്ച് മൊബൈല്‍ നമ്പറും ഫോട്ടോയും അടങ്ങുന്ന പോസ്റ്റര്‍ ബസ് സ്റ്റാന്‍ഡിലും പൊതുടോയ്‌ലറ്റിലും അടക്കം പതിപ്പിച്ച കേസില്‍ പ്രതികള്‍ പിടിയില്‍ ഈ അധ്യാപികയുടെ കൂടെ ജോലി ചെയ്യുന്ന മൂന്ന് അധ്യാപകരാണ് അറസ്റ്റിലായത്.

അധ്യാപിക നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് ഇതേ കോളേജിലെ മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്തത് വിദ്യാര്‍ത്ഥികളേയും നടുക്കിയിരിക്കുകയാണ്. കോളേജിലെ അധ്യാപകരായ ബെല്‍ത്തങ്ങാടി സ്വദേശി പ്രകാശ് ഷേണായി (44), സിദ്ധക്കാട്ടെ പ്രദീപ് പൂജാരി (36), ഉഡുപ്പി സ്വദേശി താരാനാഥ് ഷെട്ടി (32) എന്നിവരാണ് അറസ്റ്റിലായത്.

കോളേജിലെ നിയമനങ്ങളെച്ചൊല്ലി കോളേജ് അഡ്മിനിസ്‌ട്രേഷനും അധ്യാപകരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികള്‍ ഒരു അധ്യാപികയെ വേശ്യയാണെന്ന് മുദ്രകുത്തുകയും പോസ്റ്റര്‍ സൃഷ്ടിച്ച് ഫോണ്‍ നമ്പര്‍ അടക്കം ബന്ധപ്പെടേണ്ട വിവരങ്ങളും ഇമെയില്‍ ഐഡിയും ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നെന്ന് പോലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതുകൂടാതെ അധ്യാപിക വേശ്യയാണെന്നാരോപിച്ച് പ്രതികള്‍ മംഗളൂരു സര്‍വ്വകലാശാലയുടെ കീഴിലുള്ള എല്ലാ കോളേജുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും അധ്യാപകര്‍ക്കും ആക്ഷേപകരവും അധിക്ഷേപകരവുമായ ഉള്ളടക്കമുള്ള കത്തുകള്‍ അയച്ചു. പിന്നീട്, പ്രതികള്‍ അധ്യാപികയുടെ ഫോട്ടോയും ബന്ധപ്പെടാനുള്ള വിവരങ്ങളും അടങ്ങുന്ന പോസ്റ്റര്‍ സുള്ള്യ, സംപാജെ, സുബ്രഹ്മണ്യ, ചിക്കമംഗളൂരു, മുഡിഗെരെ, മടിക്കേരി, മൈസൂരു, ബാലെഹോന്നൂര്‍, ശിവമോഗ തുടങ്ങി നിരവധി സ്ഥലങ്ങളിലെ ബസ് സ്റ്റാന്റുകളിലും പൊതു ടോയ്‌ലറ്റുകളിലും പതിപ്പിച്ചു.

ഇവരുടെ ഈ പ്രവര്‍ത്തി കാരണംഅധ്യാപികയ്ക്ക് ആവര്‍ത്തിച്ചുള്ള കോളുകളും സന്ദേശങ്ങളും അധിക്ഷേപകരമായ കമന്റുകളുള്ള ഇമെയിലുകളും ലഭിച്ചിരുന്നു. ഇത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Other News in this category



4malayalees Recommends