ഉന്നത ബിരുദം നേടി ജോലി തേടി അലഞ്ഞത് രണ്ടു വര്‍ഷം ; കോളേജിന് മുന്നില്‍ ചായ കട നടത്തി പ്രിയങ്ക

ഉന്നത ബിരുദം നേടി ജോലി തേടി അലഞ്ഞത് രണ്ടു വര്‍ഷം ; കോളേജിന് മുന്നില്‍ ചായ കട നടത്തി പ്രിയങ്ക
ജീവിത പ്രാരാബ്ദങ്ങളും തൊഴിലില്ലായ്മയും ജനജീവിതത്തെ രൂക്ഷമായി ബാധിച്ചു കഴിഞ്ഞു.ഇതിന് ഉദാഹരണമാണ് ബിഹാര്‍ സ്വദേശിനിയായ പ്രിയങ്ക ഗുപ്ത. 2019ലാണ് ബിഹാര്‍ സ്വദേശിനിയായ ഉന്നത ബിരുദം നേടിയത്. പക്ഷെ ജോലി തേടി 2വര്‍ഷം നടന്നിട്ടും ജോലി ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ കോളേജിന് മുമ്പില്‍ ചായ കട തുടങ്ങിയിരിക്കുകയാണ് പ്രിയങ്ക.

നിവര്ത്തിയില്ലാതെ പട്‌നയിലെ വിമന്‍സ് കോളേജിന് സമീപത്തായി ചായക്കട തുടങ്ങിയത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. ആണ് പ്രിയങ്കയെക്കുറിച്ചുള്ള പോസ്റ്റ് ട്വിറ്ററില്‍ പങ്കുവെച്ചത്. പെട്ടെന്ന് തന്നെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. പ്രിയങ്കയുടെ ജീവിതം സംരംഭകമേഖലയില്‍ പ്രചോദകരമാണെന്ന് നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയുടെ സങ്കടകരമായ അവസ്ഥയാണിതെന്ന് മറ്റു ചിലര്‍ അഭിപ്രായപെട്ടു. പറയുന്നതില്‍ വിഷമമുണ്ടെന്നും എന്നാല്‍ ഇത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും തൊഴില്‍പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥമുഖമാണിത് കാണിച്ചു തരുന്നതെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു.

Other News in this category



4malayalees Recommends