ഏറ്റവും കൂടുതല്‍ ജോലിക്കാരുള്ള ഓസ്‌ട്രേലിയന്‍ കമ്പനികള്‍ ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം തുടരാന്‍ ഉപദേശിച്ചു; കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ വീണ്ടും വീട്ടിലിരുന്ന് ജോലി?

ഏറ്റവും കൂടുതല്‍ ജോലിക്കാരുള്ള ഓസ്‌ട്രേലിയന്‍ കമ്പനികള്‍ ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം തുടരാന്‍ ഉപദേശിച്ചു; കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ വീണ്ടും വീട്ടിലിരുന്ന് ജോലി?

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജോലിക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഉപദേശിച്ച് ഓസ്‌ട്രേലിയയിലെ രണ്ട് വലിയ എംപ്ലോയര്‍മാര്‍. ടെല്‍സ്ട്രാ, വെസ്റ്റ്പാക് എന്നീ കമ്പനികളാണ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചത്.


ജോലി സ്ഥലത്തെ സാഹചര്യം സന്തുലിതമായി കൊണ്ടുപോകാന്‍ ബിസിനസ്സുകള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനം കൈക്കൊള്ളാമെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് വ്യക്തമാക്കിയിരുന്നു.

ഈ ഘട്ടത്തിലാണ് ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്ന് ടെല്‍സ്ട്രാ അറിയിച്ചത്. തങ്ങളുടെ ജീവനക്കാര്‍ ഓഫീസില്‍ വരണമെന്ന് നിര്‍ബന്ധമില്ലെന്ന് വെസ്റ്റ്പാകും വ്യക്തമാക്കി. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പിന്തുണ നല്‍കുമെന്ന് ഇരു കമ്പനികളും അറിയിച്ചു.

വൈറസ് വീണ്ടും വ്യാപിച്ച് ഹെല്‍ത്ത് സര്‍വ്വീസുകളെ സമ്മര്‍ദത്തിലാക്കുന്നത് ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ തിരിച്ചെത്തിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ആരോഗ്യ വിദഗ്ധരും, നേതാക്കളും യോഗം ചേര്‍ന്നു. എന്നാല്‍ തിരക്കേറിയ ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ചെയ്തത്.
Other News in this category



4malayalees Recommends