പലിശ നിരക്ക് വര്‍ഷാന്ത്യത്തില്‍ 2.6% തൊടുമെന്ന് സിബിഎ മുന്നറിയിപ്പ്; ലോണെടുത്തവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുമോയെന്ന് ആശങ്ക

പലിശ നിരക്ക് വര്‍ഷാന്ത്യത്തില്‍ 2.6% തൊടുമെന്ന് സിബിഎ മുന്നറിയിപ്പ്; ലോണെടുത്തവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുമോയെന്ന് ആശങ്ക

വര്‍ഷത്തിന്റെ അവസാനത്തോടെ പലിശ നിരക്കുകള്‍ 2.60 ശതമാനത്തില്‍ എത്തുമെന്ന് പ്രവചിച്ച് കോമണ്‍വെല്‍ത്ത് ബാങ്ക് വിദഗ്ധര്‍. ഇത് പല കുടുംബങ്ങള്‍ക്കും താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാകുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു.


ആര്‍ബിഎ നടപടികള്‍ മൂലം ചില ഓസ്‌ട്രേലിയന്‍ കുടുംങ്ങള്‍ പ്രതീക്ഷിച്ചതിലും കടുത്ത രീതിയില്‍ ചെലവഴിക്കല്‍ വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. കുറഞ്ഞ തൊഴിലില്ലായ്മയും, ഉയര്‍ന്ന പണപ്പെരുപ്പവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന പലിശ നിരക്കുകള്‍ വേണ്ടിവരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ ഗവര്‍ണര്‍ ഫിലിപ്പ് ലോവ് ആവര്‍ത്തിച്ചിരുന്നു.

വര്‍ഷത്തിന്റെ ആദ്യം 0.10 ശതമാനത്തില്‍ തുടങ്ങിയ പലിശ നിരക്ക് ഇപ്പോള്‍ 1.35 ശതമാനത്തില്‍ എത്തിക്കഴിഞ്ഞു. ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയതോടെ ആഗസ്റ്റിലും, സെപ്റ്റംബറിലും തുടര്‍ച്ചയായി നിരക്ക് വര്‍ദ്ധനവ് ഉണ്ടാകുമെന്ന് സിബിഎ വിദഗ്ധര്‍ ഉറപ്പിക്കുന്നു.

ഒക്ടോബറില്‍ ഒരു ഇടവേള നല്‍കിയ ശേഷം നവംബറിലും പലിശ നിരക്ക് ഉയര്‍ത്തി ക്യാഷ് റേറ്റ് 2.60 ശതമാനത്തില്‍ എത്തിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്നും മുന്നറിയിപ്പുണ്ട്.
Other News in this category



4malayalees Recommends