ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് മരണത്തില്‍ അമ്പതു ശതമാനം വര്‍ദ്ധന ; കോവിഡ് വേരിയന്റ് വ്യാപനം ആശങ്കയാകുന്നു

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് മരണത്തില്‍ അമ്പതു ശതമാനം വര്‍ദ്ധന ; കോവിഡ് വേരിയന്റ് വ്യാപനം ആശങ്കയാകുന്നു
ന്യൂ സൗത്ത് വെയില്‍സിലെ കോവിഡ് മരണങ്ങള്‍ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 50 ശതമാനം വര്‍ദ്ധിച്ചു. ഒമിക്രോണ്‍ വേരിയന്റിന്റെ മൂന്നാം തരംഗം സംസ്ഥാനത്താകെ ആശങ്കയാകുകയാണ്.ജൂലൈ 16 വരെയുള്ള കഴിഞ്ഞ ആഴ്ചയിലെ കണക്കില്‍ 142 പേരാണ് മരിച്ചത്. മുന്‍ ആഴ്ചയിലെ അപേക്ഷിച്ചു 94 പേരാണ് മരിച്ചത്,

ന്യൂ സൗത്ത് വെയില്‍സില്‍ ഈ വര്‍ഷം 3200ലധികം കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആഴ്ച പ്രതിദിനം 12,000 കേസുകള്‍ ആയി ഉയര്‍ന്നു, ജൂണ്‍ പകുതിയോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ ഇരട്ടിയിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ന്യൂ സൗത്ത് വെയില്‍സില്‍ ഏകദേശം 200,000 പേര്‍ മരിക്കുന്നവരില്‍ പത്തിലൊന്ന് (13 ശതമാനം) വാക്‌സിന്‍ എടുക്കാത്തവരുമാണ്. നാല് ഡോസ് വാക്‌സിന്‍ എടുത്തവരിലാണ് 20 ശതമാനം മരണവും.

മൂന്നോ നാലോ ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ഉയര്‍ന്ന മരണനിരക്ക് പ്രായാധിക്യത്തിന്റെ കൂടി ഭാഗമാണ്. പ്രായമുള്ളവരാണ് വാക്‌സിന്‍ കൂടുതല്‍ ഡോസ് എടുത്തിട്ടുള്ളത്. എന്നാല്‍ ഇവര്‍ രോഗം പിടിപെടാനും ഗുരുതരമാകാനും സാധ്യതയുള്ള ഗ്രൂപ്പിലാണ്.

വാക്‌സിന്‍ കൂടുതല്‍ പേര്‍ സ്വീകരിക്കുന്നതിനൊപ്പം മാസ്‌കുള്‍പ്പെടെ നിയന്ത്രണങ്ങള്‍ പാലിക്കണം. വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ കൊണ്ടുവരുന്നതും രോഗ വ്യാപനം കുറയ്ക്കും. കോവിഡിനെ ഗൗരവത്തോടെ കാണണം. മരണ നിരക്ക് രോഗത്തിന്റെ ആധിക്യം മനസിലാക്കി തരുന്നതാണ്. കോവിഡിനെ നിസാരവത്കരിക്കരുതെന്ന് ആരോഗ്യമേഖല ഓര്‍മ്മപ്പെടുത്തുന്നു

Other News in this category



4malayalees Recommends