ഹെലികോപ്ടര്‍ തകര്‍ന്നുവീണു; ധനികരായ ടൂറിസ്റ്റുകളെയും, മുന്‍ അത്‌ലറ്റിനെയും കരടികള്‍ ഭക്ഷണമാക്കി!

ഹെലികോപ്ടര്‍ തകര്‍ന്നുവീണു; ധനികരായ ടൂറിസ്റ്റുകളെയും, മുന്‍ അത്‌ലറ്റിനെയും കരടികള്‍ ഭക്ഷണമാക്കി!

ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ട രണ്ട് ടൂറിസ്റ്റുകളുടെയും, ഒരു മുന്‍ അത്‌ലറ്റിനെയും വലിച്ചിഴച്ച് കൊണ്ടുപോയ കരടികള്‍ ഇവരെ അകത്താക്കി. മുന്‍ ബയാത്‌ലണ്‍ താരം ഇഗോര്‍ മാലിനോവ്‌സ്‌കി, 25 പറത്തിയ ഹെലികോപ്ടറാണ് തകര്‍ന്നത്. റഷ്യയിലെ കാംചാട്ക പ്രദേശത്താണ് സംഭവം.


പ്രമുഖ ബിസിനസ്സുകാരി സോയാ കെയ്‌ഗൊറോഡോവാ, മെബൈല്‍ ഫോണ്‍ കമ്പനി ടെലി2 എക്‌സിക്യൂട്ടീവ് സെര്‍ജി കോലെസ്‌ന്യാക് എന്നിവരായിരുന്നു യാത്രക്കാര്‍. മേഖലയിലെ സുപ്രധാന ടൂറിസ്റ്റ് മേഖലയ്ക്ക് മുകളിലൂടെ ഹെലികോപ്ടര്‍ പറക്കവെയാണ് അപകടമുണ്ടായത്.

ഈ മേഖലയിലെ കാട്ടില്‍ കരടികളാണ് താമസം. മോശം കാലാവസ്ഥ മൂലം ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമായി. ഇതിന് മുന്‍പായി തീപിടിച്ചാണ് ഇത് നിലംപതിച്ചതെന്നാണ് കരുതുന്നത്.

രക്ഷാസംഘം സ്ഥലത്ത് എത്തുമ്പോഴേക്കും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൂന്ന് മനുഷ്യരുടെയും ശരീരങ്ങള്‍ കരടികള്‍ വലിച്ച് കൊണ്ടുപോയിരുന്നു. കരടികള്‍ ഭക്ഷണമാക്കിയ ശേഷമുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്തിയെന്നാണ് ഒടുവിലെ റിപ്പോര്‍ട്ട്.
Other News in this category



4malayalees Recommends