ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത് കൂടുതല്‍ കാലാവസ്ഥാ എമര്‍ജന്‍സികള്‍; 2022 തീരുന്നതിന് മുന്‍പ് കൂടുതല്‍ വെള്ളപ്പൊക്ക ദുരിതങ്ങള്‍ തേടിയെത്തും

ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത് കൂടുതല്‍ കാലാവസ്ഥാ എമര്‍ജന്‍സികള്‍; 2022 തീരുന്നതിന് മുന്‍പ് കൂടുതല്‍ വെള്ളപ്പൊക്ക ദുരിതങ്ങള്‍ തേടിയെത്തും

ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് കൂടുതല്‍ വെള്ളപ്പൊക്ക ദുരിതങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പില്‍ ഓസ്‌ട്രേലിയയുടെ എമര്‍ജന്‍സി റിലീഫ് ഏജന്‍സികള്‍. വരുന്ന മാസങ്ങളില്‍ ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലകളില്‍ മഴ കൂടുതല്‍ ദുരിതം സൃഷ്ടിക്കുമെന്ന് മീറ്റിയോറോളജി ബ്യൂറോ വ്യക്തമാക്കി.


ഈ വര്‍ഷം തുടര്‍ച്ചയായി തേടിയെത്തുന്ന മൂന്നാമത്തെ ലാ നിനാ പ്രതിഭാസമാണ് ഈ അവസ്ഥയിലേക്ക് നയിക്കാന്‍ ഇടയുള്ളത്. നനഞ്ഞ് കിടക്കുന്ന മണ്ണും, ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്നതും കൂടുതല്‍ മഴ പെയ്താല്‍ വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമെന്ന് ബ്യൂറോ മുന്നറിയിപ്പ് നല്‍കി.

കാന്‍ബെറയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കാലാവസ്ഥാ ബ്യൂറോ മേധാവിയും, രണ്ട് ഫെഡറല്‍ ഡിസാസ്റ്റര്‍ റിലീഫ് ഏജന്‍സി മേധാവികളും, മന്ത്രിമാരും ഒത്തുചേര്‍ന്നു. കൂടുതല്‍ കടുപ്പമേറിയ കാലാവസ്ഥാ പ്രതിസന്ധികള്‍ നേരിടാനാണ് ഏജന്‍സി ഒരുങ്ങുന്നതെന്ന് എമര്‍ജന്‍സി മാനേജ്‌മെന്റ് ഓസ്‌ട്രേലിയ ഡയറക്ടര്‍ ജനറല്‍ ജോ ബഫോണ്‍ പറഞ്ഞു.

ഈ വര്‍ഷം തുടര്‍ച്ചയായി നേരിട്ട വെള്ളപ്പൊക്കങ്ങള്‍ ഓസ്‌ട്രേലിയയുടെ ഈസ്റ്റ് മേഖലകളെ സാരമായി ബാധിച്ചിരുന്നു. അടുത്തിടെ സിഡ്‌നിയും വെള്ളപ്പൊക്കം നേരിട്ടു. ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ നോര്‍ത്തേണ്‍ എന്‍എസ്ഡബ്യുവും, സതേണ്‍ ക്യൂന്‍സ്‌ലാന്‍ഡുമാണ് ദുരിതം നേരിട്ടത്.
Other News in this category



4malayalees Recommends