ഹൗസിംഗ് വിപണി തണുക്കുന്നു; 15% വരെ ഡിസ്‌കൗണ്ടില്‍ സിഡ്‌നിയിലെ പ്രാന്തപ്രദേശങ്ങളില്‍ പ്രോപ്പര്‍ട്ടികള്‍ വില്‍പ്പനയ്ക്ക്

ഹൗസിംഗ് വിപണി തണുക്കുന്നു; 15% വരെ ഡിസ്‌കൗണ്ടില്‍ സിഡ്‌നിയിലെ പ്രാന്തപ്രദേശങ്ങളില്‍ പ്രോപ്പര്‍ട്ടികള്‍ വില്‍പ്പനയ്ക്ക്

സിഡ്‌നിയിലെ ചില മേഖലകളില്‍ വമ്പിച്ച ഡിസ്‌കൗണ്ടില്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പന നടക്കുന്നതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തോളം വില കുതിച്ചുയര്‍ന്ന ശേഷം വില്‍പ്പനക്കാര്‍ സ്ഥിതി മാറുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് ഈ ഡിസ്‌കൗണ്ട്.


വിപണിയിലെത്തുന്ന പ്രോപ്പര്‍ട്ടികളില്‍ 10 മുതല്‍ 15 വരെ ഡിസ്‌കൗണ്ട് നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിര്‍ത്തികള്‍ തുറന്നതും, ഉയരുന്ന പലിശ നിരക്കുകളുമാണ് വാങ്ങലുകാരുടെ ഡിമാന്‍ഡ് താഴ്ത്തുന്ന ഘടകങ്ങളെന്നാണ് കരുതുന്നത്.

വില കുറയല്‍ തുടരുമെന്നാണ് ബയര്‍ബയേഴ്‌സ് സിഇഒ ഡോറോണ്‍ പെലെഗ് പറയുന്നത്. അടുത്ത വര്‍ഷം ആദ്യം തന്നെ ഏറ്റവും കുറവിലേക്ക് വില താഴും, അദ്ദേഹം പറയുന്നു.

കണക്കുകള്‍ പ്രകാരം ബോണ്ടി ജംഗ്ഷനിലെ വിലകള്‍ ജൂലൈ വരെയുള്ള മൂന്ന് മാസത്തില്‍ 19 ശതമാനത്തിലേറെ താഴ്ന്നു. നോര്‍ത്ത് ബോണ്ടിയില്‍ 18 ശതമാനത്തിലേറെയാണ് കുറവ്.
Other News in this category



4malayalees Recommends