വാക്‌സിനേയും മറികടന്ന് കോവിഡ് ; രോഗം വന്നവരില്‍ വീണ്ടും അസുഖം ബാധിക്കുന്നു ; ആശങ്കയാകുന്നു കോവിഡ് വ്യാപനം

വാക്‌സിനേയും മറികടന്ന് കോവിഡ് ; രോഗം വന്നവരില്‍ വീണ്ടും അസുഖം ബാധിക്കുന്നു ; ആശങ്കയാകുന്നു കോവിഡ് വ്യാപനം
ഒമിക്രോണിന്റെ പുതിയ ഉപ വകഭേദങ്ങള്‍ മുന്‍പുള്ള കോവിഡ് ബാധയില്‍ നിന്നും വാക്‌സിനേഷനില്‍ നിന്നും ലഭിച്ച പ്രതിരോധശേഷി മറികടക്കുമെന്നു ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഇംഗ്ലണ്ടിലെ പുതിയ പ്രതിദിന കേസുകളില്‍ 25 ശതമാനവും ന്യൂയോര്‍ക്കിലെ 18 ശതമാനവും മുന്‍പ് കോവിഡ് ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വന്നതാണെന്ന് പഠനങ്ങള്‍ സൂചിപ്പിച്ചു.

ഒരുവട്ടം കോവിഡ് വന്നതിനു ശേഷം 28 ദിവസങ്ങള്‍ കഴിഞ്ഞാല്‍ വീണ്ടും രോഗബാധയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളും ടെറിട്ടറികളും നല്‍കി. മുന്‍പ് ഈ കാലാവധി 12 ആഴ്ചകള്‍ ആയിരുന്നു.

മാസ്‌കുകള്‍ ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും, കൈകള്‍ പതിവായി വൃത്തിയാക്കുകയും, അതോടൊപ്പം COVID19 വാക്‌സിനേഷനുകള്‍ സമയബന്ധിതമായി സ്വീകരിക്കുകയും ചെയ്താല്‍ കോവിഡ് ഗുരുതരമാകാനുള്ള സാധ്യത കുറയ്ക്കാമെന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി.

ഏറ്റവും രോഗസാധ്യതയുള്ള ആളുകളില്‍ ഗുരുതരമായ അണുബാധയ്ക്കുള്ള സാധ്യത മൂന്നിലൊന്നായി കുറയ്ക്കുവാന്‍ വിന്റര്‍ ബൂസ്റ്റര്‍ ഡോസ് സഹായിക്കുമെന്ന് പ്രമുഖ എപ്പിഡെമിയോളജിസ്റ്റ് പ്രൊഫസര്‍ കാതറിന്‍ ബെന്നറ്റ് പറഞ്ഞു.

നാലാമത്തെ വാക്‌സിന്‍ എടുത്താല്‍ രോഗബാധക്കുള്ള സാധ്യത 34 ശതമാനവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് 65 ശതമാനവും കുറയുന്നുവെന്ന് ഇസ്രായേലിലെ ടെല്‍ അവീവ് സര്‍വകലാശാലയും, നെഗേവിലെ ബെന്‍ഗുറിയോണ്‍ സര്‍വകലാശാലയും അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. പ്രായമായ ഇസ്രായേല്‍ പൗരന്മാരുടെ മരണങ്ങളില്‍ 72 ശതമാനം കുറവ് വരുത്തുവാനും നാലാമത്തെ വാക്‌സിന് കഴിഞ്ഞുവെന്ന് പഠനം ചൂണ്ടിക്കാട്ടി.

Other News in this category



4malayalees Recommends