നിരവധി ഫ്‌ളൈറ്റുകള്‍ റദ്ദാക്കുന്നു ; യാത്രക്കാര്‍ക്ക് ഏറ്റവും മോശം മാസമായി ജൂണ്‍ ; ജീവനക്കാരുടെ കുറവ് വിമാനത്താവള പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു

നിരവധി ഫ്‌ളൈറ്റുകള്‍ റദ്ദാക്കുന്നു ; യാത്രക്കാര്‍ക്ക് ഏറ്റവും മോശം മാസമായി ജൂണ്‍ ; ജീവനക്കാരുടെ കുറവ് വിമാനത്താവള പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു
ഓസ്‌ട്രേലിയയില്‍ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ താറുമാറായിരിക്കുകയാണ്. നിരവധി വിമാനങ്ങളാണ് റദ്ദാക്കുന്നത്.

ഫെഡറല്‍ ഗവണ്‍മെന്റിന്റെ ബ്യൂറോ ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് റിസര്‍ച്ച് ഇക്കണോമിക്‌സ് സമാഹരിച്ച കണക്കുകള്‍ പ്രകാരം ക്വാണ്ടാസ്, വിര്‍ജിന്‍, ജെറ്റ്സ്റ്റാര്‍, റെക്‌സ് എയര്‍ലൈന്‍സ് എന്നീ വിമാനങ്ങളില്‍ 63 ശതമാനം മാത്രമാണ് ജൂണില്‍ കൃത്യസമയത്ത് എത്തിയത്.61.9 ശതമാനം മാത്രമാണ് ഷെഡ്യൂള്‍ ചെയ്തപ്പോള്‍ പുറപ്പെട്ടത്.5.8 ശതമാനം ഫ്‌ലൈറ്റുകളും റദ്ദാക്കപ്പെട്ടു, അതായത് 2003 നവംബറില്‍ ഡാറ്റ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷം ഈ വര്‍ഷത്തെ ഏറ്റവും മോശം പ്രകടന കണക്കുകള്‍ ഈ വര്‍ഷം ജൂണിലായിരുന്നു.

റദ്ദാക്കല്‍ നിരക്ക് ദീര്‍ഘകാല ശരാശരിയായ 2.1 ശതമാനത്തേക്കാള്‍ ഇരട്ടിയിലധികമായിരുന്നു.

ക്വാണ്ടാസിന്റെ 8.1 ശതമാനം വിമാനങ്ങളും റദ്ദാക്കിക്വാണ്ടാസ്‌ലിങ്ക് 7 ശതമാനവും വിര്‍ജിന്‍ ഓസ്‌ട്രേലിയ 5.8 ശതമാനവും ജെറ്റ്സ്റ്റാര്‍ 5.5 ശതമാനവും വിര്‍ജിന്‍ ഓസ്‌ട്രേലിയ റീജിയണല്‍ എയര്‍ലൈന്‍സ് 5.3 ശതമാനവും റദ്ദാക്കിയതായി കണക്കുകള്‍ പറയുന്നു.റെക്‌സ് എയര്‍ലൈന്‍സ് കഴിഞ്ഞ മാസം മെച്ചപ്പെട്ട സേവനം നല്‍കി.0.7 ശതമാനം വിമാനങ്ങള്‍ മാത്രമാണ് റദ്ദാക്കിയത്.കാലാവസ്ഥയും കോവിഡ് പ്രതിസന്ധിയുമാണ് നിലവിലെ സ്ഥിതിക്ക് കാരണം.എയര്‍ലൈന്‍ ജീവനക്കാരുടെ ഇടയില്‍ കൊവിഡും മറ്റ് അസുഖങ്ങളും വര്‍ദ്ധിക്കുന്നതും ജീവനക്കാരുടെ കുറവുമാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നത്.






Other News in this category



4malayalees Recommends