ആകാശത്ത് പ്രത്യേക നിറത്തില്‍ വെളിച്ചം; ലോകം അവസാനിക്കുമെന്ന് ഭയന്ന് ജനം; അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യം!

ആകാശത്ത് പ്രത്യേക നിറത്തില്‍ വെളിച്ചം; ലോകം അവസാനിക്കുമെന്ന് ഭയന്ന് ജനം; അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യം!

ഓസ്‌ട്രേലിയയിലെ ഒരു പട്ടണത്തില്‍ വൈകുന്നേരം ആകാശം പിങ്ക് നിറത്തില്‍ തിളങ്ങിയപ്പോള്‍ ലോകം അവസാനിക്കാറായെന്ന് ഭയന്ന് ജനം ആശങ്കപ്പെട്ടു. കുട്ടികളോട് ഒരു പ്രശ്‌നവുമില്ലെന്ന് പറയുമ്പോഴും മാതാപിതാക്കള്‍ ഭയപ്പാടിലായി. വെളിച്ചത്തിന്റെ ഉറവിടം തേടി നടന്ന അന്വേഷണം ഒടുവില്‍ എത്തിയത് നോര്‍ത്തേണ്‍ വിക്ടോറിയയിലെ മില്‍ഡുറയിലാണ്.


ഇവിടെ വളരെ രഹസ്യമായി നിലനിന്ന ഒരു കഞ്ചാവ് തോട്ടത്തില്‍ നിന്നായിരുന്നു വെളിച്ചം പുറത്തുവന്നത്. അന്യഗ്രഹജീവികളാകുമെന്നും, ലോകാവസാനമെന്നുമൊക്കെ നിമിഷനേരം കൊണ്ട് ഉയര്‍ന്ന അഭ്യൂഹങ്ങളാണ് ഇതോടെ അവസാനിച്ചത്.

2016ലാണ് ഓസ്‌ട്രേലിയയില്‍ മെഡിക്കല്‍ ഉപയോഗത്തിന് കഞ്ചാവ് വളര്‍ത്തല്‍ നിയമപ്രകാരമാക്കി മാറ്റിയത്. വിനോദോപാധിയായി ഇപ്പോഴും കഞ്ചാവിന് വിലക്കുണ്ട്. ഏതാനും കഞ്ചാവ് ഫാമുകള്‍ വളരെ രഹസ്യമായി മാത്രം പ്രവര്‍ത്തിച്ച് വരുന്നുണ്ട്.

ഇതിലൊരു ഫാമില്‍ കഞ്ചാവ് വളരാനായി ഉപയോഗിക്കുന്ന ചുവന്ന ലൈറ്റുകളില്‍ നിന്നുള്ള പ്രകാശമാണ് ആശങ്ക പടര്‍ത്തിയത്. വൈകുന്നേരങ്ങളില്‍ കറുത്ത ബ്ലൈന്‍ഡുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും സംഭവദിവസം മഴമേഘങ്ങള്‍ ഉണ്ടായിരുന്നത് മൂലം വെളിച്ചം ആകാശത്ത് പരക്കുകയായിരുന്നു.
Other News in this category



4malayalees Recommends