ജോലി ഭാരം കുറയ്ക്കാനും വേതനത്തിലും തീരുമാനം വേണം ; ന്യൂ സൗത്ത് വെയില്‍സില്‍ നഴ്‌സുമാരും മിഡ് വൈഫുമാരും 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചു

ജോലി ഭാരം കുറയ്ക്കാനും വേതനത്തിലും തീരുമാനം വേണം ; ന്യൂ സൗത്ത് വെയില്‍സില്‍ നഴ്‌സുമാരും മിഡ് വൈഫുമാരും 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചു
ന്യൂ സൗത്ത് വെയില്‍സിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും അടുത്ത വ്യാഴാഴ്ച 24 മണിക്കൂര്‍ പണിമുടക്കും. തൊഴില്‍ സാഹചര്യത്തിലെ പ്രതിസന്ധി മൂലമാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും യൂണിയന്‍ അംഗങ്ങള്‍ സെപ്തംബര്‍ 1 ന് ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ വോട്ട് ചെയ്തു തീരുമാനിക്കുകയായിരുന്നു. രോഗികളുടേയും ജീവനക്കാരുടെയും അനുപാതം പരിഹരിക്കാന്‍ സര്‍ക്കാരിനോട് യൂണിയന്‍ ആവശ്യപ്പെട്ടു.

അപകടകരമായ ജീവനക്കാരുടെ അവസ്ഥയും സുസ്ഥിരമല്ലാത്ത ജോലിഭാരവുമാണ് പുതുക്കിയ വ്യാവസായിക നടപടിക്ക് കാരണമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷെയ് കാന്‍ഡിഷ് പറഞ്ഞു.

NSW nurse and midwife strike March 31

ഞങ്ങളെല്ലാം രോഷാകുലരാണ്, അവഗണനയില്‍ മടുത്തു.ജീവനക്കാരുമായി തുറന്നതും അര്‍ത്ഥവത്തായതുമായ ഒരു സംഭാഷണം ഞങ്ങള്‍ക്ക് ആവശ്യമാണ്. ഞങ്ങള്‍ ഈ വര്‍ഷം ആദ്യം ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാരിനോട് സംസാരിച്ചിരുന്നുവെന്നും കാന്‍ഡിഷ് പറഞ്ഞു.

പൊതു ആശുപത്രികളിലോ ആരോഗ്യ സൗകര്യങ്ങളിലോ ഞങ്ങള്‍ക്ക് ഇപ്പോഴും രോഗികളുടേയും ജീവനക്കാരുടേയും അനുപാതം നിര്‍ബന്ധമാക്കിയിട്ടില്ല, ഇത് രോഗികളെ ജീവന്‍ അപകടത്തിലാക്കുന്നു.

'നഴ്‌സുമാരും മിഡ്‌വൈഫുമാരും അവരുടെ രോഗികളെ കുറിച്ചും രോഗികള്‍ക്കായി അവര്‍ക്ക് എന്തുചെയ്യാന്‍ കഴിയാത്തതിനെ കുറിച്ചും സമ്മര്‍ദ്ദത്തിലാണ്.

റീജിയണല്‍ നഴ്‌സുമാരും മെട്രോപൊളിറ്റന്‍ നഴ്‌സുമാരും അമിതമായി ജോലി ചെയ്യുന്നുണ്ടെന്ന് യൂണിയന്റെ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി മൈക്കല്‍ വൈറ്റ്‌സ് പറഞ്ഞു.

'ഞങ്ങളുടെ അംഗങ്ങള്‍ ആവശ്യപ്പെടുന്നത് യുക്തിരഹിതമല്ല. സ്റ്റാഫ് അനുപാതം, സുരക്ഷിതമായ ജോലിസ്ഥലം, ന്യായമായ വേതനം എന്നിവ മാത്രമാണ് അവര്‍ ആവശ്യപ്പെടുന്നത്,' അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends