പെണ്ണുങ്ങള്‍ കുട്ടികളെ പെറ്റുകൂട്ടട്ടെ! പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് ടാക്‌സ് വെട്ടിക്കുറച്ച് കൊടുക്കണം; ബേബി ബൂം പ്രോത്സാഹിപ്പിച്ച് ഇമിഗ്രേഷനെ ആശ്രയിക്കുന്ന പരിപാടി നിര്‍ത്തണമെന്ന് ക്യാബിനറ്റ് മന്ത്രി

പെണ്ണുങ്ങള്‍ കുട്ടികളെ പെറ്റുകൂട്ടട്ടെ! പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് ടാക്‌സ് വെട്ടിക്കുറച്ച് കൊടുക്കണം; ബേബി ബൂം പ്രോത്സാഹിപ്പിച്ച് ഇമിഗ്രേഷനെ ആശ്രയിക്കുന്ന പരിപാടി നിര്‍ത്തണമെന്ന് ക്യാബിനറ്റ് മന്ത്രി

ബ്രിട്ടന്‍ ഇമിഗ്രേഷനെ വന്‍തോതില്‍ ആശ്രയിക്കുന്ന രാജ്യമാണ്. ഇതിന് പ്രധാന കാരണം രാജ്യത്ത് ആവശ്യത്തിന് കുട്ടികള്‍ ജനിച്ച് വീഴുന്നില്ലെന്നത് തന്നെ. ഈ ഘട്ടത്തില്‍ ഇടിയുന്ന ജനനനിരക്ക് പിടിച്ചുനിര്‍ത്താന്‍ സുപ്രധാന ഐഡിയയാണ് ഒരു ക്യാബിനറ്റ് മന്ത്രി മുന്നോട്ട് വെച്ചിരിക്കുന്നത്. ബേബി ബൂം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് നികുതി വെട്ടിക്കുറച്ച് നല്‍കണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.


കുറയുന്ന ജനന നിരക്ക് അവസാനിപ്പിച്ച് കുട്ടികളെ പ്രസവിച്ച് കൂട്ടാന്‍ ഇത്തരമൊരു പദ്ധതി വേണ്ടിവരുമെന്നാണ് ഉന്നത ടോറി നേതാവിന്റെ അഭിപ്രായം. ഇതുവഴി എന്തിനും, ഏതിനും കുടിയേറ്റത്തെ ആശ്രയിക്കുന്ന നില ഒഴിവാക്കാനും സാധിക്കുമെന്ന് മന്ത്രി പറയുന്നു.

ഹംഗറിയില്‍ ഇത്തരമൊരു നയം നിലവിലുണ്ട്. ഇവിടെ നാലോ, അതില്‍ അധികമോ കുട്ടികളുള്ള സ്ത്രീകള്‍ക്ക് ഭാവി ജീവിതത്തില്‍ ഇന്‍കംടാക്‌സ് നല്‍കേണ്ടതില്ല. 'ഇപ്പോള്‍ നമ്മള്‍ നേരിടുന്ന ലേബര്‍ ക്ഷാമം പരിശോധിക്കുക. നമുക്ക് കൂടുതല്‍ കുട്ടികള്‍ വേണം. റേറ്റ് താഴേക്കാണ് പോകുന്നത്. ഹംഗറി അമ്മമാര്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടായാല്‍ നികുതി വെട്ടിക്കുറയ്ക്കുകയാണ് ചെയ്യുന്നത്', മന്ത്രി സണ്ണിനോട് പറഞ്ഞു.

കഴിഞ്ഞ 60 വര്‍ഷത്തോളമായി ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് കുട്ടികള്‍ ജനിക്കുന്നത് കുറഞ്ഞ് വരികയാണ്. 1964ല്‍ സ്ത്രീകള്‍ക്ക് മൂന്ന് കുട്ടികള്‍ വരെ ഉണ്ടായിരുന്നു. 2.93 ശരാശരി എന്ന നിലയിലായിരുന്നു ഇത്. എന്നാല്‍ 2020-ഓടെ ഫെര്‍ട്ടിലിറ്റി നിരക്ക് കേവലം 1.58 ശതമാനത്തിലേക്ക് താഴ്ന്നു.

ഇമിഗ്രേഷന്‍ സംബന്ധിച്ച് പ്രധാനമന്ത്രിയും, ഹോം സെക്രട്ടറിയുടെ കൊമ്പുകോര്‍ക്കുമ്പോഴാണ് ക്യാബിനറ്റ് അംഗം ഈ ഐഡിയ മുന്നോട്ട് വെയ്ക്കുന്നത്.
Other News in this category



4malayalees Recommends