ഫിലിപ്പ് രാജകുമാരന് 'അവിഹിതബന്ധം' ഉണ്ടായിരുന്നോ? രാജ്ഞിയുടെ മരണത്തിന് പിന്നാലെ നെറ്റ്ഫ്‌ളിക്‌സ് ഷോ ക്രൗണില്‍ രാജകുമാരന്‍ അടുത്ത സുഹൃത്തുമായി പ്രണയബന്ധം പുലര്‍ത്തിയതായി കഥ വരുന്നു; ക്രൂരമായ വൃത്തികേടെന്ന് മുന്‍ പ്രസ് സെക്രട്ടറി

ഫിലിപ്പ് രാജകുമാരന് 'അവിഹിതബന്ധം' ഉണ്ടായിരുന്നോ? രാജ്ഞിയുടെ മരണത്തിന് പിന്നാലെ നെറ്റ്ഫ്‌ളിക്‌സ് ഷോ ക്രൗണില്‍ രാജകുമാരന്‍ അടുത്ത സുഹൃത്തുമായി പ്രണയബന്ധം പുലര്‍ത്തിയതായി കഥ വരുന്നു; ക്രൂരമായ വൃത്തികേടെന്ന് മുന്‍ പ്രസ് സെക്രട്ടറി

മരിച്ച ശേഷം ആ വ്യക്തിയെ കുറിച്ച് മോശം കാര്യങ്ങള്‍ ഉണ്ടെങ്കിലും അത് പറയാതെ നല്ല കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്നാണ് കേരളത്തിലെ സഖാക്കള്‍ അടുത്തിടെ പറഞ്ഞത്. അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണനെ കുറിച്ച് എതിരാളികളും, ജനങ്ങളും അപദാനങ്ങള്‍ പാടിത്തുടങ്ങിയപ്പോഴായിരുന്നു ഈ പാര്‍ട്ടി ക്ലാസ്! പക്ഷെ ബ്രിട്ടീഷുകാര്‍ ഈ ക്ലാസ് കേള്‍ക്കാത്തത് കൊണ്ട് അന്തരിച്ച ഫിലിപ്പ് രാജകുമാരന്റെ അവിഹിത കഥ കൂടി ഉള്‍പ്പെടുത്തി നെറ്റ്ഫ്‌ളിക്‌സില്‍ ഷോ ചെയ്യാന്‍ ഒരുങ്ങുകയാണ്.


പ്രശസ്തമായ ദി ക്രൗണ്‍ സീരീസിലാണ് ഫിലിപ്പ് രാജകുമാരന്‍ അവിഹിത ബന്ധം പുലര്‍ത്തുന്നതായി ചിത്രീകരിക്കുന്നത്. രാജ്ഞി മരിച്ച് ആഴ്ചകള്‍ തികയുമ്പോഴാണ് ഇത്. യഥാര്‍ത്ഥ ജീവിതത്തില്‍ അടുത്ത സുഹൃത്തായ പെന്നി ക്‌നാച്ച്‌ബോളുമായി പ്രണയബന്ധത്തില്‍ ഏര്‍പ്പെടുന്ന സീനുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഇത് ക്രൂരമായ വൃത്തികേടാണെന്ന് രാജ്ഞിയുടെ മുന്‍ പ്രസ് സെക്രട്ടറി ഡിക്കി ആര്‍ബിറ്റര്‍ പറഞ്ഞു. രാജ്ഞിയെ തന്റെ പ്രിയപ്പെട്ട ഭര്‍ത്താവിന് അരികില്‍ അന്ത്യവിശ്രമം നല്‍കി ആഴ്ചകള്‍ പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ പ്രണയരംഗങ്ങള്‍ കാണിക്കുന്നത് ക്രൂരമാണെന്നാണ് രാജകീയ വിദഗ്ധരുടെയും പക്ഷം.

അഞ്ചാമത്തെ സീരീസ് റിലീസ് നിര്‍ത്തിവെയ്ക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് ആലോചിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നവംബര്‍ 9ന് മുന്‍ നിശ്ചയിച്ച പ്രകാരം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

18 മാസം മുന്‍പ് മരിച്ച എഡിന്‍ബര്‍ഗ് ഡ്യൂക്ക് ഹൈസൊസൈറ്റി സുന്ദരിയായ പെന്നിയുമായി ബന്ധം പുലര്‍ത്തുന്ന ദൃശ്യങ്ങളാണ് ജനങ്ങള്‍ക്ക് കാണേണ്ടിവരിക. ഈ 69-കാരി ഇപ്പോള്‍ കൗണ്ടസ് മൗണ്ട്ബാറ്റണ്‍ ഓഫ് ബര്‍മ്മയാണ്.
Other News in this category



4malayalees Recommends