ജെയിംസ് ബോണ്ടാകാന്‍ താല്‍പര്യമുണ്ടോ? സ്ത്രീകള്‍ക്കും, ന്യൂനപക്ഷം വംശജര്‍ക്കും അവസരവുമായി എംഐ5; ദേശീയ സുരക്ഷ ഉറപ്പാക്കാനുള്ള ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറെങ്കില്‍ 33,000 പൗണ്ട് വരുമാനമുള്ള ഇന്റലിജന്‍സ് ഓഫീസര്‍ ജോലിക്ക് അപേക്ഷിക്കാം

ജെയിംസ് ബോണ്ടാകാന്‍ താല്‍പര്യമുണ്ടോ? സ്ത്രീകള്‍ക്കും, ന്യൂനപക്ഷം വംശജര്‍ക്കും അവസരവുമായി എംഐ5; ദേശീയ സുരക്ഷ ഉറപ്പാക്കാനുള്ള ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറെങ്കില്‍ 33,000 പൗണ്ട് വരുമാനമുള്ള ഇന്റലിജന്‍സ് ഓഫീസര്‍ ജോലിക്ക് അപേക്ഷിക്കാം

007, ഈ നമ്പര്‍ തന്നെ ധാരാളമാണ് ഈ ജോലിയെക്കുറിച്ച് അറിയാന്‍. ജെയിംസ് ബോണ്ട് സിനിമകളിലൂടെ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗങ്ങള്‍ എന്തൊക്കെ ചെയ്യുമെന്ന് അല്‍പ്പം പൊക്കിപ്പറഞ്ഞിട്ടുണ്ടെങ്കിലും ലോകമാകമാനം ഒരു ധാരണയുണ്ട്. ഇത്തരമൊരു ജോലി കിട്ടിയാല്‍ ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ ആ അവസരം ഇപ്പോള്‍ ലഭ്യമാണ്.


വനിതകളെയും, വംശീയ ന്യൂനപക്ഷങ്ങളില്‍ പെട്ടവരെയുമാണ് ഇന്റലിജന്‍സ് ഏജന്‍സി ക്ഷണിച്ചിരിക്കുന്നത്. വൈവിധ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ലണ്ടന്‍ ആസ്ഥാനത്ത് 33,000 പൗണ്ട് വാര്‍ഷിക വരുമാനമുള്ള ഇന്റലിജന്‍സ് ഓഫീസര്‍ ജോലിക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സംശയമുള്ളവരെ നിരീക്ഷിക്കാനും, രാജ്യത്തിന്റെ ദേശീയ സുരക്ഷ നേരിടുന്ന ഭീഷണികളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കാനുമാണ് പുതിയ റിക്രൂട്ടുകളെ സുരക്ഷാ മേധാവികള്‍ തേടുന്നത്. 'ഞങ്ങള്‍ എംഐ5 ആണ്, യുകെയെ സുരക്ഷിതമാക്കുകയാണ് ഞങ്ങളുടെ ദൗത്യം', പരസ്യം പറയുന്നു.

തീവ്രവാദം, ചാരപ്രവര്‍ത്തനം പോലുള്ള ദേശീയ സുരക്ഷാപരമായ ഭീഷണികളില്‍ നിന്നും എംഐ5 സംരക്ഷണം നല്‍കുന്നു. ഓപ്പറേഷനുകള്‍ പല തലത്തിലുള്ളതാകും. അതുകൊണ്ടാണ് വൈവിധ്യാത്മകമായ ജനങ്ങളെ ആവശ്യമായി വരുന്നത്. വിവിധ കാഴ്ചപ്പാടും, വ്യത്യസ്ത ബാക്ക്ഗ്രൗണ്ടുകളിലും നിന്നുള്ളവരെയാണ് ഇതിന് ആവശ്യം, പരസ്യം വ്യക്തമാക്കി.

സ്ത്രീകള്‍ക്കും, വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുമുള്ളവരുടെ സാന്നിധ്യം കുറവായ സാഹചര്യത്തിലാണ് റിക്രൂട്ട്‌മെന്റ്. രാജ്യത്തെ സംരക്ഷിക്കാന്‍ തയ്യാറുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
Other News in this category



4malayalees Recommends