ലോകത്തിലെ ഓരോ വ്യക്തികളെയും നിരീക്ഷിക്കാന്‍ സാറ്റലൈറ്റ് സിസ്റ്റം വികസിപ്പിച്ച് ചൈന; സാങ്കേതികവിദ്യ കയറ്റുമതി ചെയ്ത് ചാരപ്രവര്‍ത്തനം; തായ്‌വാനില്‍ കടന്നുകയറിയാല്‍ ഉപരോധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഡിജിറ്റല്‍ കറന്‍സിയുമായി ഒരുങ്ങി ചൈന

ലോകത്തിലെ ഓരോ വ്യക്തികളെയും നിരീക്ഷിക്കാന്‍ സാറ്റലൈറ്റ് സിസ്റ്റം വികസിപ്പിച്ച് ചൈന; സാങ്കേതികവിദ്യ കയറ്റുമതി ചെയ്ത് ചാരപ്രവര്‍ത്തനം; തായ്‌വാനില്‍ കടന്നുകയറിയാല്‍ ഉപരോധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഡിജിറ്റല്‍ കറന്‍സിയുമായി ഒരുങ്ങി ചൈന

ആഗോള സാങ്കേതിക രംഗത്ത് മേധാവിത്വം പിടിച്ചെടുക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങള്‍ ലോകത്തില്‍ എല്ലാവര്‍ക്കും ഭീഷണിയായി മാറുന്നുവെന്ന് ജിസിഎച്ച്ക്യു മേധാവിയുടെ മുന്നറിയിപ്പ്. സുപ്രധാന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചൈന തങ്ങളുടെ സ്വാധീനം ലോകത്ത് പടര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ജെറമി ഫ്‌ളെമിംഗ് ഭയാശങ്ക പ്രകടിപ്പിച്ചു. ബഹിരാകാശത്ത് നിന്നുള്ള നിരീക്ഷണം പോലും ഇതിനായി ഉപയോഗിക്കുകയാണ്.


ലോകത്തിലെ ഓരോ വ്യക്തിയെയും ട്രാക്ക് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള സാറ്റലൈറ്റ് സിസ്റ്റമാണ് ചൈന സൃഷ്ടിക്കുന്നതെന്ന് ഇന്റലിജന്‍സ് മേധാവി ആശങ്ക അറിയിച്ചു. ഉക്രെയിനില്‍ റഷ്യ അധിനിവേശം നടത്തുമ്പോള്‍ പോലും ആഗോല സുരക്ഷയ്ക്ക് ദീര്‍ഘകാല ഭീഷണി ഉയര്‍ത്തുന്നത് ചൈനയാണെന്ന് സര്‍ ജെറമി കൂട്ടിച്ചേര്‍ത്തു.

റഷ്യയുടെ ഉക്രെയിന്‍ നഷ്ടങ്ങളില്‍ നിന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാഠങ്ങള്‍ പഠിക്കുകയാണെന്ന് അദ്ദേഹം കരുതുന്നു. തായ്‌വാനില്‍ ചൈന കടന്നുകയറിയാല്‍ അന്താരാഷ്ട്ര ഉപരോധത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്വന്തമായി കേന്ദ്രീകൃത ഡിജിറ്റല്‍ കറന്‍സി വികസിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.

ചൈന തങ്ങളുടെ സാങ്കേതികവിദ്യ വിദേശങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് പിന്നില്‍ മറ്റ് രാജ്യങ്ങളില്‍ ചാരപ്രവര്‍ത്തനം നടത്തുകയെന്ന ഉദ്ദേശമുള്ളതായി ആര്‍യുഎസ്‌ഐ ആനുവല്‍ സെക്യൂരിറ്റി ലെക്ചറില്‍ സര്‍ ജെറമി വ്യക്തമാക്കി. സ്വാധീനം നേടുന്നതിനൊപ്പം വോട്ടുകള്‍ മാറ്റിമറിക്കാനും, നയങ്ങള്‍ അനുകൂലമാക്കാനും ചൈന ഇതുവഴി ലക്ഷ്യമിടുന്നു.

ജിപിഎസ് സിസ്റ്റത്തിന് സമാനമായി പ്രവര്‍ത്തിക്കുന്ന ചൈനയുടെ ബെയ്‌ഡോവ് സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം ജനങ്ങളെ ട്രാക്ക് ചെയ്യാനും, പാശ്ചാത്യ രാജ്യങ്ങളുടെ സാറ്റലൈറ്റുകളെ നശിപ്പിക്കാനുള്ള രഹസ്യായുദ്ധമായാണ് വികസിപ്പിക്കുന്നതെന്നും അദ്ദേഹം വിശ്വസിക്കുന്നു.
Other News in this category



4malayalees Recommends