തോക്കും, ബോംബുമായി ആശുപത്രിയില്‍! 27-കാരനെ തീവ്രവാദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു; യുവാവ് പരിഭ്രാന്തി പരത്തിയത് ലീഡ്‌സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍; ബോംബ് സ്‌ക്വാഡും, ആര്‍മി സ്‌പെഷ്യലിസ്റ്റുകളും കുതിച്ചെത്തി

തോക്കും, ബോംബുമായി ആശുപത്രിയില്‍! 27-കാരനെ തീവ്രവാദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു; യുവാവ് പരിഭ്രാന്തി പരത്തിയത് ലീഡ്‌സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍; ബോംബ് സ്‌ക്വാഡും, ആര്‍മി സ്‌പെഷ്യലിസ്റ്റുകളും കുതിച്ചെത്തി

ആശുപത്രി പരിസരത്ത് തോക്കും, ബോംബുമായി എത്തിയ യുവാവിനെ തീവ്രവാദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പരിഭ്രാന്തി പടര്‍ന്നതോടെ ലീഡ്‌സ് സെന്റ് ജെയിംസ് ഹോസ്പിറ്റലിലേക്ക് ബോംബ് സ്‌ക്വാഡും, ആര്‍മി സ്‌പെഷ്യലിസ്റ്റുകളും കുതിച്ചെത്തിയിരുന്നു.


ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളും കൈവശം വെച്ച കുറ്റത്തിനാണ ആദ്യം 27-കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് ശേഷമാണ് തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗൂഢാലോചന നടത്തിയതിനും, തയ്യാറെടുപ്പ് നടത്തി പദ്ധതി നടപ്പിലാക്കിയെന്ന സംശയത്തില്‍ ഇയാളുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തിയെന്ന് കൗണ്ടര്‍ ടെററിസം പോലീസിംഗ് നോര്‍ത്ത് ഈസ്റ്റ് പറഞ്ഞു.

ആയുധങ്ങളും, സംശയാസ്പദമായ ഉപകരണവുമായാണ് ആശുപത്രി പരിസരത്ത് നിന്നും ഇയാളെ പിടികൂടിയത്. രാവിലെ നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായതോടെ രോഗികളെ ആശുപത്രിയില്‍ നിന്നും ഒഴിപ്പിക്കാനും, ജനലുകള്‍ക്ക് അരികിലേക്ക് വരരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഗ്ലെന്‍ഡ്ഹൗ വിംഗിലേക്ക് വരുന്നതില്‍ നിന്നും സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി ലീഡ്‌സ് ടീച്ചിംഗ് ഹോസ്പിറ്റല്‍ ട്രസ്റ്റ് സ്ഥിരീകരിച്ചു. മറ്റേണിറ്റി വാര്‍ഡുകളുടെ ഭുരിഭാഗവും ഈ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അതേസമയം എ&ഇ വിഭാഗങ്ങള്‍ തുടര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു.
Other News in this category



4malayalees Recommends