കത്തീഡ്രലില്‍ 'ലോക്ക്ഡൗണ്‍ സെക്‌സ് പാര്‍ട്ടി'! രാജിവെച്ച മുന്‍ ഹെക്‌സാം & ന്യൂകാസില്‍ ബിഷപ്പിനെതിരെ 'അസാധാരണ' അന്വേഷണം പ്രഖ്യാപിച്ച് വത്തിക്കാന്‍; പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ഫാദര്‍ മൈക്കിള്‍ വിശ്വാസികളോട് ചോദിച്ചു?

കത്തീഡ്രലില്‍ 'ലോക്ക്ഡൗണ്‍ സെക്‌സ് പാര്‍ട്ടി'! രാജിവെച്ച മുന്‍ ഹെക്‌സാം & ന്യൂകാസില്‍ ബിഷപ്പിനെതിരെ 'അസാധാരണ' അന്വേഷണം പ്രഖ്യാപിച്ച് വത്തിക്കാന്‍; പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ഫാദര്‍ മൈക്കിള്‍ വിശ്വാസികളോട് ചോദിച്ചു?

നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ കത്തീഡ്രലില്‍ ലോക്ക്ഡൗണ്‍ സെക്‌സ് പാര്‍ട്ടി സംഘടിപ്പിച്ചതായുള്ള ആരോപണത്തില്‍ അസാധാരണ അന്വേഷണം പ്രഖ്യാപിച്ച് വത്തിക്കാന്‍. ഡിസംബറില്‍ ഹെക്‌സാം & ന്യൂകാസില്‍ ബിഷപ്പ് പദവിയില്‍ നിന്നും രാജിവെച്ച റോബര്‍ട്ട് ബൈണിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഈ വിഷയം കൂടി റോമന്‍ കാത്തലിക് ചര്‍ച്ച് പരിശോധിക്കുക.


അന്വേഷണം നയിക്കുന്ന ലിവര്‍പൂള്‍ ആര്‍ച്ച്ബിഷപ്പിനോട് ബിഷപ്പ് ബൈണിന്റെ രാജിയിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ച് ആഴത്തിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഷപ്പ് ബൈണ്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതായോ, ഇതേക്കുറിച്ച് അറിഞ്ഞിരുന്നതായോ സൂചനയില്ല.

ലോക്ക്ഡൗണ്‍ സമയത്ത് ഡീനായിരുന്ന ഫാദര്‍ മൈക്കിള്‍ മക്ക്‌കോയ് ന്യൂകാസിലിലെ സെന്റ് മേരീസ് കത്തീഡ്രലിനോട് ചേര്‍ന്ന പ്രോപ്പര്‍ട്ടിയില്‍ നടത്തുന്ന സെക്‌സ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടോയെന്ന് നിരവധി വിശ്വാസികളോട് ചോദിച്ചിരുന്നുവെന്നാണ് ആരോപണം.

'ന്യൂകാസില്‍ കത്തീഡ്രലുമായി ബന്ധപ്പെട്ട് പുരോഹിതന്‍മാര്‍ താമസിക്കുന്ന സ്ഥലത്ത് സെക്‌സ് പാര്‍ട്ടി നടന്നതായുള്ള വിവരം പുറത്തുവന്നതോടെയാണ് അതിരൂപതയില്‍ പെട്ട നിരവധി വ്യക്തികള്‍ പരാതിയുമായി രംഗത്ത് വന്നത്', ശ്രോതസ്സുകള്‍ വ്യക്തമാക്കി. സംഭവം വെളിച്ചത്ത് വന്നതോടെ കത്തീഡ്രല്‍ ഒരു തമാശയായി മാറിയെന്ന് മറ്റൊരു ശ്രോതസ്സും പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഹെക്‌സാം & ന്യൂകാസില്‍ രൂപത വക്താവ് അറിയിച്ചു. ബിഷപ്പ് ബൈണിന്റെ രാജിക്ക് മുന്‍പ് തന്നെ ട്രസ്റ്റികള്‍ ചാരിറ്റി കമ്മീഷനില്‍ വിവരം നല്‍കി പരിശോധനയില്‍ പങ്കെടുക്കുന്നതായി വക്താവ് കൂട്ടിച്ചേര്‍ത്തു. 57-കാരനായ ഫാദര്‍ മക്ക്‌കോയിയെ 2019 ഏപ്രിലില്‍ ന്യൂകാസിലിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആരോപണങ്ങളില്‍ പോലീസ് അന്വേഷണം നടത്തുന്നതായി മനസ്സിലാക്കിയതോടെയാണ് പുരോഹിതന്‍ ജീവനൊടുക്കിയത്.
Other News in this category



4malayalees Recommends