ജനകീയനായ രാജാവ്! ചാള്‍സിന്റെ കിരീടധാരണം ജനകീയ മുഖം വിളമ്പുന്നതാകും; അഭയാര്‍ത്ഥികള്‍ക്കും, വൈവിധ്യത്തിനും, വോളണ്ടിയര്‍മാര്‍ക്കും മൂന്ന് ദിവസത്തെ ആഘോഷത്തില്‍ ഇടംനല്‍കും; ഹാരി രാജകുമാരന് ബക്കിംഗ്ഹാം ബാല്‍ക്കണിയില്‍ സ്ഥാനമില്ല?

ജനകീയനായ രാജാവ്! ചാള്‍സിന്റെ കിരീടധാരണം ജനകീയ മുഖം വിളമ്പുന്നതാകും; അഭയാര്‍ത്ഥികള്‍ക്കും, വൈവിധ്യത്തിനും, വോളണ്ടിയര്‍മാര്‍ക്കും മൂന്ന് ദിവസത്തെ ആഘോഷത്തില്‍ ഇടംനല്‍കും; ഹാരി രാജകുമാരന് ബക്കിംഗ്ഹാം ബാല്‍ക്കണിയില്‍ സ്ഥാനമില്ല?

സ്വയം ജനകീയനായ രാജാവായി അവരോധിക്കാന്‍ അവസരം ഒരുക്കുന്ന ചടങ്ങായി ചാള്‍സ് തന്റെ കിരീടധാരണ ചടങ്ങുകള്‍ മാറ്റുമെന്ന് റിപ്പോര്‍ട്ട്. അഭയാര്‍ത്ഥി നേതാക്കള്‍ക്ക് മുതല്‍ വിവിധ വംശങ്ങളില്‍ പെട്ടവരെയും, വോളണ്ടിയര്‍മാരെയും ചരിത്രപ്രാധാന്യമുള്ള ചടങ്ങില്‍ മുന്നിലിരുത്തുമ്പോള്‍ സ്വന്തം മകനായ ഹാരി രാജകുമാരനെയും, ഭാര്യ മെഗാന്‍ മാര്‍ക്കിളിനെയും ഒരു കൈ അകലത്തില്‍ നിര്‍ത്തുമെന്നാണ് വെളിപ്പെടുത്തല്‍.


ബക്കിംഗ്ഹാം കൊട്ടാരത്തിലെ ബാല്‍ക്കണിയില്‍ രാജകുടുംബം അണിനിരക്കുമ്പോള്‍ സസെക്‌സ് ദമ്പതികള്‍ക്ക് പ്രവേശനം നിഷേധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 'ജനങ്ങളുടെ രാജാവായി' സ്വയം അവരോധിക്കാനുള്ള ചാള്‍സിന്റെ ആഗ്രഹങ്ങളുടെ പ്രതിഫലനമായി ചടങ്ങുകള്‍ മാറ്റാനാണ് തയ്യാറെടുപ്പുകള്‍. കോമണ്‍വെല്‍ത്ത്, എന്‍എച്ച്എസ് ജോലിക്കാര്‍ എന്നിവര്‍ക്ക് തിളങ്ങാന്‍ അവസരം നല്‍കുന്നതിന് പുറമെ രാജ്യത്തിന് ലഭിക്കുന്ന എക്‌സ്ട്രാ ബാങ്ക് ഹോളിഡേയില്‍ വോളണ്ടിയര്‍ ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് പ്രോത്സാഹനവും നല്‍കും.

മൂന്ന് ദിവസം നീളുന്ന ആഘോഷങ്ങളില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഒരു ദിവസം അധിക ഓഫ് ലഭിക്കും. സെന്‍ഡ്രല്‍ ലണ്ടനിലെ തെരുവുകളിലേക്ക് ആയിരക്കണക്കിന് ജനങ്ങള്‍ പരിപാടികള്‍ കാണാനായി ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. 70 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ചടങ്ങ് അരങ്ങേറുന്നതെന്നതും പ്രത്യേകതയാണ്.

എന്നാല്‍ പരിപാടിയില്‍ ഹാരി രാജകുമാരനെയും, ഭാര്യ മെഗാന്‍ മാര്‍ക്കിളിനെയും ഒതുക്കുമെന്നാണ് രാജകീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇവരെ ബാല്‍ക്കണിയില്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം അണിനിരത്താന്‍ സാധ്യതയില്ല. ഡ്യൂക്കിന്റെ സ്‌ഫോടനാത്മകമായ പുസ്തകം പുറത്തുവന്ന ശേഷം ഇരുവരും ചടങ്ങിന് എത്തുമോയെന്ന് തന്നെ ഉറപ്പില്ല.
Other News in this category



4malayalees Recommends