എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് പ്രത്യേകം ശമ്പള സംവിധാനം; എതിര്‍ത്ത് മറ്റ് എന്‍എച്ച്എസ് യൂണിയനുകള്‍; റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന് മുന്നില്‍ ഓഫര്‍ വെച്ച് ഗവണ്‍മെന്റ്; ലക്ഷ്യം ഭിന്നിപ്പിച്ച് ഭരിക്കലോ?

എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് പ്രത്യേകം ശമ്പള സംവിധാനം; എതിര്‍ത്ത് മറ്റ് എന്‍എച്ച്എസ് യൂണിയനുകള്‍; റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന് മുന്നില്‍ ഓഫര്‍ വെച്ച് ഗവണ്‍മെന്റ്; ലക്ഷ്യം ഭിന്നിപ്പിച്ച് ഭരിക്കലോ?

നഴ്‌സുമാര്‍ക്ക് മാത്രമായി ഒരു ശമ്പള ഫണ്ട് രൂപീകരിക്കാമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന് ഗവണ്‍മെന്റ് നല്‍കിയ വാഗ്ദാനം എതിര്‍ത്ത് മറ്റ് എന്‍എച്ച്എസ് യൂണിയനുകള്‍. പ്രത്യേക നഴ്‌സിംഗ് ശമ്പള സംവിധാനം നടപ്പാക്കാമെന്ന് ഗവണ്‍മെന്റ് ഓഫര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത് നിലവിലെ ഔദ്യോഗിക ഓഫറിന്റെ ഭാഗമല്ലെന്നാണ് റിപ്പോര്‍ട്ട്.


എന്നാല്‍ ശമ്പള ഓഫര്‍ അജണ്ട ഫോര്‍ ചേഞ്ചില്‍ പെടുന്ന മറ്റ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ജീവനക്കാരെ ബാധിക്കുന്നതാണ്. ഡോക്ടര്‍മാരും, ഡെന്റിസ്റ്റുകളും ഒഴികെ എല്ലാ ആരോഗ്യമേഖലയിലെ ജോലിക്കാരും ഈ നാഷണല്‍ പേ സ്‌കീമിന്റെ ഭാഗമാണ്.

നഴ്‌സുമാര്‍ക്കുള്ള ശമ്പള ഓഫര്‍ സംസാരിക്കവെയാണ് നഴ്‌സിംഗ് ജീവനക്കാര്‍ക്ക് മാത്രമായി ഒരു ശമ്പള സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആര്‍സിഎന്നുമായി തീരുമാനത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഈ നീക്കത്തെ മറ്റ് എന്‍എച്ച്എസ് യൂണിയനുകള്‍ അംഗീകരിക്കുന്നില്ല. നഴ്‌സിംഗ് ജീവനക്കാര്‍ക്ക് പുറമെ മറ്റ് പ്രൊഫഷണല്‍ ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്നവരാണ് ഇവര്‍.

ഗവണ്‍മെന്റില്‍ നിന്നും ലഭിച്ച ശമ്പള ഓഫര്‍ അംഗീകരിക്കുന്ന വിഷയത്തില്‍ യൂണിയനുകള്‍ അംഗങ്ങളുടെ അംഗീകാരം ഉടന്‍ തേടും. കരാറിന്റെ സഹായത്തില്‍ 2022-23 വര്‍ഷ്തതേക്ക് 1655 പൗണ്ട് മുതല്‍ 3789 പൗണ്ട് വരെയാണ് ഒറ്റത്തവണ പേയ്‌മെന്റ് ലഭിക്കുക.

2023-24 വര്‍ഷത്തേക്ക് 5% വര്‍ദ്ധനവും, ഏറ്റവും വരുമാനം കുറഞ്ഞ ജീവനക്കാര്‍ക്ക് 10.4% വര്‍ദ്ധനവുമാണ് ഓഫറിലൂടെ ലഭിക്കുക. നഴ്‌സുമാര്‍ക്ക് പ്രത്യേക ശമ്പള സംവിധാനം നല്‍കുന്നത് ഉള്‍പ്പെടെ വിഷയങ്ങളിലാണ് അംഗങ്ങളുടെ അംഗീകാരം തേടുകയെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends