കൊച്ചിയിലേക്ക് നേരിട്ട് എയര്‍ ഇന്ത്യ വിമാനം ഇന്നുമുതല്‍ പറന്നുതുടങ്ങും; തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളിലേക്ക് ഗാറ്റ്‌വിക്കില്‍ നിന്നും സര്‍വ്വീസുകള്‍; ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളെ കുറഞ്ഞ ചെലവില്‍ വരവേല്‍ക്കാന്‍ ഗാറ്റ്‌വിക്ക്

കൊച്ചിയിലേക്ക് നേരിട്ട് എയര്‍ ഇന്ത്യ വിമാനം ഇന്നുമുതല്‍ പറന്നുതുടങ്ങും; തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളിലേക്ക് ഗാറ്റ്‌വിക്കില്‍ നിന്നും സര്‍വ്വീസുകള്‍; ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളെ കുറഞ്ഞ ചെലവില്‍ വരവേല്‍ക്കാന്‍ ഗാറ്റ്‌വിക്ക്

യുകെയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളം ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളെ നോട്ടമിടുന്നത് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് അനുഗ്രഹമാകുന്നു. ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുന്ന ഇന്ത്യന്‍ കമ്പനികളെ മികച്ച ഓഫറുകള്‍ നല്‍കി ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തിക്കാനുള്ള ശ്രമങ്ങളാണ് ഈ മാറ്റത്തിന് വഴിയൊരുക്കുന്നത്.


മാര്‍ച്ച് 26, ഇന്ന് മുതല്‍ ഗാറ്റ്‌വിക്കില്‍ നിന്നും കൊച്ചിയിലേക്ക് വിമാന സര്‍വ്വീസ് തുടങ്ങുന്നത് മലയാളികള്‍ക്ക് അനുഗ്രഹമാകും. ഇതിന് പുറമെ ഇന്ത്യയിലെ അമൃത്സര്‍, അഹമ്മദാബാദ്, ഗോവ തുടങ്ങിയ ഇടങ്ങളിലേക്കും നേരിട്ടുള്ള സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.

ഹീത്രൂവിനെ മറികടന്ന് കൂടുതല്‍ ഇന്ത്യന്‍ വിമാന കമ്പനികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ഗാറ്റ്‌വിക്ക് വിമാനത്താവളം പ്രതീക്ഷിക്കുന്നത്. ഓരോ യാത്രക്കാര്‍ക്കും ഹീത്രൂവിനെ അപേക്ഷിച്ച് 50% ചെലവ് കുറവാണ് ഗാറ്റ്‌വിക്കില്‍. അതേസമയം യുകെയില്‍ ഇന്ത്യന്‍ വിമാനകമ്പനികളുടെ പ്രധാന കേന്ദ്രം ഇപ്പോഴും ഹീത്രൂവാണ്.

യൂറോപ്പിലെ ഏറ്റവും തിരക്കേറിയ എട്ടാമത്തെ വിമാനത്താവളം കൂടിയാണ് ഗാറ്റ്‌വിക്ക്. ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള വിമാനങ്ങളില്‍ 60 ശതമാനവും അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ഹബ്ബുകളായ ദുബായ്, അബുദാബി, ദോഹ, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ ഇടങ്ങള്‍ വഴിയാണ്. ഇത് നേരിട്ട് യുകെയിലേക്ക് മാറ്റുകയാണ് പ്രധാന ലക്ഷ്യം.

ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നും ഗാറ്റ്‌വിക്കിലേക്കും, തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ഗാറ്റ്‌വിക്കില്‍ നിന്നും കൊച്ചിയിലേക്കും എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യക്ക് പുറമെ ഇന്‍ഡിഗോ സര്‍വ്വീസുകള്‍ ആകര്‍ഷിക്കാനും ഗാറ്റ്‌വിക്ക് ശ്രമം നടത്തുകയാണെന്ന് എയര്‍പോര്‍ട്ട് ചീഫ് കൊമേഴ്‌സ്യല് ഓഫീസര്‍ ജോന്നാഥന്‍ പൊള്ളാര്‍ഡ് വ്യക്തമാക്കി.
Other News in this category



4malayalees Recommends