ഒടുവില്‍ എനര്‍ജി ബില്ലുകള്‍ താഴുന്നതിന്റെ ശക്തമായ സൂചന പുറത്ത്; ഗവണ്‍മെന്റിന്റെ ശരാശരി എനര്‍ജി ബില്‍ ക്യാപ്പായ 2500 പൗണ്ടിലും താഴെ ആദ്യമായി ഡീല്‍ അവതരിപ്പിച്ച് ഓവോ; മറ്റ് എനര്‍ജി കമ്പനികളും പിന്തുടരുമോ?

ഒടുവില്‍ എനര്‍ജി ബില്ലുകള്‍ താഴുന്നതിന്റെ ശക്തമായ സൂചന പുറത്ത്; ഗവണ്‍മെന്റിന്റെ ശരാശരി എനര്‍ജി ബില്‍ ക്യാപ്പായ 2500 പൗണ്ടിലും താഴെ ആദ്യമായി ഡീല്‍ അവതരിപ്പിച്ച് ഓവോ; മറ്റ് എനര്‍ജി കമ്പനികളും പിന്തുടരുമോ?

ഗവണ്‍മെന്റിന്റെ എനര്‍ജി ബില്‍ ക്യാപ്പിനും താഴെ ആദ്യത്തെ ഡീല്‍ അവതരിപ്പിച്ച് എനര്‍ജി സപ്ലൈയര്‍ ഓവോ. ഹോള്‍സെയില്‍ ഗ്യാസ് നിരക്കുകള്‍ താഴ്ന്നതോടെയാണ് ശരാശരി ഭവന ബില്ലുകള്‍ കുറയ്ക്കാന്‍ വഴിയൊരുക്കുന്ന ഡീലുമായി കമ്പനി രംഗത്തിറങ്ങിയത്.


നിലവിലെ ഉപഭോക്താക്കള്‍ക്ക് 2275 പൗണ്ടിന്റെ ഒരു വര്‍ഷത്തെ ഫിക്‌സഡ് താരിഫാണ് എനര്‍ജി വമ്പന്‍ ഓഫര്‍ ചെയ്യുന്നത്. ഗവണ്‍മെന്റിന്റെ എനര്‍ജി പ്രൈസ് ഗ്യാരണ്ടിയേക്കാള്‍ 225 പൗണ്ട് കുറവാണിത്.

ഈ മാസം ആദ്യമാണ് ഇപിജി ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുമെന്ന് ട്രഷറി സ്ഥിരീകരിച്ചത്. ഇതുവഴി കുടുംബങ്ങള്‍ക്ക് ശരാശരി ബില്ലുകളില്‍ 160 പൗണ്ട് ലാഭമാണ് ലഭിച്ചത്.


ഏപ്രില്‍ മാസത്തില്‍ പ്രൈസ് ഗ്യാരണ്ടി 3000 പൗണ്ടായി ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എനര്‍ജി നിരക്ക് താഴുന്നതിന്റെ ബലത്തിലാണ് ക്യാപ്പും പഴയ രീതിയില്‍ നിലനിര്‍ത്തിയത്. ജൂലൈ മുതല്‍ എനര്‍ജി ബില്ലുകള്‍ കുറയുന്നതോടെ ഈ സമ്മര്‍ദം കുറയ്ക്കാന്‍ കഴിയുമെന്നാണ് ചാന്‍സലര്‍ ഹണ്ട് പ്രഖ്യാപിച്ചത്.

ഓവോ പുതിയ 2275 പൗണ്ടിന്റെ ഫിക്‌സഡ് താരിഫ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിലേക്ക് എടുത്ത് ചാടേണ്ടെന്ന് മണിസേവിംഗ് എക്‌സ്‌പേര്‍ട്ട് സ്ഥാപകന്‍ മാര്‍ട്ടിന്‍ ലൂയിസ് മുന്നറിയിപ്പ് നല്‍കി. നിലവിലെ സ്റ്റാന്‍ഡേര്‍ഡ് താരിഫിന് ക്യാപ്പിന്റെ പിന്തുണയുണ്ട്. ജൂലൈ അവസാനം വരെ ഇത് സ്ഥിരതയില്‍ തുടരും. എന്നാല്‍ ഇതിന് ശേഷം ഹോള്‍സെയില്‍ നിരക്ക് വീണ്ടും താഴുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Other News in this category



4malayalees Recommends