യുകെയിലെ വിസ നിയമങ്ങള്‍ ലംഘിച്ച് കൂടുതല്‍ സമയം തൊഴിലെടുത്തു; സ്‌റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളികളായ രണ്ട് സ്റ്റുഡന്റ് വിസ ഹോള്‍ഡഡര്‍മാരും ഒരു ഡിപ്പന്റന്റ് വിസ ഹോള്‍ഡറും പിടിയില്‍; ഡിറ്റെന്‍ഷന്‍ സെന്ററിലായ ഇവരെ ഉടന്‍ നാടുകടത്തും

യുകെയിലെ വിസ നിയമങ്ങള്‍ ലംഘിച്ച്  കൂടുതല്‍ സമയം തൊഴിലെടുത്തു; സ്‌റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളികളായ രണ്ട് സ്റ്റുഡന്റ് വിസ ഹോള്‍ഡഡര്‍മാരും ഒരു ഡിപ്പന്റന്റ് വിസ ഹോള്‍ഡറും പിടിയില്‍; ഡിറ്റെന്‍ഷന്‍ സെന്ററിലായ ഇവരെ ഉടന്‍ നാടുകടത്തും

.അനുവദിച്ച സമയത്തില്‍ കൂടുതല്‍ ജോലി ചെയ്തുവെന്ന കുറ്റത്തിന് രണ്ട് സ്റ്റുഡന്റ് വിസ ഹോള്‍ഡഡര്‍മാരും ഒരു ഡിപ്പന്റന്റ് വിസ ഹോള്‍ഡറും പിടിയിലായി. ഇവരെ അറസ്റ്റ് ചെയ്ത് ഡിറ്റെന്‍ഷന്‍ സെന്ററിലാക്കിയെനന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ മൂന്ന് പേരും മലയാളികളാണെന്നത് ഇവിടുത്തെ മലയാളി സമൂഹത്തിന് കടുത്ത നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ വാരത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വച്ച് നടത്തിയ ഇമിഗ്രേഷന്‍ റെയ്ഡിലാണ് ഇവര്‍ പിടിയിലായിരിക്കുന്നത്.


ഇവരെ കേരളത്തിലേക്ക് നാട് കടത്താനാണ് ഹോം ഓഫീസ് കടുത്ത തീരുമാനമെടുത്തിരിക്കുന്നത് .ഇവരുടെ ബന്ധുക്കളുടെ ആവശ്യമനുസരിച്ച് യുകെയിലുള്ള ഒരു മലയാളി ലോയര്‍ ഇവര്‍ക്കാവശ്യമായ എല്ലാ നിയമസഹായങ്ങളും നല്‍കി വരുന്നുണ്ട്. ഇവര്‍ സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളീ കെയര്‍ ഏജന്‍സിയിലാണ് ജോലിയെടുത്തിരുന്നത്. വിസ നിയമങ്ങള്‍ ലംഘിച്ച് തൊഴിലെടുക്കാന്‍ ഇവരെ അനുവദിച്ചതിന്റെ പേരില്‍ ഈ രണ്ട് ഏജന്‍സികള്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്.

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ കഴിഞ്ഞ വര്‍ഷം ഹോം ഓഫീസ് നടത്തി വരുന്ന വ്യാപകമായ ഇമിഗ്രേഷന്‍ റെയ്ഡുകളെ തുടര്‍ന്ന് ഇത്തരത്തില്‍ പിടിക്കപ്പെട്ട നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ക്കാണ് യുകെ വിട്ട് പോകേണ്ടി വന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ കുറഞ്ഞ വാടകയും തൊഴിലുകള്‍ ലഭിക്കാനുള്ള സാധ്യതക്കൂടുതലും കാരണം കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഇവിടേക്ക് വരാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് ഈ വര്‍ഷവും ഈ പ്രദേശം കേന്ദ്രീകരിച്ച് വീണ്ടും ഇമിഗ്രേഷന്‍ റെയ്ഡുകള്‍ നടത്താന്‍ ഹോം ഓഫീസ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

തുടര്‍ന്ന് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഡസനോളം ചെറുതും വലുതുമായ നഴ്‌സിംഗ് ഏജന്‍സികളില്‍ റെയ്ഡ് നടത്തുകയും നിരവധി പേര്‍ പിടിയിലാവുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതലാണ് ഇവിടെ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ വീണ്ടും ശക്തിപ്പെട്ടിരിക്കുന്നത്. നേരത്തെ വിസ അനുവദിച്ചതിലും ഒന്നോ രണ്ടോ മണിക്കൂര്‍ അധികമായി ജോലി ചെയ്യുന്നവര്‍ക്ക് നേരെ ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍ കണ്ണടക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ വിസ നിയമങ്ങള്‍ ലംഘിച്ച് നിരവധി വിദേശികള്‍ ഇവിടെ അധിക സമയം ജോലി ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് എന്ത് വില കൊടുത്തും ഇത്തരക്കാരെ പിടിച്ച് നാട് കടത്താന്‍ ഹോം ഓഫീസ് അരയും തലയും മുറുക്കി രംഗത്തെത്തിത്തിരിക്കുന്നത്.

ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കടുത്ത നിലപാടെടുത്ത് ഹോം സെക്രട്ടറി സ്യൂയല്ല ബ്ര്യൂവര്‍മാന്‍ രംഗത്തെത്തിയത് ഇത്തരം നടപടികള്‍ ശക്തിപ്പെടാന്‍ പ്രധാന കാരണമായിട്ടുണ്ട്. നിലവില്‍ പിടിയിലായിരിക്കുന്ന മൂന്ന് മലയാളി സ്റ്റുഡന്റ്‌സും ആഴ്ചയില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ അധിക സമയം ജോലിയെടുത്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ വിസ നിയമങ്ങള്‍ക്ക് വിരുദ്ധമാണിത്.

Other News in this category



4malayalees Recommends